എന്നെ കഴുകൻ കൊത്തി വലിക്കുന്നു…. പച്ച ശരീരം കീറി മുറിക്കുന്ന വേദന……. എനിക്ക് ചുറ്റും ആരുമില്ല…. എന്നെ സഹായിക്കാനും ആരുമില്ല… എൻ്റെ കൈകാലുകൾക്ക് ബലമില്ല…..ഞാൻ ഉറക്കെ കരഞ്ഞു… പക്ഷേ ശബ്ദം പുറത്ത് വന്നില്ല…. ഇപ്പൊ ഞാൻ എവിടെയോ…..ഒറ്റപ്പെട്ട ഒരു സ്ഥലത്ത്…. ഉപേക്ഷിക്കപ്പെട്ട നിലയിൽ….. അതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി……
രാവിലെ 5 മണിക്കുള്ള അലാറം കേട്ടാണ് ഞാൻ ഉണർന്നത്…. ഹൊ എന്തൊരു വൃത്തികെട്ട സ്വപ്നമായിരുന്നു….നല്ല തണുപ്പ് ഉണ്ട്… പുതപ്പ് മാറ്റിയ ഞാൻ ഞെട്ടിപ്പോയി…..
എൻ്റെ ശരീരത്തിൽ ഡ്രസ്സ് ഒന്നുമില്ല…. ശരീരം മുഴുവൻ പോളിയുന്ന വേദന… എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട്…. എന്തൊക്കെയോ പറ്റിപ്പിടിച്ചിരിപ്പുണ്ട്… എനിക്കെന്താ സംഭവിച്ചത്…. എനിക്കൊന്നും മനസിലാകുന്നില്ല… ഇന്നലത്തെ ഹാങ്ങോവർ കൊണ്ട് തോന്നുന്നതാണോ…?? ഞാൻ ഡ്രസ്സ് എല്ലാം ഇട്ടിട്ട് ടീനയെ വിളിച്ചു…. ഒരുപാട് തവണ വിളിച്ചു… അവൾ എഴുന്നേറ്റില്ല… ഇന്നലെ ടീനയുടെ തുടയിൽ തലോടിയതോക്കെ ഓർമ്മയുണ്ട്….. ഇത് അതെങ്ങാനും അതിര് കടന്നതാണോ…?? എന്തൊരു അവസ്ഥയാണിത്….
ഞാൻ പതിയെ ബെഡിൽ നിന്നും താഴെ ഇറങ്ങി… എനിക്ക് നേരെ നിൽക്കാൻ പോലും പറ്റുന്നില്ല… എനിക്കെന്തോ സംഭവിച്ചു … എത്ര ശ്രമിച്ചിട്ടും എനിക്കൊന്നും ഓർമ വന്നില്ല എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല….. ഞാൻ ടോയ്‌ലറ്റിൽ പോയി ഡ്രസ്സ് എല്ലാം അഴിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു…. എൻ്റെ ബ്രസ്റിലും ചുണ്ടിലും ഒക്കെ പല്ല് കൊണ്ടത്തുപോലുള്ള പാടുകൾ… എൻ്റെ ശരീരം തളരാൻ തുടങ്ങി… ഞാൻ അവിടെ വീണു… അൽപ സമയത്തിനകം ബോധം വീണ്ടെടുത്ത് ഞാൻ എൻ്റെ താഴെ നോക്കി… എന്തോ ഒന്ന് എൻ്റെ അവിടെ നിന്നും ഒഴുകുന്നു…..
കണ്ണിൽ ഇരുട്ടു കേറുന്നു…. എന്നെ…. ആരാ…. ഇത് ചെയ്തത്…… എനിക്ക് എൻ്റെ കണ്ണീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല … ഇത്രയും കാലം എനിക്കുണ്ടായിരുന്നതെല്ലാം എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു….. എൻ്റെ ജീവിതം തന്നെ അവസാനിച്ചു… ഇനി എനിക്കൊരു ജീവിതമില്ല ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു …
പക്ഷേ ഒന്നും അറിയാതെ ഞാൻ മരിക്കേണ്ട കാര്യം എന്താ…. ഇല്ല ഞാൻ മരിക്കുന്നില്ല… എന്താ സംഭവിച്ചത് എന്നറിയണം…. ഞാൻ പുറത്തിറങ്ങി ടീനയുടെ മൊബൈൽ പരിശോധിച്ചു… അതിൽ അസാധാരണമായി ഒന്നുമില്ല… ആകെ ടിജോയുടെ ഒരു missed call മാത്രം..
എൻ്റെ മൊബൈൽ ഞാൻ നോക്കി… ഒന്നുമില്ല… ഞാൻ നെറ്റ് on ചെയ്തു.. പെട്ടെന്ന് ഒരു നോട്ടിഫിക്കേഷൻ….. ടിജോയുടെ വോയ്സ് നോട്ട്….
വേഗം ഞാൻ play ചെയ്തു….
“ഹായ് ആഷ്….” “എത്ര കാലമായി ഞാൻ നിൻ്റെ പുറകെ നടക്കുന്നു… നീ എന്നെ മനഃപൂർവം avoid ചെയ്യുന്നതാണ് എന്നെനിക്കറിയാം…. പക്ഷേ ഇനി നിനക്കത്തിന് കഴിയില്ല….”
ഇത്രയും ആയിരുന്നു ആ മെസ്സേജ്… എന്താണ് അവൻ ഉദ്ദേശിച്ചത്….. ഞാൻ വേഗം balcony വഴി താഴെ നോക്കി… ഇടിവെട്ട് ഏറ്റപോലെ ഞാൻ നിന്നു…. താഴെ ടിജോയുടെ കാർ….. അവൻ രാത്രി വന്നിരിക്കുന്നു… അപ്പോ ഞാൻ കണ്ടത് സ്വപ്നമല്ലായിരുന്നോ….????
അവള് വീണ്ടും ഇന്നലെ കണ്ട സ്വപ്നം ഓർത്തെടുത്തു…. ഇപ്പൊൾ പലതും ഓർമ വരുന്നു…. അതെ അവൻ തന്നെ….എപ്പോൾ എൻ്റെ ദേഹത്ത് മുഴുവനും ഇഴഞ്ഞ് നടന്നത് പാമ്പുകൾ അല്ല അവൻ്റെ കൈകൾ ആണ്.. അപ്പോ അതിനിടയിൽ കണ്ട പ്രകാശം….???? ഇനി അവൻ വീഡിയോ എടുത്തത് ആണോ….???? ഈശ്വരാ നിന്ന നില്പിൽ ഭൂമി പിളർന്ന് താഴേക്ക് പോണേ എന്ന് പ്രാർത്ഥിച്ചു….എന്തിന് അവൻ എന്നോടിത് ചെയ്തു….????
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല ഞാൻ യാന്ത്രികമായി താഴെ ഇറങ്ങി എൻ്റെ Activa എടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിച്ചു…. കണ്ണുനീര് കാരണം പലപ്പോഴും ഒന്നും കാണാൻ പറ്റുന്നില്ല…വണ്ടി ഇങ്ങോട്ടേക്കോ പോകുന്നു…
എന്തോ തകർന്നു വീഴുന്ന പോലൊരു സൗണ്ടോടുകൂടി ഞാൻ വീണു…. ഒന്നും കാണാൻ പറ്റുന്നില്ല … മുഴുവൻ ഇരുട്ട്…. എന്തൊക്കയോ കണ്ണിനു മുന്നിൽ മിന്നി മാഞ്ഞു… എൻ്റെ ബോധം പോയി…..കുറച്ചു സമയത്തിനപ്പുറം പതിയെ കണ്ണ് തുറന്നപ്പോൾ നിറ കണ്ണുമായി അമ്മ മുന്നിൽ നില്കുന്നു…
