സന പറഞ്ഞു.
“ഉം. അവസരം വരുമ്പോൾ
നോകാം”
“അടുത്ത ആഴ്ച നെസിയുടെ കൂടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നില്ലേ ചേട്ടൻ. അപ്പോ നൈസ് ആയിട്ട് അവതരിപ്പിക്കു ആ യാത്രയിൽ നിങ്ങൾ രണ്ടാളും മാത്രമല്ലെ ഉണ്ടാകുക ഒള്ളു . “
“ഉം, “
ഞാൻ അതിനു ഉത്തരം എന്ന നിലയിൽ മൂളി.
“മൂളിയാൽ പോരാ നടത്തണം “
അവൾ പറഞ്ഞു.
“ഉം നടത്താം,”
“ഉം നടന്നാൽ മതിയായിരുന്നു “
അവൾ എന്നെ ആക്കുന്ന രീതിയിൽ പറഞ്ഞു.
“അല്ലേടി നിനക്ക് എന്താ എന്റെ കാര്യത്തിൽ ഇത്രയും ശ്രദ്ധ പിന്നെ സോപിങ്ങും എന്റെ പൊന്നുസിനു എന്നെ കൊണ്ട് എന്തോ കാര്യം സാധിപ്പിക്കാൻ ഉണ്ടല്ലോ ? “
ഞാൻ ചോദിച്ചു.
“അതു ചേട്ടാ.. “
അവൾക്ക് എന്തോ പറയാൻ പേടി ഉള്ള പോലെ.
“പൊന്നുസെ നീ നേരത്തെ എന്നോട് എന്തോ സ്വസ്ഥം ആയി സംസാരിക്കണം എന്നു പറഞ്ഞില്ലേ അത് എന്തായിരുന്നു? “
“അതു ചേട്ടാ ഞാൻ, “
അത്രയും നേരം എന്നോട് ഫ്രീ ആയി സംസാരിച്ച അവൾക്കു പെട്ടന്ന് എന്തോ പേടി വന്ന പോലെ.
“നീ ഇങ്ങോട്ട് വാ, “
എന്റെ കാലിന്റെ അടുത്ത് ഇരിക്കുന്ന അവളെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചു .
അവൾ മുട്ടുകാലിൽ കിടക്കയിൽ കുത്തി കൊണ്ട് എന്റെ അടുത്തേക്ക് വന്നു ഇരുന്നു.
“ചേട്ടൻ എന്നോട് ദേഷ്യ പെടുമോ?. “
അവൾ ചോദിച്ചു,
“നീ ധൈര്യം ആയി പറ പോന്നുസേ “
“അതു ചേട്ടാ ,എന്റെ കോളേജിൽ പുതുതായി വന്ന ലെക്ച്ചറിനു എന്നെ… “
“ഉം എന്നെ..ബാക്കി പോരട്ടെ “
“കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു “
അവൾ പേടിച്ചു ആണു അതു പറഞ്ഞത്.
അതു കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മുഖത്തു ഗൗരവം വരുത്തി മൗനം പാലിച്ചു.
“ചേട്ടാ … “
അവൾ പേടിയോടെ എന്നെ വിളിച്ചു ഒപ്പം അവളുടെ കണ്ണുകൾ ചെറുതായി നിറയാനും.
അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ നോക്കി .
“അയ്യേ ഇത്രയും ഒള്ളോ. ഇത് പറയാൻ ആണൊ എന്റെ പൊന്നുസ് മടിച്ചത് “
ഞാൻ അവളുടെ കവിളിൽ ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ദേഷ്യം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവളുടെ മുഖത്തു വീണ്ടും പഴയ ഉഷാർ വന്നു
“അല്ല എന്നിട്ട് നീ ആൻസർ കൊടുത്തോ? “
ഞാൻ ചോദിച്ചു.
“ഉം, “
“സമ്മതം ആണെന്ന് ആണോ? “
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതല്ല ” എന്ന രീതിയിൽ അവൾ തല ആട്ടി.
“പിന്നെ? “
ഞാൻ ചോദിച്ചു.
“എന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്റെ ചേട്ടൻ ആണു എന്നു, പറഞ്ഞു “
“അപ്പോ നിന്റെ കാമുകൻ എന്ത് പറഞ്ഞു “
“അയ്യെ സാർ കാമുകൻ ഒന്നും അല്ല “
“പിന്നെ? “
“ഈ ചേട്ടന്റെ ഒരു കാര്യം , സാർ എന്നോട് പ്രൊപോസൽ നടത്തി എന്നു മാത്രം , ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല “
“ഉം, അതു പോട്ടെ പിന്നിട് നിന്റെ സാർ എന്ത് പറഞ്ഞു.? “
“സാർ ചോദിച്ചു ചേട്ടന് എന്നാ ഒഴിവു കിട്ടുന്നത് എന്നാണ് ചേട്ടനെ വന്നു കാണാൻ പറ്റുക എന്നു? “
“ഉം.എന്നിട്ട് നീ എന്ത് പറഞ്ഞു “
“ഞാൻ പിന്നിട് പറയാം എന്നു പറഞ്ഞു “
“ഉം “
“ചേട്ടന് എന്നോട് ദേഷ്യം ഉണ്ടോ? “
“എന്തിന്?? “
“അല്ല സാർ അങ്ങനെ എന്നോട് സംസാരിച്ചതിന് “
“എടി മണ്ടുസേ , സാർ നിന്നോട് അങ്ങനെ സംസാരിച്ചതിന് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ?,പിന്നെ നിനക്ക് ആ സാറിനെ ഇഷ്ടം ആയോ? “
അതിനു ഉത്തരം പറയാതെ അവൾ നാണത്തോടെ തലകുമ്പിട്ടു,
“ആ ആപ്പോ എന്റെ പൊന്നൂസിനു ആ സാറിനെ ബോധിച്ചു എന്നു തോനുന്നു “
ഞാൻ അതും പറഞ്ഞു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി .
അവളുടെ മുഖത്തു നാണം വിരിഞ്ഞു.
“പോന്നുസേ എന്റെ മുഖത്തു നോക്കി പറ മോൾക്ക് ഇഷ്ടം ആയോ ആ സാറിനെ? “
“ഉം, “
അവൾ മൂളി.
“അപ്പോ പിന്നെ എന്ത് നോക്കാനാ , എന്റെ പൊന്നുസിന്റെ ഇഷ്ടം ആണു ചേട്ടന് വലുത് “
അതു കേട്ടപ്പോൾ അവളുടെ മുഖം പ്രകാശ പൂരിതം ആയി.
“പോന്നുസേ നാളെ പറ്റിയാൽ നിന്റെ സാറിനെ ഒന്ന് നമുക്ക് കണ്ടു കളയാം , “
“ഉം “
“ചേട്ടാ ഞാൻ കിടക്കട്ടെ “
അവൾ അതും പറഞ്ഞു എന്റെ മടിയിൽ തലവെച്ചു കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കി അങ്ങനെ കിടന്നു. ഞാൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
