“അഖിലേട്ടാ , വണ്ടി എടുക്ക് “
നൂറ യുടെ ശബ്ദം എന്നെ സ്വപ്നലോകത്തു നിന്നും താഴെ ഇറക്കി.
ഞാൻ പെട്ടന്ന് തന്നെ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി.
കാർ പതിയെ റോഡിലൂടെ പോയിക്കൊണ്ടിരുന്നതോടൊപ്പം എന്റെ മനസ്സ് നെസിയിലേക്കും പോയി…
!ആദ്യം ആയി ഞാൻ ഇക്ക യുടെ വീട്ടിൽ വന്ന ദിവസം. !
അച്ഛന്റെ സുഹൃത്ത് പറഞ്ഞത് അനുസരിച്ചു ഞാൻ രാവിലെ തന്നെ ഹോട്ടലിന്റെ അടുത്തുള്ള കുടുസു മുറിയിൽ നിന്നും എന്റെ ഒരു പഴയ ബാഗും രണ്ടു ജോഡി ഡ്രെസ്സും ആയി ഞാൻ കരിംക്ക യുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
അങ്ങനെ അച്ഛന്റെ സുഹൃത്ത് പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ അവസാനം ആ വീടിനു മുൻപിൽ എത്തിപ്പെട്ടു.
ഒരു രണ്ടു നില ബംഗ്ലാവ് ആയിരുന്നു അതു .
ഗേറ്റ് നു അടുത്ത് ഒരു സെക്യൂരിറ്റികാരൻ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ട് നിൽക്കുന്നു.
ആൾ എന്നെ കണ്ടപ്പോൾ അടുത്തു വന്നു എന്താ കാര്യം എന്നു തിരക്കി,.
ഞാൻ വന്ന കാര്യം അയാളോട് പറഞ്ഞു .
അതുകേട്ട അയാൾ എനിക്ക് മുൻപിൽ ആ വലിയ ഗേറ്റ് തുറന്നു.
ഞാൻ ആ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.
ഒരു വൈറ്റ് കളറിൽ നല്ല ഭംഗിയുള്ള ഒരു ബംഗാവ് ആയിരുന്നു അതു . വീടിനു മുൻപിൽ പോർച്ചിൽ ഒരു മുന്തിയ ഇനം ബ്ലാക്ക് കാർ കിടക്കുന്നു.
വീടിന്റെ വൈറ്റ് കളറും ആ കാറിന്റെ ബ്ലാക്ക് കളറും ഒരു പ്രത്യേക ഭംഗി നൽകുന്നു.
പിന്നെ സെക്യൂരിറ്റി റൂമിനോട് ചേർന്നു ഒരു ചെറിയ ഔട്ട്‌ഹൌസും. അതിനടുത്തു പുൽ മൈതാനവും. എല്ലാം കൊണ്ടും കണ്ണിനു കുളിർമ്മ ഏകുന്ന കാഴ്ച ആയിരുന്നു അവിടെ.
ഞാൻ ചുറ്റും പാടും വീഷിച്ചു കൊണ്ട് , ഞാൻ ബെൽ സ്വിച്ചിൽ വിരൽ അമർത്തി.
“”തലേന്ന് ഞാനും എന്റെ അച്ഛന്റെ സുഹൃത്തും കൂടി കരിംക്ക യെ ഓഫീസിൽ പോയി കണ്ടിരുന്നു.
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ , കരിംക്ക, എന്നിക്ക് ജോലി തരാം എന്നു ഉറപ്പ് പറഞ്ഞു , പിന്നെ അടുത്ത ദിവസം രാവിലെ തന്നെ എന്നോട് വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു.
അങ്ങനെ ആണ് ഞാൻ ഇവിടെ എത്തി പെട്ടത്. “
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വാതിൽ തുറന്നു പുറത്തേക്കു വന്നു.
“ആരാ എന്താ ” എന്നർത്ഥത്തിൽ എന്നെ കണ്ടപ്പോൾ ആ കുട്ടി നോക്കി
“സാർ വരാൻ പറഞ്ഞിരുന്നു ഇന്നലെ “
ഞാൻ ആ കുട്ടിയോട് പറഞ്ഞു.
“ഞാൻ വാപ്പച്ചി യെ വിളിച്ചിട്ട് വരാം ” എന്നു പറഞ്ഞു ആ പെൺകുട്ടി അകത്തേക്ക് ഓടി പോയി.
ഞാൻ കുറച്ചു നേരം അവിടെ കാത്ത് നിന്നു.
“ആ അഖി വന്നോ “
എന്നു ചോദിച്ചു കൊണ്ട് കരിംക്ക പുറത്തേക്കു വന്നു.
“ഉം “
“വഴി ഒന്നും തെറ്റി ഇല്ലല്ലോ “
“ഇല്ല സാർ “
“ഉം , ശരി,അഖിലിനു താമസം ഇവിടെ ഏർപ്പാട് ആക്കിയിട്ടു ഉണ്ട്, ഇവിടെ താമസിക്കുന്നതിൽ അഖിലിനു ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ? “
“ഇല്ല സാർ “
“ഉം “
പിന്നിട് കരിംക്ക എനിക്ക് താമസിക്കാൻ ആയി സെക്യൂരിറ്റി റൂമിനോട് ചേർന്നുള്ള ഔട്ട്‌ഹൌസ് കാണിച്ചു തന്നു.
ഞാൻ ബാഗ് ഔട്ട് ഹൌസിൽ കൊണ്ട് വെച്ചതിനു ശേഷം കരിംക്ക പറഞ്ഞത് അനുസരിച്ചു ഞാൻ പോർച്ചിലേക്ക് ചെന്നു . കരിംക്ക അവിടെ റെഡി ആയി നില്കുന്നുണ്ടായിരുന്നു.
ഞാൻ കരിംക്ക യുടെ അടുത്തേക്ക് ചെന്നു .
“ഇന്നാ, ഇനിമുതൽ ഇതിന്റെ സാരഥി നിയാണ് “
ഇക്ക അതും പറഞ്ഞു എന്റെ കൈകളിലേക്ക് കാറിന്റെ ചാവി തന്നു.
ചെറിയ രീതിയിൽ ഓട്ടോ യും പിന്നെ ഹോട്ടലിൽ ആയിരുന്നപ്പോൾ ഇടയ്ക്കിടെ പച്ചക്കറി വാങ്ങാൻ പോകുന്ന വാനും ഓടിച്ചുള്ള ചെറിയ പരിചയമേ ഉണ്ടായിരുന്നൊള്ളു. എന്നാലും ഞാൻ അച്ഛനെ മനസ്സിൽ ധ്യാനിച്ച് ആ താക്കോൽ വാങ്ങി.
ആദ്യം കുറച്ചു പാടായിരുന്നു എങ്കിലും ഒരുവിധത്തിൽ ഞാൻ ഇക്കയെം കൊണ്ട് ആ കാറിൽ ഓഫീസിൽ എത്തിപ്പെട്ടു.
“അഖി, കൊള്ളാം വേഗം തന്നെ നിനക്ക് ലൈസെൻസ് എടുക്കാൻ ഉള്ള കാര്യങ്ങൾ ഞാൻ റെഡി ആക്കാം, “
“ഉം “
“പിന്നെ , നീ വീട്ടിലേക്ക് പൊക്കൊളു എന്നിട്ട് പിള്ളേരെ സ്കൂളിൽ വിട്ടിട്ട് ഇങ്ങോട്ടേക്ക് വന്നാൽ മതി “
“ശെരി സാർ “
“എന്നെ സാർ എന്നൊന്നും വിളിക്കേണ്ട എല്ലാവരും വിളിക്കണ പോലെ ഇക്ക എന്നു വിളിച്ചാൽ മതി “
