സ്പർശം – 2 9

 

ഒരു 10 കിലോമീറ്റർ.

 

എന്റെ കൂടെ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമിട്ടുണ്ടോ?..

 

അവൾ അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ചു എന്നിട്ട് ഒരു ഓട്ടോയിലേക്ക് തന്നെ കുറെ നേരം നോക്കി നിന്നു.

പിന്നെ ഒന്നും പറയാതെ അവൾ വണ്ടിയിൽ സൈഡിലേക്കായി തിരിഞ്ഞു കയറി ഇരുന്നു. അമ്പോ ഈ പെണ്ണ് ഇത്രയും ഭാരം ഉണ്ടായിരുന്നോ വണ്ടി ഇപ്പൊ തന്നെ മറിഞ്ഞേനെ.

 

വണ്ടി സ്റ്റാർട്ട്‌ ആക്കി എങ്ങോട്ടാ പോകേണ്ടത് എന്ന് ഞാൻ അവളോടായി ചോദിച്ചു. അവൾ എനിക്ക് വഴി കൃത്യമായി തന്നെ പറഞ്ഞു തന്നു എനിക്ക് സ്ഥലവും മനസിലായി. പോകുന്നതിനിടയിൽ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി….

 

താങ്ക്സ്…

 

എന്നോടാണോ?….

 

അതെ എന്തെ താങ്ക്സ് ഇതുവരെ കേട്ടിട്ടില്ലേ?..

 

അല്ല കെട്ടിട്ടൊക്കെ ഉണ്ട് പക്ഷേ എന്തിനാണ് എന്ന് മനസിലായില്ല?…

 

അത് ഈ ലിഫ്റ്റ് തന്നതിന്.

 

ഒഹ്ഹ്ഹ് അങ്ങനെ വരവ് വെച്ചിരിക്കുന്നു..

 

അല്ല ഞാൻ നേരെ പോയിരുന്നെങ്കിൽ എന്താ ചെയ്യാ ഫ്രണ്ട് വരുന്ന വരെ കാത്തിരിക്കുവോ?.

 

ഫ്രണ്ട് ഒന്നും വരില്ല ഇന്ന് ട്രെയിൻ ലേറ്റ് ആയത് കൊണ്ടാ ബസ് മിസ്സ്‌ ആയത്. അല്ലേൽ അതിൽ കയറി പോയേനെ.

 

പിന്നെന്തിനാ എന്നോട് ഫ്രണ്ട് വരും എന്ന് പറഞ്ഞത്?..

 

അത് നാവിയെ ഞാൻ പരിചയപെട്ടിട്ട് കുറച്ചു മണിക്കൂറുകൾ അല്ലേ ആയിട്ടുള്ളു.

 

അതുകൊണ്ട് ഞാൻ വല്ലതും ചെയ്യും എന്ന് കരുതിക്കാണും അല്ലേ?..

 

ശേ അങ്ങനെ ഒന്നും അല്ലടാ എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നിന്നെ പരിജയ പെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ പിന്നെ എങ്ങനെയാ നിന്നോട് ഞാൻ ലിഫ്റ്റ് ചോയ്ക്ക്യ. അതും ഈ രാത്രി അതാ ഒരു മടി..

 

എന്തിനാ ഗായത്രി മടി അങ്ങനെ ഒന്നും വിചാരിക്കരുത് നമ്മൾ ഇപ്പൊ നല്ല ഫ്രണ്ട്സ് അല്ലേ അപ്പൊ നിനക്ക് ചോദിക്കാമല്ലോ ഒരു ലിഫ്റ്റ് തരുമോ എന്ന്.

 

സോറി ഞാൻ അങ്ങനെ ചിന്തിച്ചില്ല ഒരിക്കലും നിന്റെ കൂടെ വരാൻ പേടിച്ചിട്ടല്ല കേട്ടോ.

 

അതെന്താ ഇടക്കിടക്ക് പേടിച്ചിട്ടല്ല എന്ന് ഇങ്ങനെ എടുത്ത് പറയണേ?..

 

ഏയ്‌ ഒന്നുല്ല ഇനി നീ ഞാൻ നിന്നെ അങ്ങനെ കണ്ടു എന്ന് വിചാരിക്കണ്ട അതുകൊണ്ട് പറഞ്ഞതാ….

 

ഓഓഓഓ ഓക്കേ ഓക്കേ…

 

അല്ല ഞാൻ പോയിരുന്നേൽ പിന്നെ എങ്ങനെ പോവാ വീട്ടിൽ ഓട്ടോ വിളിക്കുവോ?..

 

ആ ബെസ്റ്റ് അവരെക്കൊണ്ടാ വല്ലാത്ത കഷ്ടം എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ മൈ..

പെട്ടെന്ന് അവൾ പറയാൻ വന്നത് നിർത്തി എന്തോ അബദ്ധം പറ്റിയ പോലെ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്ക് മനസിലിയി ഇവൾക്ക് അവരുമായി എന്തോ പ്രശ്നം ഉണ്ടെന്ന്.

 

എന്താ നിർത്തിയത് ബാക്കി പറയുന്നില്ലേ?..

 

അവൾ പറഞ്ഞ തെറി ഞാൻ കേട്ടു എന്ന് അവൾക്ക് മനസ്സിലായി.

 

അത് പെട്ടെന്ന് അങ്ങ് പറഞ്ഞപ്പോ വന്നു പോയതാ അവര് കുറച്ചു പിശകാ ഒരുമാതിരി നോട്ടവും സംസാരവും എനിക്ക് എന്തോ പോലെയാ നടന്നു പോയാലും അവന്മാരുടെ ഒന്നും വണ്ടിയിൽ ഞാൻ പോകില്ല.

 

ആഹ്ഹ് അങ്ങനെ എന്നാൽ റെയിൽവേ യിൽ ഒരു കംപ്ലയിന്റ് കൊട്ത്തൂടെ?…

 

അതോണ്ടൊന്നും കാര്യമില്ല പിന്നെ നേരെ ബസ് കിട്ടുന്നത് കൊണ്ട് ഒന്നിനും പോവാറില്ല.

 

മ്മ്മ്മ് പിന്നെ തെറി ഇങ്ങനെ പറയുന്നത് നല്ലതല്ല കേട്ടോ.

ഞാൻ അവളെ ഒന്നു കളിയാക്കും വിധത്തിൽ പറഞ്ഞു.

 

ആഹ് അത് ഞാൻ ഇന്ന് ട്രെയിനിൽ നിന്നും കണ്ടു ആരാ ഈ പറയുന്നേ.

 

ഓഹ്ഹ് സോറി കേട്ടു ല്ലേ?

 

ഹ്മ്മ് കേൾക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നും അല്ലല്ലോ അതും എന്റെ ചെവിക്കടുത്തൂന്നല്ലേ പറയുന്നേ. എന്നിട്ടിപ്പോ എന്നെ കളിയാക്കുന്നോ.

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

 

അല്ല ഇതിപ്പോ ഡെയിലി എത്രയെണ്ണം വിളിക്കും?.

 

എന്ത്?…

 

അല്ല ഇന്ന് വിളിച്ച തെറിയെ..

 

അത് അങ്ങനെ ഒന്നുല്ല ദേഷ്യം വന്നാൽ അപ്പൊ വിളിക്കും അത്ര തന്നെ.

 

ദേഷ്യം വന്നാൽ വേറെ എന്തൊക്കെ വിളിക്കാം ഇതുതന്നെ വിളിക്കണോ?…

Leave a Reply

Your email address will not be published. Required fields are marked *