സ്നേഹനൊമ്പരം – 1 Like

എന്റെ സാറേ വിളികേട്ട് ഇക്ക എന്നോട് പറഞ്ഞു.

“ഉം “

ഇക്ക പിന്നെ കാറിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു.

ഞാൻ പിന്നെ ആ കാറും എടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു . ഓട്ടോമാറ്റിക് ഗിയർ ആയതു കൊണ്ട് കാർ ഓടിക്കാൻ നല്ല സുഖം ആയിരുന്നു, തിരിച്ചു വീട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങും കൂടെ ആയപ്പോൾ എനിക്ക് ഡ്രൈവിംഗ് നല്ല ഫ്രീ ആയി.

ഞാൻ ഇക്കയുടെ വീട്ടിൽ എത്തിയപ്പോൾ ,

ആ ചെറിയ പെൺകുട്ടി വീടിനു മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ കാർ തിരിച്ചു പുറത്തേക്കു പോകാൻ ഉള്ള രീതിയിൽ ഇട്ടു .

അപ്പോഴേക്കും ഒരു ബാഗും ആയി ആ പെൺകുട്ടി കാറിന്റെ ഫ്രണ്ട് സീറ്റിൽ വന്നു കയറി.

“പുതിയ ഡ്രൈവർ ആയിരുന്നല്ലേ “

ആ കുട്ടി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതെ മേം “

ഞാൻ പറഞ്ഞു.

“മേം ഓഹ് ഞാനോ, “

“അല്ല പിന്നെ ഞാൻ എന്താ വിളിക്കാ സാറിന്റെ മോള് അല്ലെ “

“സാറിന്റെ മോള് ഒക്കെ തന്നെ ആണു എന്നെ നൂറ എന്നു വിളിച്ചാൽ മതി നൂർജഹാൻ ആണു ശെരിക്കും ഉള്ള പേര് “

അവൾ പറഞ്ഞു.

“ഉം “

“അല്ല ഇക്കയുടെ പേരെന്താ? “

“അഖിൽ “

“ഓഹ് അപ്പൊ ഇക്ക അല്ലല്ലേ ചേട്ടൻ ആണു അഖിലേട്ടൻ എന്നു വിളിക്കാം “

“നൂറു നു എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചോ ചേട്ടൻ എന്നോ ഇക്കയെന്നോ “

“ഉം, അഖിലേട്ടൻ അതു മതി, “

അവൾ പറഞ്ഞു .

“എന്നാ നമുക്ക് പോകാം “

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് ചോദിച്ചു,

“ഹേയ് , നിക്ക് , ഒരാൾ കൂടി വരാൻ ഉണ്ട് “

“അതാരാ “

എന്ന ഭാവത്തിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.

“ഒരു പുസ്തകപ്പുഴു കൂടി വരാൻ ഉണ്ട് “

“പുസ്തകപുഴുവോ? “

“അതെ എന്റെ ഇത്താത്ത,ഫുൾ ടൈം പുസ്തകത്തിന്റെ മുൻപിൽ ആണ്,പഠിത്തം കൂടി പത്തിൽ റാങ്ക് ഒക്കെ കിട്ടി “

“നൂറു ന്റെ ചേച്ചി കൊള്ളാലോ “

“ഉം, അതു എല്ലാത്തിനും ഫസ്റ്റ് ആയതു കാരണം എനിക്ക് ആണു പാട് “

അതിനു മറുപടി എന്നോണം ഞാൻ ഒന്നു ചിരിച്ചു.

“ദേ വരുന്നുണ്ട്,”

നൂറ പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ അവിടേക്ക് നോക്കിയപ്പോൾ. ഒരു ബാഗും തൂക്കി പിടിച്ചു യൂണിഫോം ഇട്ടുകൊണ്ട് ഒരു പെൺകുട്ടി നടന്നു വരുന്നു . കാറിന്റെ ഉള്ളിൽ നിന്നും നോക്കിയത് കാരണം എനിക്ക് ആളുടെ രൂപം ഒന്നും വ്യക്തമായില്ല.

“അതെ അഖിലേട്ടാ ഞാൻ പുസ്തകപ്പുഴു എന്നു വിളിച്ചത് പറയല്ലേ ട്ടോ “

നൂറ എന്നോട് പറഞ്ഞു.

“ഉം “
അപ്പൊഴേക്കും അവളുടെ ഇത്താത്ത വന്നു കാറിന്റെ പുറകിൽ കയറി.

ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു അവളെ നോക്കി.

അവൾ ഡോർ അടച്ചു മുൻപോട്ടു തിരിഞ്ഞതും എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ ഉടക്കി,

അവളെ കണ്ടപ്പോൾ എന്റെ ഉള്ളിലുടെ ഒരു സ്പാർക്ക് കടന്നു പോയി, മുൻപ് എവിടെയോ കണ്ടു മറന്ന മുഖം ആയി തോന്നിച്ചു , അവളുടെ കണ്ണുകൾ അതു എന്നെ അവളിലേക്ക് ആകർഷിക്കുന്ന പോലെ , ഞാനും അവളും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരിന്നു. അവളും എന്റെ അതെ അവസ്ഥയിൽ തന്നെ ആണെന്ന് തോന്നി പോയി.

“അഖിൽചേട്ടൻ “

ഞങ്ങളുടെ കണ്ണുകൾ തമ്മിലുള്ള നോട്ടത്തിനിടയിൽ അവളുടെ പവിഴധാരങ്ങൾ എന്റെ പേര് മന്ത്രിച്ചു.

“ഹേയ് ഇവൾക്ക് എന്റെ പേര് എങ്ങനെ മനസ്സിൽ ആയി “

ഞാൻ ഒന്നു ഞെട്ടി,

“ഇത്താത്തക്കു അറിയോ ഈ ചേട്ടനെ? “

നൂറ യുടെ ശബ്ദം ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകൾ തമ്മിലുള്ള നോട്ടത്തിൽ തടസം സൃഷ്ടിച്ചു.

ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ വിട്ടകന്നപ്പോൾ, അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു അവൾക്കു.

“അല്ല എന്റെ പേര് എങ്ങനെ മനസ്സിൽ ആയി “

ഞാൻ ചോദിച്ചു.

“ചേട്ടന് എന്നെ മനസ്സിൽ ആയില്ലേ? “

“ഓർമ്മ കിട്ടുന്നില്ല , നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? “

“പിന്നെ ഒന്ന് രണ്ടു തവണ “

“എവിടെയോ കണ്ടപോലെ തോനുന്നു പക്ഷെ എവിടെ ആണെന്ന് ഓർമയില്ല “

ഞാൻ കുറെ ആലോചിച്ചിട്ടും എനിക്ക് അവളെ മനസ്സിൽ ആയില്ല.

“നല്ല ഓർമശക്തി ഉള്ള ആളായിരുന്നു ഇപ്പൊ എന്തു പറ്റി “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതു “

“ഞാൻ തന്നെ പറയാം, ചേട്ടൻ ആലോചിച്ചു കഷ്ടപ്പെടേണ്ട “

Leave a Reply

Your email address will not be published. Required fields are marked *