ഹരിത മനോഹരം – 3 14അടിപൊളി 

 

തനിക്കു വേണ്ടി, തന്റെ മകൻ ഫൈസി, അതും തന്റെ, പി എ ആയിരുന്ന അവനോട്…… സോറി…. ആയിഷക്ക് സങ്കടവും ദേഷ്യവും മനസ്സിൽ കുമിഞ്ഞു കൂടി…

 

ഹരി : നീ എന്തിനാടാ സോറി പറയുന്നത്,, മിക്കവാറും നിന്റെ ഉമ്മ വിചാരിക്കുന്നുണ്ടാവും, എക്സാം പാസ്സായതും അഹങ്കാരം മൂത്ത് തിരിച്ചു പറഞ്ഞതാണ് എന്ന്…

 

ഫൈസി : നീ അവിടിരുന്നു ഉമ്മെടെ മനസ് വായിച്ചോ അതിനു..

 

ഹരിയും ചിരിച്ചു കൊണ്ട് : ഒരു വർഷം ആയില്ലേടാ കൂടെ.. കുറച്ചൊക്കെ എന്തായാലും മനസ്സിലാക്കി കാണില്ലേ..

 

ഹരി : എന്ത് പറയാനാടാ, രാവിലെ അമ്പലത്തിൽ പോയി വന്നതാ, അമ്മടെ പിറന്നാൾ ആയിട്ട്, ട്രാഫിക്കിൽ പെട്ട് ലേറ്റ് ആയി. വന്നതും സൈറ്റിലേക്ക് പറഞ്ഞു വിട്ടു, സാധാരണ ഞാൻ ശ്രധിക്കാറുണ്ട്, പക്ഷെ വീണ ചേച്ചിടെ ടീമിന്റെ ബ്രിഫ് ആയോണ്ട്… പോട്ടെ പുല്ല്.. നീ പറ, നിന്റെ റഷ്യൻ ബേബ് എന്ത് പറയുന്നു.

 

ഫൈസി പെട്ടെന്ന് പറഞ്ഞു : ഞാൻ അങ്ങോട്ട് വിളിക്കാം… പത്തു മിനിറ്റ്..

 

ഹരി : ഓകെ ടാ..

 

ഫൈസി ഫോൺ കട്ട്‌ ചെയ്ത് ആയിഷയെ നോക്കി..

 

ആയിഷ: ഏത് റഷ്യക്കാരി..

 

ഫൈസി : അതല്ലല്ലോ വിഷയം, ഇവിടെ.. ഷെയിം ഓൺ യൂ മോം..

 

ഫൈസി വീൽ ചെയർ തിരിച്ചു മുന്നോട്ട് പോയി..

 

ഫൈസിയുടെ അവസാന വാക്ക്, ആയിഷക്ക് ഹൃദയത്തിൽ തുളച്ചു കയറി…

 

അനുവും വീണയും പരസ്പരം നോക്കി ഒന്നും മിണ്ടാതെ ഇരുന്നു..

 

 

വീണ : അത് വിട്ടേക്ക് ആയിഷ.. പിരിച്ചു വിട്ട സ്ഥിതിക്ക് ഇനി തിരിച്ചെടുക്കേണ്ട. അവൻ എന്തായലും എക്സാം പാസ്സ് അല്ലെ, അവന് വേറെ ഏതേലും കമ്പനിയിൽ ഞാൻ ശരിയാക്കി കൊടുക്കാം..

 

ആയിഷ തല ഉയർത്തി അനുവിനെ നോക്കി. അനുവിന്റെ മനസ്സ് വായിച്ചെടുക്കാൻ ധാരാളം ആയിരുന്നു ആ നോട്ടം.

 

വേറെ കമ്പനിയിൽ കയറ്റിയാൽ, ആ ക്രെഡിറ്റും എടുക്കാം, തന്റെ ശല്യവും ഇല്ലാതെ അവനെ കാണുകയും ചെയ്യാം….

 

വീണ ഉടനെ പറഞ്ഞു : വേറെ കമ്പനിയോ, നല്ല ബുദ്ധി ഉള്ള, നന്നായി വരയ്ക്കാൻ അറിയുന്ന ഒരുത്തൻ ആണ് ഹരി. അവനെ കമ്പനിയിൽ തന്നെ ജോലി മാറ്റി കൊടുത്ത് ഉപയോഗിക്കുന്നതാണ് കമ്പനിക്ക് നല്ലത്…….

 

ആയിഷ തല വെട്ടിച്ചു കൊണ്ട് അനുവിനെ നോക്കി…

 

ഹരി വേറെ കമ്പനിയിൽ ചേർന്നാൽ, തന്റെ കൂടെ എപ്പോഴും ഉണ്ടാവില്ലല്ലോ എന്നുള്ള സങ്കടം..വീണയുടെ മനസ്സിൽ, അതും വായിച്ചെടുത്തു ആയിഷ.

……………………………………………………….

ചെറിയ ഫ്ലാഷ് ബാക്ക്..

വീണയെ എത്രയോ കാലങ്ങൾ ആയി അറിയുന്ന ആയിഷക്ക്, ഈ ഇടെ ആയി വീണയുടെ മുഖത്ത് കാണുന്ന പ്രത്യേക തെളിച്ചവും സന്തോഷവും ഒക്കെ കണ്ട് ഡൌട്ട് ഒരു സംശയം തോന്നി. ചോദിക്കാൻ മടി ഉള്ളത് കൊണ്ട് ചോദിച്ചില്ല, ആരാണ് അയാൾ എന്ന്.

 

പക്ഷെ ഈ ഇടെ വീണയുടെ ഹരിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ ആയിഷ ഓഫീസിൽ വച്ച് വീണയോട് ചോദിച്ചു : ചേച്ചി, ചേച്ചിയെ പണ്ട് മുതലേ അറിയാവുന്നതു കൊണ്ട് ചോദിക്കുകയാണ്, അല്ലെങ്കിൽ ചേച്ചിയുടെ മുഖത്തെ പതിവില്ലാത്ത തെളിച്ചം കാണുന്നതും കൊണ്ടാണ് ചോദിക്കുന്നത്, ഹരി,…ഹരിയുമായി എന്തെങ്കിലും റിലേഷൻ..

 

പെട്ടെന്നുള്ള ചോദ്യത്തിൽ വീണ ശരിക്കും ഞെട്ടി മുഖ ഭാവം കൊണ്ട്, ആയിഷയെ പറയാതെ തന്നെ അറിയിച്ചു…. നുണ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വീണ പറഞ്ഞു : ആയിഷ ആരും അറിയരുത്, പ്ലീസ്.. പ്രത്യേകിച്ച് അനു. അവന്റെ കുറ്റം അല്ല, ഞാനായി,, ഞാനാണ് അവനെ.. വീണയുടെ മുഖം വാടി, കണ്ണുകൾ നിറഞ്ഞു.

അതിനു ശേഷം വീണ ചെറിയൊരു വിവരണം കൊടുത്തു, തന്റെയും ഹരിയുടെയും റിലേഷനെ പറ്റി..

……………………………………………………….

 

ആയിഷക്ക് ഹരിയോട് കൂടുതൽ ദേഷ്യം കൂടുകയാണ് ചെയ്തത്. തന്റെ മകൻ, കൂടെ പ്രിയ കൂട്ടുകാരി, പ്രിയ കോലീഗ്, എല്ലാവരും അവന് വേണ്ടി… ആരും തന്റെ കൂടെ അല്ല.. എല്ലാവരും അവന്റെ കൂടെ..

 

അനുവും വീണയും ഹരിയെ പറ്റി സംസാരിക്കുമ്പോൾ, ആയിഷ തന്റെ ഫോൺ എടുത്തു ഹരിയുടെ നമ്പർ ഡയൽ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *