സ്നേഹനൊമ്പരം – 3 Like

എന്റെ അടുത്ത് വന്നാൽ അവൾ അങ്ങനെ ആണു, ഞാൻ ഇങ്ങനെ ഉറക്കിയാലേ അവൾ ഉറങ്ങു. അവളുടെ അച്ഛനും അമ്മയും ചേട്ടനും എല്ലാം ഈ ഞാൻ അല്ലെ .

അവൾ ശരിക്കും ഉറക്കം പിടിച്ചു എന്നു മനസ്സിൽ ആയപ്പോൾ ഞാൻ അവളെ പതിയെ നീക്കി കിടത്തി , പിന്നിട് ഞാൻ എഴുനേറ്റു വാതിൽ ഓക്കേ അടച്ചു വന്നു ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.

പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ നെസിയെയും നൂറയെയും കൂട്ടി ഇറങ്ങി ഞങ്ങളുടെ ഒപ്പം സനയും വന്നു, നെസിയെ ക്ലാസ്സിൽ വിട്ടിട്ടു വേണം സനയുടെ കൂടെ അവളുടെ സാറിനെ കാണാൻ പോകാൻ. രാവിലെ വിളിച്ചപ്പോൾ ടൗണിനു അടുത്തുള്ള പാർക്കിൽ വെച്ചു കണ്ടുമുട്ടാം എന്നു അദ്ദേഹം പറഞ്ഞു.

അങ്ങനെ പതിവ് പോലെ നെസിയെ ആക്കി സനയെയും കൊണ്ട് ഞാൻ ആ പാർക്കിലേക് പോയി.

ഞാനും സനയും പറഞ്ഞതിലും നേരത്തെ തന്നെ അവിടെ എത്തി.

ഞങ്ങൾ ഒരു കോണിൽ ഒഴിഞ്ഞു കിടക്കുന്ന ബഞ്ചിൽ ഇരുന്നു, ആ സാറിനെ കാത്ത്.

കുറച്ചു നേരത്തിനൊടുവിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

അദ്ദേഹത്തിനെ കണ്ടതും സന ബഞ്ചിൽ നിന്നും പതുക്കെ എഴുനേറ്റു കൂടെ ഞാനും.

“ഇതാണ് ചേട്ടാ ഞാൻ പറഞ്ഞ സാർ “

“കൊള്ളാലോ “

ഞാൻ സനയോട് പറഞ്ഞു .

അതു കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി.

അപ്പോഴേക്കും അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തിയിട്ട് ഉണ്ടായിരുന്നു.

“വന്നിട്ട് അധിക നേരം ആയോ ? “

സാർ വന്ന ഉടനെ ചോദിച്ചു.

“ഇല്ല ഞങ്ങൾ ഇപ്പോൾ വന്നോളു “

സന ആണു മറുപടി പറഞ്ഞത്.

“സാർ ഇതാണ് എന്റെ ചേട്ടൻ “

സന എന്നെ നോക്കികൊണ്ട് സാറിനോട് പറഞ്ഞു.

“ഹലോ ഞാൻ അഖിൽ സനയുടെ ചേട്ടൻ “

ഞാൻ അതും പറഞ്ഞു സാറിനു ഷെയ്ഖ് ഹാൻഡ് കാണിച്ചു.

തിരിച്ചു അദ്ദേഹവും എനിക്ക് കൈ തന്നു.
“എന്റെ പേര് ആദി, ഞാൻ സന പഠിക്കുന്ന കോളേജിൽ ലെക്ച്ചർ ആണു, “

ഞാനും ആദിയും മുഖത്തോട് മുഖം നോക്കി ഒന്നു ചിരിച്ചു.

“പോന്നുസേ കുറച്ചു നേരം മോളു പോയി അവിടെ ഇരുന്നോ ഞാൻ സാറും ആയി ഒന്നു സംസാരിക്കട്ടെ “

ഞാൻ പറഞ്ഞത് കേട്ടു അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി കുറച്ചു അകലേ ഉള്ള ബഞ്ചിൽ പോയി ഇരുന്നു.

“അഖിലിന് അറിയാലോ ഞാൻ ഇവിടെ വനത്തിന്റെ കാര്യം , സനയെ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് “

അവൾ പോയപ്പോൾ ആദി എന്നോട് പറഞ്ഞു.

“ഉം, എന്നോട് അവൾ എല്ലാം പറഞ്ഞു.എനിക്ക് കുറച്ചു കാര്യങ്ങൾ സാറിനോട് സംസാരിക്കാൻ ഉണ്ട് അതാണ് ഞാൻ നേരിട്ട് വന്നത് “

ഞാൻ പറഞ്ഞു.

“അഖിൽ ഈ സാറെ വിളി ഒഴിവാക്കി കൂടെ എന്നെ ആദി എന്നു വിളിച്ചൂടെ അഖിലിനും എനിക്കും അധികം പ്രായവ്യത്യാസം ഒന്നും ഇല്ലല്ലോ “

“ഉം ആദിയുടെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ വിളിക്കാം “

“ഉം, “

“പിന്നെ ആദി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം എന്നിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി “

“ഉം അഖിൽ പറഞ്ഞോളൂ “

“ആദി, ആദിയുടെ ബാക്ക്ഗ്രൗണ്ട് നെ കുറിച്ച് സന പറഞ്ഞു എനിക്ക് അറിയാം, ആദിയുടെ കുടുംബംത്തിലേക് എന്റെ അനിയത്തിയെ പറഞ്ഞയക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു, പക്ഷെ ആദിയുടെ വീട്ടുകാർ അവളെ സ്വികരിക്കുമോ? “

“അതെന്താ അഖിലേ അങ്ങനെ പറഞ്ഞത് , എന്റെ ഇഷ്ടത്തിന് ഒരിക്കലും എതിരു നിൽക്കില്ല എന്റെ അമ്മയും അച്ഛനും “

ആദി പറഞ്ഞു.

“ആദി പറയുന്നത് ശെരി ആയിരിക്കാം , പക്ഷെ അവരുടെ കണ്ണിൽ കൂടി നോക്കുമ്പോൾ പെണ്ണിന് അച്ഛനും അമ്മയും ഇല്ല വീടില്ല . സാമ്പത്തികം ഇല്ല. കൂടെ ഉള്ള ചേട്ടൻ ആണെങ്കിൽ വെറും ഡ്രൈവറും, ഇതൊക്കെ ആദിയുടെ വീട്ടുകാർ സമ്മതിക്കുമോ? “

“അഖിൽ. ഞാൻ സ്നേഹിച്ചത് സനയെ ആണു അല്ലാതെ പണത്തിനെ അല്ല . അവൾക്കും എനിക്കും കഴിയാനുള്ള വക ഞാൻ ഉണ്ടാക്കിയിട്ടുണ്ട് , പണത്തിലൊക്കെ എന്തിരിക്കുന്നു പണം ഇന്ന് വരും നാളെ പോകും പക്ഷെ സ്നേഹബന്ധം ഒരിക്കലും നഷ്ടം ആവില്ല . എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് ഇങ്ങനെ ആണു അതുകൊണ്ട് സനയെ അവർ ഒരു മകൾ ആയി തന്നെ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്നു എനിക്ക് ഉറപ്പാണ്. അഖിലിന് എന്നെ നൂറു ശതമാനം വിശ്വസിക്കാം, ഞാൻ സനയെ പൊന്നു പോലെ നോക്കിക്കൊള്ളാം. “

Leave a Reply

Your email address will not be published. Required fields are marked *