ഹരിചരിതം – 1 2

“അതേയ്… ആ സ്വിച്ച് ഒന്ന് ഓൺ ആക്കുമോ? ലാപിൽ ചാർജ് തീർന്നു.”, ഞാൻ വിളിച്ചു പറഞ്ഞു.

പിശാച് ഒന്നും മിണ്ടാതെ ഓൺ ആക്കി ഹാളിലേക്ക് പോയി. വീണ്ടും ടിവിയിൽ നിന്നുള്ള സൗണ്ട്..
പഞ്ചാബി ഹൌസ് ആണ്.. രമണന്റെയും മുതലാളിയുടെയും ഒക്കെ കോമഡി.

ഞാൻ പതിയെ എണീറ്റിരുന്നു. ഒന്നും വേണ്ടാന്നോക്കെ പറഞ്ഞെങ്കിലും ചെറുതായിട്ട് ദാഹിക്കുന്നുണ്ട്. ഒന്ന് ചരിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്ന് കുപ്പി എടുത്ത് നോക്കി.. വെള്ളം കഴിഞ്ഞിട്ടുണ്ട്..

‘ ഇനിയാ പിശാചിനെ തന്നെ വിളിക്കേണ്ടി വരുവല്ലോ.. ‘, ഞാൻ മനസ്സിൽ ഓർത്തു.

അല്ല.. എന്താ അതിനു അതിന്റെ പേര്?? ഓർമ ഇല്ലല്ലോ… ഞങ്ങൾ ഇത് വരെ സംസാരിച്ചിട്ട് കൂടി ഇല്ല അതാണ്…

മാളു എന്നോ മോളു എന്നോ അങ്ങനെ എന്തോ ഗീതേച്ചി അപ്പുറത്തു നിന്നും വിളിച്ചു കേൾക്കാം.. എന്താണെന്ന് ഓർമ കിട്ടുന്നില്ല. ഏതായാലും വിളിക്കാം.. എന്താ വിളിക്കുക?

“എക്സ്ക്യൂസ്‌ മി എന്ന് വിളിക്കെടാ….”, മനഃസാക്ഷി തെണ്ടി ആണ്..

‘പിന്നെ… എന്റെ വീട്ടിൽ വന്നിരിക്കുന്ന ആ പിശാചിനെ എക്സ്ക്യൂസ്‌ മി എന്ന്.. എന്റെ പട്ടി വിളിക്കും…’ ഞാൻ മനസാക്ഷിയോട് മുരണ്ടു.

“അതേയ്….” ഞാൻ പതുക്കെ ഒന്ന് വിളിച്ചു…

ഇല്ല.. അനക്കം ഒന്നും കേൾക്കുന്നില്ല, ആകെ രമണന്റെ ശബ്ദം മാത്രം കേൾക്കാം.. ടിവിയുടെ സൗണ്ട് കൊണ്ട് ഞാൻ വിളിച്ചത് പിശാച് കേട്ടിട്ടില്ല.

“അതേയ്…..”, ഞാൻ ഒന്നുകൂടി ശബ്ദം കൂട്ടി വിളിച്ചു.

നോ രക്ഷ. പിശാച് ടിവിയുടെ മുന്നിൽ പെറ്റുകിടക്കാണെന്നു തോന്നുന്നു… പുല്ല് !!

പാത്രം വല്ലോം ഉണ്ടോ? ഒന്ന് മുട്ടി വിളിക്കാൻ… ഞാൻ ചുറ്റും നോക്കി.. ഇല്ല.. ഒന്നും ഇല്ല…

മൈ…..തെറിയാണ് വരുന്നത്.

മര്യാദക്ക് അവൾ നേരത്തെ ചോദിച്ചപ്പോ വെള്ളം എടുത്ത് തരാൻ പറഞ്ഞാൽ മതിയായിരുന്നു. ഇനി എന്ത് ചെയ്യും??

സ്വിച് ബോർഡിലെ മാസ്റ്റർ സ്വിച് അപ്പോഴാണ് കണ്ണിൽ തടഞ്ഞത്.. ആ.. ഇതിട്ടാൽ ഹാളിലെ ലൈറ്റ് കത്തുമല്ലോ.. ഒന്ന് ഓൺ ആക്കി ഓഫ് ആക്കിയാൽ അവൾ അറിയും.. എന്താ എന്ന് ചോദിച്ചു വന്നോളും..എന്റെ ഉള്ളിലെ ഇലെക്ട്രിക്കൽ എഞ്ചിനീയർ ഉണർന്നു..
കയ്യെത്തിച് ഞാൻ 2 – 3 പ്രാവശ്യം ലൈറ്റ് ഓൺ ആക്കി ഓഫ് ആക്കി…

മ്… ഇനി പിശാച് വന്നോളും…

വേണ്ട നേരത്തു വേണ്ടത് തോന്നിയ എന്റെ എഞ്ചിനീയർ ബുദ്ധിയിൽ എനിക്ക് തന്നെ അഭിമാനം തോന്നി.. ഒരു ചെറിയ ചിരിയോടെ ഞാൻ വാതിൽക്കലേക്ക് നോക്കി കാല് നീട്ടിവെച്ചിരുന്നു…

3 -4 മിനിറ്റ് ആയല്ലോ, പിശാച് എന്താ വരാത്തത്?? ഞാൻ നോക്കി ഇരുന്നു…

ഇല്ല.. ഒരനക്കവും ഇല്ല… ടിവിയുടെ സൗണ്ടിന്റെ കൂടെ അവളുടെ ചെറിയ ചിരിയും വരുന്നുണ്ടോ??

“ഈ തെണ്ടി ഇതെവിടെ നോക്കി ഇരിക്കുവാ…” ഒന്നുറക്കെ പറഞ്ഞതും കറക്റ്റ് ടൈമിൽ ടിവി ഓഫ് ആയതും ഒന്നിച്ചു….

ചെവി ഒന്നും വട്ടം പിടിച്ചു നോക്കി, അവളുടെ കാലടി ഒച്ച എങ്ങാനും കേൾക്കാനുണ്ടോ??

ഏയ്…ഇല്ല…

അല്ല, ഇനി അവൾ കേട്ടാലും ഇല്ലെങ്കിലും ഇപ്പൊ അവളെ ഒന്ന് വിളിക്ക്.. കേൾക്കുമല്ലോ…

ആദ്യമായി മനഃസാക്ഷി മൈരൻ ഒരു നല്ല കാര്യം പറഞ്ഞു.

“അതേയ്….” ഞാൻ ഒന്നൂടെ വിളിച്ചു..

ആ.. അവൾ എണീറ്റെന്നു തോന്നുന്നു. സെറ്റി അനങ്ങുന്ന ശബ്ദം കേട്ടു. സാധാരണ ഈ കഥകളിൽ ഒക്കെ പെമ്പിള്ളേർ നടക്കുമ്പോ കിലും കിലും ന്നൊക്കെ പാദസരം കിലുങ്ങുമെന്നു കേട്ടിട്ടുണ്ടല്ലോ… ഇവക്കതില്ലേ??

“മ് …??”

അതാലോചിച്ചു നിന്ന എന്നെ അവളുടെ മൂളക്കം ആണ് ഉണർത്തിയത്…

“കുടിക്കാൻ കുറച്ചു വെള്ളം..”

അവൾ ഒന്നും മിണ്ടാണ്ട് തിരിഞ്ഞു നടന്നു.
“അതേയ്.. ഫ്രിഡ്ജിൽ ജ്യൂസ് എന്തോ ഉണ്ട്.. അതെടുക്കുവോ??”, ഞാൻ വിളിച്ചു പറഞ്ഞു.

മറുപടി ഒന്നുമില്ല…ഇതെന്ത് ജന്മം.. ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ പതുക്കെ വലത്തേ കാൽ നിലത്തു കുത്തി തൊട്ടടുത്ത് കിടക്കുന്ന കസേരയിലേക്ക് ഇരുന്നു.. എന്നിട്ട് രണ്ടു കാലും ബെഡിലേക്ക് നീട്ടി ഇരുന്നു.

വാതിൽക്കലേക്ക് നോക്കി..പിശാച് വരുന്നുണ്ട്..

ദൈവമേ… ആ സ്റ്റീൽ ചെമ്പ് ഒന്നാകെ എടുത്തോണ്ടാണല്ലോ വരുന്നത്.. ഇനി മൊത്തം തലയിൽ കൂടി ഒഴിക്കാൻ ആവുമോ??

Leave a Reply

Your email address will not be published. Required fields are marked *