സ്പർശം – 2 7

 

ഡാ പ്രശ്നം സോൾവ് ആയില്ലേ സീൻ ആണോ?…

 

ആടാ. കുറച്ചു സീൻ ആണ്..

 

വീട്ടിൽ അറിഞ്ഞോ ഒന്ന് പറ.?

 

വീട്ടിൽ ഒന്നും അറിഞ്ഞിട്ടില്ല ഇങ്ങനെ പോയാൽ മിക്കവാറും അറിയും.

 

അതെന്താ ഇത്ത പറഞ്ഞ് കൊടുക്കുവോ.?. നീ ആളെ കോൺടാക്ട് ചെയ്തോ?

 

മ്മ്മ്..

 

നീ വിളിച്ചോ?…

 

അല്ല ഇങ്ങോട്ട് വിളിച്ചു. കുറച്ചു ചൂടിൽ ആണ് എന്താവും എന്നറിയില്ല.

 

ഡാ സീൻ ഒന്നും ആവില്ല നീ ടെൻഷൻ ആവാതെ. എല്ലാം ശെരി ആവും. ഞാൻ കാരണം അല്ലെ വെല്ല്യ പ്രശ്നം ആവുകയാണേൽ ഞാൻ ഏറ്റെടുത്തോളാം നീ പേടിക്കണ്ട.

 

അവൻ അങ്ങനെ പറഞ്ഞപ്പോ എനിക്കെന്തോ ഒരു ഇത്. കാരണം ഞാൻ അവനെ അമ്മാതിരി തെറി അല്ലെ വിളിച്ചത്..

 

കുഴപ്പമില്ലടാ ഞാൻ സംസാരിച്ഛ് നോക്കട്ടെ പുള്ളിക്കാരി കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു.

 

എപ്പോ?…

 

കുറെ പരിപാടി ഉണ്ട് അത് കഴിഞ്ഞിട്ട് വിളിക്കാമെന്ന്.

 

മോനെ ഒരു 10 മണിക്ക് ശേഷം ആണ് വിളിക്കുന്നതെങ്കിൽ മുട്ടിക്കോ വീഴും…

 

ഡാ പോടാ ആദ്യം ഇതൊന്ന് തീരുമാനമാക്കട്ടെ എന്നിട്ടല്ലേ വളക്കുന്നത്…

 

എടാ ഇതൊക്കെ ഇപ്പോഴേ ഫോൺ ചെയ്തു തീർക്കേണ്ട കാര്യമല്ലേ. പിന്നെ എന്തിനാ അവര് നൈറ്റ്‌ വിളിക്കുന്നെ..

 

അ എനിക്കറിയില്ല…

 

മ്മ്മ്മ്മ്മ് എനിക്കങ്ങനെ തോന്നി. നീ അല്ലെ വളക്കണം ഒടിക്കണം കളിക്കണം എന്നൊക്കെ പറഞ്ഞിരുന്നേ. ഇപ്പൊ ഒരു അവസരം കിട്ടിയില്ലേ. ഒന്ന് ട്രൈ ചെയ്ത് നോക്ക്…

 

അതും പറഞ്ഞു അവൻ ഫോൺ വെച്ചു.

 

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ പല പ്ലാനുകളും മിന്നി മറഞ്ഞുകൊണ്ടിരുന്നു. എങ്ങനെ അങ്ങോട്ടേക്ക് എത്തിക്കണം എന്നതിനെ പറ്റിയും ഒക്കെ കുറെ ചിന്തിച്ചു. എന്നാൽ പ്രശ്നം അതൊന്നും അല്ല ഇത്ത ഇന്നും റെഡി ആയില്ലെങ്കിൽ ആകെ പ്രശ്നം ആണ്. ആസനത്തിൽ ഗുണ്ട് വെച്ച അവസ്ഥയാവും.

 

കുറച്ചു കഴിഞ്ഞിട്ടും കോൾ ഒന്നും കാണാതായപ്പോ ഞാൻ പിന്നെ ഫോൺ ചാർജിൽ ഇട്ടുകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങി. ഏതായാലും ഇനി ഭക്ഷണം കഴിക്കാൻ പുറത്തേക് വേറെ ഒരു പോക്ക് പോകണ്ട ഞാൻ ആ പോക്കിൽ തന്നെ ഫുഡും മേടിച്ചു റൂമിലേക്കു തന്നെ വന്നു.

ഇനി ഫുഡ്‌ കൂടി കഴിച്ച് അവിടെ നിന്ന് സമയം കളയണ്ട എന്ന് വിചാരിച്ചിട്ട.

 

അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം ഞാൻ ഫോണിൽ തോണ്ടി കളിച്ചു കൊണ്ടിരുന്നു. സമയം 9 മണി കഴിഞ്ഞിരിക്കുന്നു ഇത്ത എന്താ ഇതുവരെയായിട്ടും വിളിക്കാത്തത് ഇനി മറന്നു പോയതാണോ. അങ്ങനെ വരാൻ വഴിയില്ല പുള്ളിക്കാരത്തി നേരത്തെ വിളിച്ചപ്പോൾ നല്ല ദേഷ്യത്തിൽ ആയിരുന്നു എന്തായാലും തിരിച്ചു വിളിക്കും.

 

സമയം 10 മണി കഴിഞ്ഞു എന്റെ കണ്ണിൽ ഉറക്കം വന്നു തുടങ്ങി. 10 മണി കഴിഞ്ഞല്ലോ ഇനി ഇപ്പൊ ഇത്ത ഏതായാലും വിളിക്കില്ല ഈ സമയത്ത് എന്തായാലും റഫീഖ് ഇക്കയുമായി കുൽസിതത്തിൽ ആവും. ഹാ നമുക്കും എന്നാണോ എന്തോ കല്യാണം കഴിയാത്തത്തതിനെ കിട്ടുന്നില്ല എന്നാൽ കഴിഞ്ഞതിനെയെങ്കിലും കിട്ടിയിരുന്നെങ്കിൽ. അ പറഞ്ഞിട്ട് കാര്യമില്ല ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ സൈഡിൽ വെച്ചുകൊണ്ട് കിടന്നു.

 

കിടന്നിട്ടും ഉറക്കം വരുന്നില്ല.. എന്താ ചെയ്യാ പണ്ടാരം ഇനി ഇപ്പൊ എങ്ങാനും വിളിക്കുമോ. ഉറങ്ങിപ്പോയി അതൊരു പ്രശ്നം ആക്കുമോ. ആകെ ടെൻഷൻ ആയല്ലോ..

അങ്ങനെ ഓരോന്ന് ചിന്തിച് കിടക്കുമ്പോഴാണ് ആ വിളി വരുന്നത്. സമയം 11 മണി ആവാനായിരിക്കുന്നു. ഇപ്പൊ വിളിച്ചാൽ ഇവർക്കു പ്രശ്നം ആവില്ലേ അയാള് അറിയില്ലേ ഗൾഫിൽ നിന്നും വിളിക്കുമ്പോ ലൈൻ ബിസി കാണിക്കില്ലേ.

ഇതൊക്കെ ആലോചിച്ചു കോണ്ട് ഞാൻ ഫോൺ എടുത്ത് സംസാരിച്ചു.

 

ഹലോ….

 

എന്താ നവി ഫോൺ എടുക്കാൻ താമസം.?

 

അതിത്ത ഞാൻ പുറത്തായിരുന്നു പെട്ടെന്ന് കേട്ടില്ല അതാ.

 

ഹ്മ്മ് എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ ടാ….?

 

ഏയ്‌ ഇല്ല ഇത്ത ഞാൻ ഒന്ന് മൂത്രമൊഴിക്കാൻ പോയതാ കിടക്കാൻ ആയി 11 മണി ആയില്ലേ. ഞാൻ വിചാരിച്ചു ഇത്ത ഇനി ഇന്ന് വിളിക്കില്ല എന്ന്.

 

അത് ഇക്കയെ വിളിക്കുവാർന്നു ഞാൻ അതാ പിന്നെ നേരം വൈകിയേ..

 

ഓഹ്ഹ് അങ്ങനെ. പിന്നെ ഇത്ത ഇന്നത്തെ സംഭവം ഞാൻ കരുതി കൂട്ടി ചെയ്തതല്ല. പറ്റിപ്പോയി ഇത്ത ക്ഷെമിക്കണം…

 

നവി ഞാൻ നിന്നോട് ദേഷ്യത്തോടെ പെരുമാറിയത് വേറൊന്നും കൊണ്ടല്ല. നീ സിഗററ്റ് വലിക്കുന്നതും അ സാധനം യൂസ് ചെയ്യുന്നതും ഒന്നും എനിക്ക് പ്രശ്നം അല്ല. പക്ഷെ നിനക്ക് എന്റെ അടുത്ത് പറയാമായിരുന്നു.

 

ഇത്ത ഞാൻ എങ്ങനെ നിങ്ങളോട് പറയും. എന്താ ഞാൻ പറയാ. അപ്പോൾ തന്നെ ഞാൻ അമ്മയെ വിളിച്ചു വണ്ടി കൊടുക്കല്ലേ എന്ന് പറയാൻ നിന്നതാ. പക്ഷേ അങ്ങനെ പറഞ്ഞാൽ പിന്നെ അമ്മയോട് അതിന്റെ കാരണം പറയണം പിന്നെ ഇത്തയെ വിളിച്ചു പറയാൻ ഇങ്ങളെ നമ്പർ എന്റെ കയ്യിൽ ഇല്ലാതാനും..

 

എടാ ഞാൻ ഇക്കയുടെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ ആണ് ഈ സാധനം കാണുന്നത് തുറന്നപ്പോൾ തന്നെ ഇതാണ് കണ്ടത്. ഇതെങ്ങാനും അയാൾ കണ്ടിരുന്നേൽ ഞാൻ ഇപ്പൊ ആകെ പ്രശ്നത്തിൽ ആയേനെ. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സ്ത്രീ ആണ് ഞാൻ ഇനി വണ്ടി എന്റെ അല്ല എന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. നിനക്ക് അറിയാവുന്നതല്ലേ നാട്ടുകാരുടെ ഒക്കെ നിലവാരം..

 

അറിയാം ഇത്ത എന്റെ ഭാഗത്തുള്ള മിസ്റ്റേക്ക് ആണ്. പറ്റിപ്പോയി വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ.

 

പ്രശ്നം ഒന്നും ഉണ്ടായില്ല…. എന്നാലും ഇതൊക്കെ ഇങ്ങനെ ഓപ്പൺ ആയിട്ട് കൊണ്ടുനടക്കുമോ ആരെങ്കിലും. ഇപ്പൊ ഞാൻ കണ്ടത് പോട്ടെ നിന്റെ അമ്മ എങ്ങാനും കണ്ടിരുന്നെങ്കിലോ. സിഗരറ്റ് കണ്ടാൽ ചിലപ്പോ നിന്നെ വിളിച്ചു ചീത്ത പറയുമായിരിക്കും മറ്റേത് കണ്ടാലോ….

 

അത് ഇത്ത അമ്മക്ക് മനസിലാവില്ല.?

 

പിന്നെ അ ബോക്സ്‌ കണ്ടാൽ തന്നെ ആർക്കായാലും മനസിലാവും പോരാത്തതിന് ഫോട്ടോയും ഉണ്ടല്ലോ…

 

ദൈവമേ ഈ മൈരൻ ഫാമിലി പാക്ക് ആണോ മേടിച്ചത്. വല്ലാത്ത കൊലച്ചതി ആണല്ലോ ചെയ്തത്. എന്തായാലും നനഞ്ഞു എന്നാൽ ഈ വിഷയത്തിൽ തന്നെ അങ്ങ് കുളിച്ചാലോ. ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു തുടങ്ങി.

 

ഇത്ത സാധനം ഇത്ത കളഞ്ഞോ.?

 

ഇനി നിനക്ക് ഞാൻ അത് തരില്ല ഇമ്മാതിരി കളി ഒന്നും വേണ്ട കേട്ടോ…

 

അല്ല ഇത്ത അത്….

 

മോനെ സിഗരറ്റ് ആണേൽ ഞാൻ അത് തരില്ല നീ ഇനി വലിക്കണ്ട.

 

ഓക്കേ വേണ്ട ഇങ്ങള് അമ്മയോട് ഒന്നും പറയാഞ്ഞാൽ മതി.?

 

ഓഹ്ഹ് ഇനി അതുകാരണം മോൻ പേടിക്കണ്ട ഞാൻ ഒന്നും പറയാൻ പോകുന്നില്ല. അല്ലേലും ഞാൻ എന്താ പോയി പറയണ്ടേ മോൻ വലി തുടങ്ങി എന്നോ അതോ….

Leave a Reply

Your email address will not be published. Required fields are marked *