അവളുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഇതൊന്നും കാണാൻ അച്ഛനും അമ്മയ്ക്കും ഭാഗ്യം ഇല്ലാതെ ആയി പോയല്ലോ.
ഞാൻ പിന്നെ അവിടെനിന്നും കാർ എടുത്തു …
———————–
“ഇനിയും എത്ര ദൂരം ഉണ്ട് അഖിലേട്ടാ? “
നെസിയുടെ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു.
“മൂന്നു മണിക്കൂർ എങ്കിലും എടുക്കും , നെസി ഒന്ന് മയങ്ങിക്കോ എത്തുമ്പോൾ ഞാൻ വിളിക്കാം “
“ഉം “
അവൾ ഒന്നു മൂളിയിട്ട് സീറ്റിലേക്ക് ചാഞ്ഞു.
ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാർ അതിവേഗം പാഞ്ഞു.
ഒരാഴ്ച പോയത് അറിഞ്ഞതെ ഇല്ല . അന്ന് ആദിയോട് സംസാരിച്ചു മടങ്ങും വഴി സനയെ ഹോസ്റ്റലിൽ ആക്കി . പിന്നിട് എല്ലാ ദിവസവും സാധാരണ പോലെ കടന്നു പോയി . അങ്ങനെ ഇരിക്കെ നെസിയെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ട് പോകേണ്ട ചുമതല സ്വാഭാവികം ആയി എന്റെ തലയിൽ തന്നെ വന്നു പെട്ടു. കരിംക്ക മുംബൈയിൽ പോയത് കൊണ്ടും നൂറ ടൂറിൽ ആയതു കൊണ്ടും ഞാനും നെസി യും മാത്രം ആയി ഈ യാത്രയിൽ.
രാത്രി ഒരു മണിക്ക് തുടങ്ങിയത് ആണു ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് ഉള്ള ഈ യാത്ര ഏഴു മണിക്കൂർ എങ്കിലും എടുക്കും അവിടെ എത്താൻ.
അങ്ങനെ കാർ ഓടികൊണ്ട് ഇരിക്കെ, പതിയെ നേരം വെളുക്കുന്നത് ഞാൻ അറിഞ്ഞു. സൂര്യ രശ്മികൾ കാറിലേക്ക് അരിച്ചു ഇറങ്ങി .
അപ്പോഴാണ് ആ വെളിച്ചത്തിന്റെ തിളക്കത്തിൽ.
ഒരു നീല കളർ ചുരിദാർ ധരിച്ചു. ഷാൾ കൊണ്ട് തല മറിച്ചു, കണ്ണുകൾ അടച്ചു ഒതുങ്ങി സീറ്റിലേക്ക് തലചായ്ച്ചു ചാരി ഇരുന്നു ഉറങ്ങുന്ന നെസിയെ ഞാൻ ശ്രദ്ധിച്ചത്.
കാറിന്റെ ഗ്ലാസിലൂടെ അരിച്ചു ഇറങ്ങുന്ന സൂര്യ രശ്മികൾ അവളുടെ ദേഹത്തു പതിക്കുമ്പോൾ അവളെ കൂടുതൽ മനോഹരം ആയി കാണാൻ എനിക്ക് സാധിച്ചു.
ഷാൾ കൊണ്ട് മറിച്ചിട്ടും ഒതുങ്ങാത്ത അവളുടെ മുടിയിഴകളിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ ഒരു ചെമ്പൻ കളർ കൊണ്ടുള്ള ആവരണത്താൽ ആ മുടിയിഴകൾക്ക് പ്രത്യേക ഭംഗി ഏകുന്നു.
അങ്ങനെ അവളുടെ ആ ഇരുപ്പും ആസ്വദിച്ചു കൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയ്തു. നല്ല വിസ്താരം ഉള്ള ഹൈവേ ആയതു കൊണ്ട് കാർ ഡ്രൈവിംഗ് വളരെ സുഗമം ആയിരുന്നു .
കുറച്ചു കഴിഞ്ഞപ്പോൾ .
പ്രകാശരശ്മികളുടെ നിരന്തരം ആയാ ശല്യത്താൽ നെസിയുടെ കണ്ണുകൾ പതിയെ തുറന്നു.
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവൾ ഒന്ന് മൂരി നിവർന്ന ശേഷം എന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.
അവളുടെ സാനിധ്യം തിരിച്ചു അറിഞ്ഞ ഞാൻ ഡ്രൈവിംഗ് നു ഇടയിൽ അവളുടെ മുഖത്തേക്ക് നോക്കി .
അവളുടെ കണ്ണുകൾ വിടർന്നു , ഒപ്പം എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള അവളുടെ പുഞ്ചിരിയും.
“ഉറക്കം സുഖം ആയിരുന്നോ നെസി “
“ഉം “
“നമ്മൾ അവിടെ ഒരു എട്ടുമണി ആകുമ്പോഴേക്കും എത്തും ,നേരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണോ അതോ? “
” നമുക്ക് ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആയിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നാൽ മതി അഖിലേട്ടാ,പത്ത് മണിക്ക് ആണു ഇന്റർവ്യൂ “
“ഉം “
അങ്ങനെ പോയികൊണ്ടിരിക്കുമ്പോൾ ആണു ഒരു ചായക്കട എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ കാർ അവിടെ ഒതുക്കി നിർത്തി .
“നെസി നമുക്ക് ഒരു ചായ അടിച്ചാലോ? “
“ഉം അതിനെന്താ “
ഞാൻ അവിടെ ഇറങ്ങി. ഞാൻ വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പി വെള്ളം എടുത്തു വായയും മുഖവും കഴുകി . ആ കുപ്പി വെള്ളം ഡോർ തുറന്നു സീറ്റിൽ ഇരിക്കുന്ന നെസിക്കും കൊടുത്തു, ഞാൻ അവളോട് കാറിൽ നിന്നും ഇറങ്ങേണ്ട എന്നു പറഞ്ഞത് കൊണ്ട് അവൾ വായയും മുഖവും ഒക്കെ കഴുകി കാറിൽ തന്നെ ഇരുന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ ഓർഡർ ചെയ്ത കട്ടൻചായയും ചുടൻ ഉള്ളിവട യും കടക്കാരൻ എന്റെ കൈകളിൽ ഏല്പിച്ചു .
ഞാൻ അതു വാങ്ങിച്ചു നെസിയുടെ അടുത്തേക്ക് ചെന്നു . അവൾക്കു ഒരു ഗ്ലാസ് ചായയും ഒരു ഉള്ളിവടയും കൊടുത്തു.
ഞങ്ങൾ രണ്ടുപേരും പതിയെ ആ ചായ ഊതി കുടിച്ചും അതിന്റെ കൂടെ ഉള്ളിവടയും കഴിച്ചു .
“അപ്പോ എങ്ങനെ യാ പോകാം “
ചായ ഒക്കെ കുടിച്ചു കഴിഞ്ഞപ്പോൾ കാറിൽ കയറി കൊണ്ട് ഞാൻ ചോദിച്ചു.
“ഉം, “
പിന്നിട് അവിടെന്നു ഞാൻ കാർ എടുത്തു . ഒന്നര മണിക്കൂർ യാത്രക്ക് ഒടുവിൽ ഞങ്ങൾ ആ സിറ്റിയിൽ എത്തി ചേർന്നു.
