ഇതൊക്കെ കൊണ്ടാണ് ഞാൻ അവളിൽ നിന്നും അകലം പാലിക്കാൻ തീരുമാനിച്ചത്.
അങ്ങനെ ഞാൻ ഒന്ന് ഫ്രഷ് ആയി ഇരിക്കുമ്പോൾ നെസിയുടെ കാൾ വന്നു റെഡി ആയോ എന്നു ചോദിച്ചു കൊണ്ട് ,
അങ്ങനെ കുറച്ചു നേരത്തെ കാത്തിരിപ്പിനു ഒടുവിൽ. നെസി റിസപ്ഷൻ ന്റെ അടുത്തേക്ക് വന്നു.
ഒരു സാൻഡ് കളർ ബനിയൻ ക്ലോത്ത് പാന്റും നല്ലോണം ഇറക്കം ഉള്ള ഒരു ഗ്രേ കളർ ഫുൾ സ്ലീവ് ബനിയനും ആയിരുന്നു അവളുടെ വേഷം പിന്നെ തലയിൽ തട്ടത്തിന് പകരം ഷാൾ ഇട്ടിരിക്കുന്നു അതിന്റെ ഒരു അറ്റം കഴുത്തിലൂടെ പുറകിലേക്കും മറ്റേ അറ്റം മുൻപിലേക്ക് കിടക്കുന്നു.
കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു.
അവൾ എന്നെ കണ്ടപ്പോൾ ആ ഫയലും റൂമിന്റെ ചാവിയും എന്നെ ഏല്പിച്ചു,
ഞാനും അവളും കൂടി കാറിന്റെ അടുത്തേക്ക് നടന്നു .
കാറിന്റെ അടുത്ത് നിന്നിട്ടും അവൾ ഡോർ തുറന്നു കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ .
എനിക്ക് കാര്യം മനസ്സിൽ ആയി ഞാൻ ചെന്ന് ഡോർ തുറന്നു കൊടുക്കേണ്ടി വരും എന്നു.
ഞാൻ വേഗം ചെന്നു ഫ്രണ്ട് ഡോർ തുറക്കാൻ ആയി നോക്കിയപ്പോൾ .
അവൾ “അതല്ല ഇത് “എന്നു ബാക്കിലെ ഡോർ നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ വേഗം പുറകിലെ ഡോർ തുറന്നു കൊടുത്തു.
അവൾ കാറിലേക്ക് കയറി ഇരുന്നു.
ഞാൻ വേഗം പോയി കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി .
എന്നെ ഇപ്പോൾ അവൾ ശെരിക്കും ഡ്രൈവർ ആയി കണ്ടു തുടങ്ങി. എപ്പോഴും എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള ആ പുഞ്ചിരിയും മുഖത്തു നിന്നും മാഞ്ഞു പോയിരിക്കുന്നു.
അവളുടെ മാറ്റം എന്നെ ചെറുതായി വേദനിപ്പിച്ചു എങ്കിലും. ഇതാണ് നല്ലത് എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
അങ്ങനെ പത്തു മിനിറ്റ് യാത്രയെ ഇൻസ്റ്റ്യൂട്ടിലേക് ഉണ്ടായിരുന്നോള്ളൂ അവിടേക്ക് ഉള്ള യാത്രയിൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി കാലത്തെ ഭക്ഷണം കഴിച്ചു . അങ്ങനെ അതൊക്കെ കഴിഞ്ഞു ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേർന്നു.
അവിടെ വെച്ചും നെസിയുടെ ഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല ഡ്രൈവറുടെ കർത്ത്യവങ്ങൾ മുഴുവൻ അവൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു അതു കഴിഞ്ഞു എന്നോട് കാറിൽ വെയ്റ്റ് ചെയ്താൽ മതി എന്നു പറഞ്ഞു കൊണ്ട് അവൾ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അകത്തേക്ക് നടന്നു .
ഞാൻ കുറെ മണിക്കൂർ അവിടെ ചിലവഴിച്ചു. അങ്ങനെ ഉച്ച ആയി.
ഒരു മണി ആയപ്പോൾ നെസി കാറിന്റെ അടുത്തേക്ക് വന്നു .
“ആ കഴിഞ്ഞോ നെസി “
ഞാൻ നെസിയെ കണ്ടപ്പോൾ ചോദിച്ചു.
അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല, അവൾ ഒരു ഗൗരവ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് കണ്ണു കൊണ്ട് ഡോർ തുറക്കാൻ ആജ്ഞാപിച്ചു.
ഞാൻ ഡോർ തുറന്നു കൊടുത്തു .
എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ അവൾ കാറിൽ കയറി.
എനിക്ക് എന്തോ നെസിയുടെ പെരുമാറ്റം വല്ലാതെ വിഷമിപ്പിച്ചു . പഴയതു പോലെ പോയ മതിയായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ ഉടലെടുത്തു .
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.
“നെസി എങ്ങോട്ടാ പോകേണ്ടത് “
എന്നർത്ഥത്തിൽ ഞാൻ പുറകിൽ ഇരിക്കുന്ന അവളെ നോക്കി .
“അവൾ കാർ പുറത്തേക്കു എടുത്തോളാൻ പറഞ്ഞു .
ഞാൻ കാർ പുറത്തേക്കു എടുത്തു അവൾ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു അവസാനം ഒരു എമണ്ടൻ റെസ്റ്റോറന്റ് ന്റെ മുൻപിൽ ഞങ്ങളുടെ കാർ എത്തി ചേർന്നു.
ഞാൻ കാർ അതിന്റെ പാർക്കിംഗ് ഏരിയ യിൽ കയറ്റി പാർക്കു ചെയ്തു.
“നെസി ഇവിടെ എന്തിനാ , ഇന്റർവ്യൂ ഒക്കെ കഴിഞ്ഞോ? “
ഞാൻ കാറിൽ തന്നെ ഇരുന്നുകൊണ്ട് പുറകിൽ ഇരിക്കുന്ന അവളോട് ചോദിച്ചു .
“അതൊന്നും ഡ്രൈവർ മാർ അറിയേണ്ട “
നെസി ദേഷ്യത്തോടെ പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം ആയി നെസി ആദ്യം ആയാണ് എന്നോട് ഉച്ചത്തിൽ സംസാരിക്കുന്നത് അതും ദേഷ്യത്തോടെ. അവൾ എന്നെ ഇപ്പൊൾ ശെരിക്കും ഒരു ഡ്രൈവർ ആയി കണ്ടു തുടങ്ങിയിരിക്കുന്നു .
“സോറി മാം,ഇനി ഇത് ആവർത്തിക്കില്ല “
ഞാൻ അവളോട് പറഞ്ഞു.
“അവർത്തിക്കാതിരുന്നാൽ കൊള്ളാം , ഇല്ലെങ്കിൽ വേറെ ജോലി അനേഷിച്ചൊള്ളു “
നെസി പറഞ്ഞു.
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
