സ്നേഹനൊമ്പരം – 1

“പൂയ് “

“അഖിലേട്ടോ… “

നൂറാ യുടെ ശബ്ദം കേട്ടു ഞാൻ ബാൽക്കണി യിലേക്ക് നോക്കി പക്ഷെ അവിടെ നെസി മാത്രമേ ഉണ്ടായിരുന്നുള്ളു . ഇവൾ എവിടെ നിന്നും ആണു വിളിക്കുന്നത് എന്ന് അറിയാൻ ആയി ഞാൻ ഇരുന്നു എടുത്തു നിന്നും എഴുനേറ്റു നോക്കി .
അപ്പോ ദേ നൂറാ താഴെ സ്റ്റെയർകേസ് ന്റെ അടുത്ത് നിന്നു കൊണ്ടാണ് എന്നെ വിളിച്ചത്.

“എന്താ നൂറാ “

“ഇങ്ങോട്ട് വാ , ദേ സനച്ചേച്ചി വിളിക്കുന്നു “

അവൾ എന്റെ നേരെ അവളുടെ മൊബൈൽ നീട്ടി കൊണ്ട് പറഞ്ഞു .

സന എന്തിനാ ഇവളുടെ ഫോണിലേക്ക് വിളിച്ചത് .

ഞാൻ അതും ആലോചിച്ചു കൊണ്ട് നൂറായുടെ അടുത്തേക്ക് ചെന്നു ,

നൂറാ യുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു ഞാൻ സംസാരിച്ചു ,

സന എന്റെ ഫോണിലേക്ക് കുറെ വിളിച്ചു എന്ന് കിട്ടാതെ ആയപ്പോൾ ആണു നൂറായുടെ ഫോണിലേക്ക് വിളിച്ചത് എന്ന്

സന പറഞ്ഞപോൾ ആണു ഞാൻ എന്റെ ഫോണിനെ കുറിച്ച് ഓർത്തത് , ഞാൻ സനയും ആയിട്ടുള്ള സംസാരം കഴിഞ്ഞു നൂറാക്ക് ഫോണും കൊടുത്തു റൂമിൽ ചെന്നു എന്റെ ഫോൺ എടുത്തു നോക്കി ,ഫോണിന്റെ ഡിസ്പ്ലേ ഫുൾ ബ്ലാങ്ക് ആയി കിടക്കുന്നു, രണ്ട് മൂന്നു തവണ ഓൺ ആകാൻ ശ്രമിച്ചിട്ടും ഓൺ ആവാതെ ഇരുന്നപ്പോൾ മനസ്സിൽ ആയി ഫോൺ കേടായി എന്ന്,

ഞാൻ ആ ഫോൺ ശെരി ആയി കിട്ടുമോ എന്ന് അറിയാനായി കവല യിലേ ഒരു മൊബൈൽ ഷോപ്പിൽ പോയി , പക്ഷെ നിരാശ ആയിരുന്നു ഫലം. അവർ അതു മാറ്റി പുതിയത് എടുക്കാൻ പറഞ്ഞു പക്ഷെ എന്റെ കൈയിൽ പുതിയ ഒരു ഫോൺ എടുക്കാൻ ഉള്ള പൈസയും ഇല്ലായിരുന്നു . അങ്ങനെ ഫോൺ വാങ്ങാതെ ഞാൻ തിരിച്ചു റൂമിൽ വന്നു.

ഇനി ഇക്ക അത്യാവശ്യത്തിനു എന്നെ എങ്ങനെ വിളിക്കും എന്ന് ഓർത്തു റൂമിൽ ഇരിക്കുമ്പോൾ ആണു.

“ആ അഖിലേട്ടൻ ഇവിടെ ഉണ്ടായിരുന്നുവോ. “

നൂറാ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

“ഉം, എന്താ നൂറാ “
“ഞാൻ നേരെത്തെ വന്നാരുന്നു “

“ഞാൻ ഒന്ന് പുറത്തു പോയി നൂറാ. ഫോൺ റെഡി ആകുമോ എന്ന് അറിയാൻ “

“റെഡി ആയോ എന്നിട്ട്? “

“ഹേയ് ഇല്ല , പുതിയത് വാങ്ങേണ്ടി വരും , “

“അതെയോ? “

“ഉം, ഇക്ക വന്നിട്ട് കുറച്ചു കാശ് അഡ്വാൻസ് വാങ്ങിട്ടു പുതിയത് വാങ്ങാൻ പോകാം എന്ന് വിചാരിക്കുന്നു “

“അതെ ഫോണിന് വേണ്ടി അഖിലേട്ടൻ കാശ് വാങ്ങാൻ നിൽക്കേണ്ട , “

“പിന്നെ “

“ഇത് പിടിച്ചോ “

നൂറാ അതും പറഞ്ഞു ഒരു മൊബൈൽ ഫോൺ എന്റെ കൈയിലേക്ക് നീട്ടി.

“എന്താ “

എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

“ഇത് വാങ്ങിച്ചോ “

“അയ്യോ ഇതൊന്നും വേണ്ട നൂറാ, ഞാൻ പിന്നെ വാങ്ങിച്ചോളാം “

“അഖിലേട്ടാ ഇപ്പോ ഇത് പിടിക്ക് പൈസ കിട്ടുമ്പോൾ വേറെ വാങ്ങിക്കാം അതു വരെ ഇത് ഉപയോഗിച്ചൊള്ളു “

“അതു വേണോ നൂറാ “

“അതെ ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വാങ്ങിക്കാതിരിക്കുന്നത് നല്ല ശീലം അല്ല, ഇന്നാ ഇത് പിടിച്ചേ “

നൂറാ അതും പറഞ്ഞു ഫോൺ എന്റെ കൈകളിൽ നിർബന്ധിച്ചു പിടിപ്പിച്ചു.

“ഇതാരുടെ ആണു നൂറാ “

ആ ഫോൺ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ഇത്താത്ത യുടെ പഴയ ഫോൺ ആണു ഉപയോഗിക്കാതെ ഇരിക്കുക ആയിരുന്നു ഇനി ഇപ്പോൾ ചേട്ടൻ ഉപയോഗിച്ചൊള്ളു.”

“ഇത് ടച്ച്‌ സ്ക്രീൻ അല്ലെ ഞാൻ ഇങ്ങനത്തെ ഫോൺ ഉപയോഗിച്ചിട്ടില്ല,ഇത് എങ്ങനെ ആണു വർക്ക്‌ ചെയേണ്ടത്? “

ഞാൻ ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു.

“അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം “
നൂറാ അതും പറഞ്ഞു എനിക്ക് ആ ഫോണിന്റെ ഒരുവിധം കാര്യങ്ങളും പറഞ്ഞു തന്നു.

ആ ഫോണിൽ വാട്സാപ്പ് ഓക്കേ റെഡി ആക്കി തന്നു.

അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ വെറുതെ ഫോൺ എടുത്തു ഗാല്ലറി ഒക്കെ നോക്കുക ആയിരുന്നു .

അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.

ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.

ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.

ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .

“ഹായ് ☺☺”

ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,

“ഹായ് “

ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.

“എന്നെ മനസ്സിലായോ? “

അവിടെന്നും വീണ്ടും മെസ്സേജ് വന്നു .

“എനിക്ക് അങ്ങോട്ട്‌ പിടികിട്ടിയില്ല . ആരാ ഇത് ? “

ഞാൻ ചോദിച്ചു.

“ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ “

“ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം “

“നൂറാ ആണൊ “

“അല്ല “
പിന്നെ ഇതാരപ്പാ , ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു,

“എനിക്ക് അറിയില്ല, ആരാ ഇത്? “

ഞാൻ മെസ്സേജ് അയച്ചു.

“എങ്ങനെ അറിയാനാ എന്നെ,. കാണുമ്പോൾ ഉള്ള ചിരി മാത്രം അല്ലെ ഒള്ളു അല്ലാതെ എന്നോട് ഒന്ന് മിണ്ടുക കൂടി ഇല്ലല്ലോ “

“ഓഹ് നെസി ആയിരുന്നു ലേ. “

“ഉം “

“എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല നെസി സോറിട്ടോ “

“ഉം “

“അല്ല നെസി എന്താ പറഞ്ഞെ ഞാൻ മിണ്ടാറില്ല എന്നോ.അതിനു നെസി ബുക്കിൽ നിന്നും ഒന്ന് തലഉയർത്തിയാൽ അല്ലെ എനിക്ക് ഒക്കെ ഒന്നു സംസാരിക്കാൻ പറ്റുകഉള്ളു “

“ഹിഹി “

പിന്നെ പതിയെ പതിയെ ഞങ്ങൾ തമ്മിൽ ചാറ്റിങ്ങിലൂടെ ഫ്രണ്ട്‌സ് ആയി മാറി . നേരിട്ട് കാണുമ്പോൾ നെസി അധികം സംസാരിക്കില്ല എങ്കിലും ഞങ്ങൾ തമ്മിൽ വാട്സാപ്പിൽ ചാറ്റുമ്പോൾ അവൾ നല്ലോണം തുറന്നു സംസാരിക്കുമായിരുന്നു .

അങ്ങനെ വർഷങ്ങൾ കടന്നുപോയി നെസിയും ആയി ഒരു നല്ല റിലേഷൻ ഞാൻ കീപ് ചെയ്തു കൊണ്ടുപോയി ഒരു ഫ്രണ്ട് എന്ന നിലയിൽ . അത്രയും നാൾ ആയിട്ടും ഞാൻ എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞിരുന്നില്ല, അതിനു പ്രധാന കാരണം എന്റെ ഉള്ളിലെ പേടി ആയിരുന്നു,

ഞാൻ അവളോട്‌ ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവളുടെ തിരിച്ചുള്ള മറുപടി അല്ല എന്നു ആണെങ്കിൽ ഞാൻ ആകെ തകർന്നു പോകും പിന്നെ അവളും ആയി ഇപ്പോൾ ഉള്ള ഈ ചാറ്റിങ്ങും കൂടി ഇല്ലാതെ ആകും. ചിലപ്പോൾ ഞാൻ ഈ വിട്ടിൽ നിന്നും പുറത്താകാനും സാധ്യത ഉണ്ട് അപ്പൊ പിന്നെ അവളെ എനിക്ക് പിന്നിട് കാണാൻ കിട്ടിയെന്നു കൂടി വരില്ല.

അതിനേക്കാളും നല്ലത് ഇപ്പോഴുള്ള ഈ ഫ്രണ്ട്ഷിപ് ആണെന്ന് ഞാൻ കരുതി,…

“അഖിലേട്ടാ, വണ്ടി നിർത്തു സ്കൂൾ കഴിഞ്ഞു പോയി “
നൂറാ യുടെ ശബ്ദം ആണു എന്നെ നെസിയുടെ ഓർമകളിൽ നിന്നും കാറിലേക്ക് തിരിച്ചു എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *