അകത്തു നോക്കിയപ്പോൾ കണ്ടത്, തന്റെ ഡെസ്കിന്റെ അറ്റത്തു പിടിച്ചു കൊണ്ട് കുമ്പിട്ടു കലി തുള്ളി നിൽക്കുന്ന ആയിഷയെ ആണ്..
അകത്തു കയറാൻ ആർക്കും ധൈര്യം ഇല്ലാത്തോണ്ട് എല്ലാവരും ഹരിയിലേക്ക് തിരിഞ്ഞു.
ഹരി എല്ലാവരുടെയും മുന്നിൽ വച്ച് തന്റെ ഡെസ്കിൽ ആഞ്ഞോരടി വച്ചു കൊടുത്തു..
എല്ലാവരും പിന്നിലേക്ക് മാറി.. പരസ്പരം നോക്കി…
ഹരി തിരിഞ്ഞ് അമലിനെ നോക്കി, തന്റെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു : ഇതിന്റെ സിം ഒന്ന് ഊരിയെ…
അമൽ ഫോൺ വാങ്ങി…
ഹരി തന്റെ ബാഗ് എടുത്തു, തന്റെ സാധനങ്ങൾ എല്ലാം ബാഗിൽ പാക്ക് ചെയ്യാൻ തുടങ്ങി..
ഒരുപാട് ചോദ്യങ്ങൾ വന്നു എങ്കിലും, ഒന്നിനും ഉത്തരം ഹരി കൊടുത്തില്ല..
അമൽ ഫോണും സിമ്മും ഹരിക്ക് നേരെ നീട്ടി. ഹരി സിം മാത്രം വാങ്ങി, തന്റെ കയ്യിൽ ഉണ്ടായിരുന്ന അക്സസ് കാർഡ് ആ കയ്യിൽ കൊടുത്ത് പറഞ്ഞു : ഇത് രണ്ടും ഭൂതത്തിന് കൊടുത്തേക്ക്……. ഐ ക്വിറ്റ്……
ഹരിയുടെ ആദ്യമായി ആൾക്കാരുടെ മുന്നിൽ വച്ച്, ആയിഷയെ ഭൂതം എന്ന് വിളിച്ചു…… എന്നിട്ട് നടന്നു… പുറത്തേക്ക്…
……………………………………………………….
ഹരിയുടെ ഫോൺ പരിധിക്ക് പുറത്ത്, ആയിഷ ആണെങ്കിൽ എടുക്കുന്നുമില്ല. വീണ അതുകൊണ്ടാണ് അനുവിനെ വിളിച്ചത്, ആയിഷ ഉണ്ടോ എന്നറിയാൻ.
” ഇല്ല, ഇന്ന് വന്നില്ല, ഞാൻ വിളിച്ചപ്പോളും എടുത്തില്ല, എന്താ കാര്യം “… അനു പറഞ്ഞു
വീണ ഓഫീസിൽ നടന്ന കാര്യം അനുവിനോട് പറഞ്ഞു..
അനു : നമ്മൾ അവന് സപ്പോർട്ട് ചെയ്ത് സംസാരിക്കും എന്ന് വിചാരിച്ചാണ്, നമ്മുടെ കാൾ എടുക്കാത്തത്.
വീണ : എന്താ ചെയ്യേണ്ടത്..
അനു : ഇന്നൊന്നും ചെയ്യണ്ട, നമുക്ക് രണ്ടു പേർക്കും അവളുടെ തനി പ്രകൃതം അറിയാല്ലോ. ഇന്നിനി ധൈവം വന്നു ഇറങ്ങി പറഞ്ഞാലും ഒന്നും നടക്കാൻ പോണില്ല..
ഹരി ഇല്ലാത്ത ഓഫീസ്, വല്ലാതെ മൂകമായിരുന്നു..
ഓഫീസിൽ കയറുന്നതിനു മുൻപ് വീണയെ നോക്കി ആയിഷ പറഞ്ഞു : പി എ പൊസിഷന് വേണ്ടി, പരസ്യം ഇന്ന് തന്നെ കൊടുക്കണം..
അതോട് കൂടി എല്ലാവർക്കും മനസ്സിലായി,, ഹരി തങ്ങളെ വിട്ട് ഓഫീസിൽ നിന്നും പോയിരിക്കുന്നു എന്ന്..
……………………………………………………….
ആയിഷയുടെ വീട്ടിൽ ലോണിൽ, മൂവർ സംഘം ഒത്തു ചേർന്നു.
ആയിഷ തറപ്പിച്ചു പറഞ്ഞു : അവന്റെ കാര്യവുമായി ആണ്, വന്നത് എങ്കിൽ, ഇപ്പോൾ നിങ്ങൾ രണ്ടു പേർക്കും ഇവിടെ നിന്നും പോവാം..
അനു : എന്താ ഉണ്ടായത് എന്ന് പറഞ്ഞൂടെ.. അതിനും ഇത്ര ചൂടാവുന്നത് എന്തിനാ നീ..
ആയിഷ ഒന്നും മിണ്ടാതെ, പുക ഊതി വിട്ടു ദേഷ്യത്തോടെ..
വീണ : ഇന്നലെ അവന്റെ ഫോൺ ഓഫ് ആയിരുന്നു. ഇന്ന് ഞാൻ വിളിച്ചു എടുക്കുന്നുമില്ല. ഓഫീസിൽ ആർക്കും ഒന്നും അറിയില്ല. പറ ആയിഷ, എന്താ എന്ന് പറഞ്ഞൂടെ നിനക്ക്, ഞങ്ങളോട്?..
ആയിഷ കണ്ണ് തുറിപ്പിച്ചു കൊണ്ട് : ക്ലയന്റ്സിന് മുന്നിൽ, നാണം കേട്ടതും പോരാ.. ഹി കാൽഡ് മീ ബിച്ച്….
വീണ : ആര്,, ഹരിയോ?…
അനുവിന്റെ ഉള്ളിലെ ഫെമിനിസ്റ്റ് ഉണർന്നു : അത്രക്ക് ധൈര്യമോ അവന്.
വീണ പറഞ്ഞു : ബ്രിഫിങ് ആണെങ്കിൽ, ഇത് എന്റെ ടീമിന്റെ മിസ്റ്റേക്ക് ആണ്.. ഞാൻ ലീവ് എടുക്കാൻ പാടില്ലായിരുന്നു.
ആയിഷ ദേഷ്യം മൂത്ത് വിറച്ചു കൊണ്ട് : എക്സാം പാസ്സ് ആയതിന്റെ അഹങ്കാരം ആണ് അവന്. പാസായതും തനി സ്വഭാവം കാണിച്ചു…
ആയിഷ പല്ല് കൂട്ടി കടിച്ചു…
ആ കൂട്ടത്തിലേക്കാണ് വീൽ ചെയറിൽ ഇരുന്ന്, ഫൈസി വരുന്നത്.
ഫൈസി വരുന്നത് കണ്ടതും, ആയിഷ കയ്യിലെ സിഗ് വലിച്ചെറിഞ്ഞു.
അനു : ഫൈസി.. സുഖാണോ..
ഫൈസി മൈൻഡ് പോലും ചെയ്തില്ല..
ഉമ്മാക്ക് നേരെ തന്റെ ചെയർ തിരിച്ചു കൊണ്ട് ഫൈസി ചോദിച്ചു : അവൻ ഉമ്മാനെ ഒരു കാരണവും ഇല്ലാതെ ബിച്ച് എന്ന് വിളിച്ചു, എന്നാണോ പറയുന്നത്..
ആയിഷ : ഫൈസി.. ഇത് നീ ഇടപെടേണ്ട വിഷയം അല്ല. ഓഫീസ് മാറ്റർ ആണ്.
