ആദി പറഞ്ഞു നിർത്തി .
“അഖിൽ ഒന്നും പറഞ്ഞില്ല “
ആദി പറഞ്ഞതു കേട്ടിട്ട് മിണ്ടാതെ നിൽക്കുന്ന എന്നോട് ആദി ചോദിച്ചു.
“ഞാൻ അളിയാ എന്നു വിളിച്ചോട്ടെ? “
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .
അതു കേട്ടപ്പോൾ ആദിയുടെ മുഖവും വിടർന്നു.
“ധൈര്യം ആയി വിളിച്ചോ അളിയാ “
ആദി തിരിച്ചും പറഞ്ഞു.
ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.
“ആദി ഞാൻ ഒരു ദിവസം വീട്ടിൽ വരാം ആദിയുടെ അച്ഛനെയും അമ്മയെയും ഒന്ന് കാണാം , പിന്നെ കല്യാണം ഒക്കെ അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് , അതു വരെ കാത്തിരിക്കില്ലേ “
ഞാൻ പറഞ്ഞു.
“സനക്ക് വേണ്ടി എത്ര നാൾ വേണം എങ്കിലും കാത്തിരിക്കാം ഞാൻ റെഡി ആണു “
“അതു മതി “
ഞങ്ങൾ രണ്ടാളും കൈകൊടുത്തു.
“അതെ ആദി സനയോട് ഇപ്പോൾ ഒന്നും പറയേണ്ട ഞാൻ പറഞ്ഞോളാം “
ഞാനും ആദിയും സന ഇരിക്കുന്ന സ്ഥലത്തേക്ക് നടക്കുന്ന വഴിയിലെ ഞാൻ ആദിയോട് പറഞ്ഞു.
“ഉം, മനസ്സിൽ ആയി അവളെ ഒന്ന് പേടിപ്പിക്കാൻ അല്ലെ? “
ആദി പറഞ്ഞു.
“ഉം”
ഞാൻ ചിരിച്ചു കൊണ്ട് മൂളി.
ഞങ്ങൾ നടന്നു ചെല്ലുന്നത് കണ്ടപ്പോൾ അവൾ എഴുനേറ്റു ഞങ്ങളുടെ അടുത്തേക്ക് വന്നു.
“എന്തായി ചേട്ടാ “
അവൾ ചുണ്ട് അനക്കി കൊണ്ട് ചോദിച്ചു.
ഞാൻ മുഖത്തു ഗൗരവം വരുത്തി അവളോട് ഒന്നും പറഞ്ഞില്ല.
“എന്നാ ശെരി ആദി ഞങ്ങൾ പോകുന്നു “
ഞാൻ ഗൗരവത്തോടെ പറഞ്ഞു .
“ശരി “
ആദിയും പറഞ്ഞു.
ഞങ്ങൾ രണ്ടും പേരും ഗൗരവത്തോടെ അതു പറഞ്ഞപോളും ഉള്ളിൽ ഞാൻ ചിരിക്കുക ആയിരുന്നു .
സന ആകെ പേടിച്ചു നില്കുന്നു .
അവൾ കരുതി എനിക്ക് ആദിയെ ഇഷ്ട്ടം ആയി കാണില്ല എന്നു .
“വാ പോകാം “
ഞാൻ വേഗം അവളേം വിളിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.
പോകുന്ന വഴിക്ക് സന കാണാതെ ഞാൻ ഒരു ടാറ്റയും കാണിച്ചു അവൻ എനിക്ക് തിരിച്ചും.
അങ്ങനെ ഞാനും സനയും കാറിൽ കുറച്ചു ദൂരം പിന്നിട്ടു.
അതു വരെയും ഞാൻ അവളോട് മിണ്ടിയില്ല അതു മാത്രം അല്ല മുഖത്തു ഗൗരവം മാറ്റിയും ഇല്ല.
അവൾ എന്താണ് നടന്നത് എന്നു അറിയാതെ ആകെ വിഷമിച്ചു ഇരിക്കുന്നു കാറിൽ.
കുറച്ചു കഴിഞ്ഞപ്പോൾ.
“ചേട്ടന് ഇഷ്ടം ആയില്ലല്ലേ ആദിയെ? “
അവൾ ചോദിച്ചു,
ഞാൻ ഒന്നും മിണ്ടിയില്ല.
“ചേട്ടാ എന്തെങ്കിലും ഒന്ന് തുറന്നു പറ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ “
ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ സന ചോദിച്ചു.
“അതെ നീ ഇപ്പോൾ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും തലയിടേണ്ട, പ്രേമം ആണു പോലും, ആദ്യം പഠിച്ചു നല്ല മാർക്കോടെ ജയിക്കാൻ നോക്ക് “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“ഉം , ചേട്ടൻ ഇഷ്ടം ആയില്ലല്ലേ.സോറി ചേട്ടാ ഇനി ഇങ്ങനെ ഉണ്ടാവില്ല “
“ഉം , “
പിന്നിട് അവൾ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു.
അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്നു .
അതു കണ്ടപ്പോൾ എനിക്കും വിഷമം ആയി , ഇനിയും അവളെ പൊട്ടി ആകേണ്ട .
“പോന്നുസേ “
ഞാൻ വിളിച്ചു .
“ഉം “
അവൾ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
“അയ്യെ അപ്പോഴേക്കും കരഞ്ഞോ എന്റെ പൊന്നൂസ് “
അവളുടെ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.
അതിനു അവൾ ഒന്നും മിണ്ടിയില്ല.
ഞാൻ വേഗം കാർ റോഡ് സൈഡിൽ ഒതുക്കി .
“ഇന്നാ ഇതുകൊണ്ട് തുടച്ചെ “
ഞാൻ അവളുടെ കൈകളിലെക്ക് ടവൽ എടുത്തു കൊടുത്തു.
“അതെ ഇങ്ങനെ കരഞ്ഞാൽ ശെരി ആകില്ല ട്ടോ, പഠിപ്പ് ഒക്കെ കഴിഞ്ഞാൽ ആദിയുടെ കൈയും പിടിച്ചു ആദിയുടെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാ അപ്പോ ഇതുപോലെ കരഞ്ഞാൽ അവരൊക്കെ നിന്നെ കളിയാക്കി കൊല്ലും. “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈ ചേട്ടൻ പേടിപ്പിച്ചു കളഞ്ഞു “
അവൾ അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ തോളിൽ രണ്ടുമൂന് ഇടി തന്നു.
“ആ “
ഇടി കിട്ടി കഴിഞ്ഞപ്പോൾ ഞാൻ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു .
“അയ്യോ ചേട്ടാ, വേദനിച്ചോ “
അവൾ ചോദിച്ചു.
“ഇല്ലെടി എന്റെ പോനുസേ “
“ചേട്ടന് ശെരിക്കും ഇഷ്ടായോ ആദിയെ? “
“ശെരിക്കും പറഞ്ഞാൽ എനിക്ക്….. “
“എനിക്ക്? “
അവൾ ആകാംഷയോടെ ചോദിച്ചു.
“എനിക്ക് നല്ലൊരു അളിയനെ കിട്ടി “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്റെ ചക്കര ചേട്ടൻ “
അവൾ അതും പറഞ്ഞു . എന്റെ കവിളിൽ പിടിച്ചു ഞെക്കി.
