ഹരി: മാം..
ആയിഷ : നാളെ മുതൽ ഓഫീസിൽ വരണം… എന്റെ തെറ്റായ വാക്കുകൾക്ക് സോറി.. വരില്ലേ?..
ഹരി :വരാം മാം, വരാം..
ആയിഷ ഒന്നും പറയാതെ എഴുന്നേറ്റു പോയി….
അനുവും വീണയും മുഖത്തോട് മുഖം നോക്കി ഇരുന്നു, ആയിഷയുടെ വായിൽ നിന്നും വീണ വാക്കുകൾ വിശ്വസിക്കാൻ ആവാതെ.. അതെ ആയിഷ ആദ്യമായി സോറി പറഞ്ഞു കേട്ടിരിക്കുന്നു രണ്ടു പേരും…
അനുവിന്റെ മനസ്സിൽ ചെറിയ പേടി തോന്നി. ആയിഷയെ ആലോചിച്ചല്ല, പകരം ഹരിയെ ഓർത്ത്…
……………………………………………………….
ഹരിയെ കണ്ട് എല്ലാവർക്കും സന്തോഷമായി, ആയിഷക്ക് ഒഴിച്ച്. എന്തെന്നില്ലാത്ത ഒരു പക ഹരിയോട്, മനസ്സിനുള്ളിൽ കിടന്നു തിളച്ചു ആയിഷയുടെ.
ഹരി തിരിച്ചു വന്ന ദിവസം തന്നെ, എല്ലാവരെയും മുൻനിർത്തി ആയിഷ ഔദ്യോഗികമായി ആ പ്രഖ്യാപനം നടത്തി, കമ്പനിയുടെ പാൻ ഇന്ത്യൻ ഡെവലപ്പ്മെന്റിനെ പറ്റിയുള്ളത്..
ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു. ഹരിക്ക് കൊടുക്കുന്ന പണികളും അതിനനുസരിച്ചു കൂടി കൊണ്ട് വന്നു. അതിനനുസരിച്ചുള്ള ചീത്തയും കൊടുത്തു ആയിഷ. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ തല താഴ്ത്തി എല്ലാ കേട്ട് നിൽക്കുന്ന ഹരിയെ കണ്ട് ആയിഷക്ക് തോന്നി, ഹരി എല്ലാം സിനിമ പാട്ട് പോലെ, കേട്ട് എൻജോയ് ചെയ്യുകയാണ് എന്ന്..
……………………………………………………….
മുംബൈ നഗരത്തിൽ കമ്പനിയുടെ വളർത്തുന്നതുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾക്ക് ആയിഷയെ ആണ് അയച്ചത് കമ്പനി….
കൂടെ തന്നെ ഹരിക്കും പോകേണ്ടി വന്നു. ഇത് ആദ്യമായി അല്ല യാത്രകൾ, ആയിഷയുടെ കൂടെ, സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട് ഹരി, പി എ ആയി..
മണിക്കൂറുകൾ നീണ്ട മീറ്റിങ്ങുകൾ, ഹരിക്ക് വെള്ളം കുടിക്കാൻ പോലും സമയം കിട്ടിയില്ല എന്ന് പറയാം.. മീറ്റിങ് ടേബിളിൽ ഉയർന്നവർക്കായി ആഹാര സാധനങ്ങൾ എത്തിയപ്പോൾ, സൈഡിൽ എല്ലാം കേട്ട്, പോയ്ന്റ്സ് നോട്ട് ചെയ്ത് ഇരുന്നിടത്ത് തന്നെ ഇരുന്നു ഹരി.
ആയിഷയുടെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ, ആയിഷയെ ആലിംഗനം ചെയ്ത മുടി നരച്ച, അമ്പതിനു മുകളിൽ പ്രായം ഉള്ള, xxxx കമ്പനി എം ഡി യുടെ ചെവിയിൽ ആയിഷ പറയുന്നത് ഹരി കേട്ടു : നമുക്ക് എന്റെ സ്യൂട്ടിൽ കാണാം എന്ന്..
ഇതു ആദ്യമായല്ല ആയിഷ തന്റെ സ്യുട്ടിലേക്ക് ഒരാളെ വിളിക്കുന്നത് എന്ന് ഹരിക്കറിയാം. സുട്ടിൽ എന്ത് നടക്കുന്നു എന്ന് മാത്രമേ ഹരിക്ക് അറിയാത്തതായി ഉണ്ടായിരുന്നുള്ളു..
ആയിഷയുടെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പത്തു കിലോമീറ്റർ ദൂരെ ഒരു സ്റ്റാർ ഇല്ലാത്ത ഹോട്ടലിൽ ആയിരുന്നു ഹരിയുടെ താമസം. ആദ്യം തന്നെ വയറു നിറച്ചു ഫുഡ് അടിച്ച ശേഷം, കുറച്ചു നേരം കണ്ണുകൾ അടച്ചു കിടന്നു ഹരി.
ഒരുറക്കം കഴിഞ്ഞ് മയക്കത്തിൽ ഇരിക്കുമ്പോൾ ആണ്, താൻ വാങ്ങിയ, വാങ്ങി പറ്റിക്ക പെട്ട സെക്കന്റ് ഹാൻഡ് ഫോൺ ഓഫണല്ലോ എന്ന ഓർമ വന്നത്. ഉടനെ എഴുന്നേറ്റ് ചാർജിൽ കുത്തി, സമയം പഴക്കാതെ..
ഫോൺ ഓൺ ആയതും, മെസ്സേജുകളുടെ പെരുമഴ ആയിരുന്നു. കൂടാതെ മുപ്പതോളം മിസ്സ് കാൾ അലെർട്ടും..
വീണയെ ഫോണിൽ വിളിച്ചു കാര്യം അറിഞ്ഞതും, ഹരി ബാഗും എടുത്തു ഓടി ആയിഷയുടെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക്..
ഹരി ഡോർ നോക്ക് ചെയ്തു… രണ്ടു വട്ടം.
ഡോർ തുറന്നത് കറുത്ത ട്രൗസർ ഇട്ട്, ദേഹത്ത് വരെ വെളുത്ത രോമങ്ങൾ ഉള്ള xxxx എം ഡി അഗർവാൾ ആയിരുന്നു.
ഹരി ഒന്ന് വാ പൊളിച്ചെങ്കിലും സംനയനം പാലിച്ചു കൊണ്ട് പറഞ്ഞു : ഗുഡ് ഈവെനിംഗ് സർ, മാമിനെ കാണാൻ ആണ്. അർജന്റ് ആണ്..
അഗർവാൾ തിരിഞ്ഞു ഉറക്കെ പറഞ്ഞു : ആയിഷ,,,, റൂം സർവീസ് അല്ല, നിന്റെ പി എ ആണ്. എന്തോ അർജന്റ് ആണ് എന്ന്..
അഗർവാൾ ഹരിയോട് ഉള്ളിലേക്ക് കയറാൻ പറഞ്ഞു. പിന്നിൽ വാതിൽ അടക്കാനും.
ഹരി ഡോർ അടച്ചു കൊണ്ട് അവടെ തന്നെ നിന്നു…
വലതു വശത്തെ റൂമിൽ നിന്നും, മുടി കൈ കൊണ്ട് ഒന്ന് വിടർത്തി ഇട്ട് ആയിഷ ഇറങ്ങി വന്ന കോലം കണ്ട് ഹരി ശെരിക്കും ഞെട്ടി..
