” കൂട്ടുകാരൻ കുറെ നേരം കത്ത് നിൽക്കേണ്ടി വന്നു അല്ലെ , സോറി ” അവനെ പറഞ്ഞു വിടുന്നത് എന്തുകൊണ്ടാണെന്ന് അവനു ഊഹിക്കാൻ സാധിക്കും എന്ന് ഹരിക്കറിയാം, അപ്പോൾ പെണ്ണിനെ കാണാൻ ആണ് അവന്റെ നോട്ടം എന്ന് മനസിലാക്കി ഹരി അവനോട് ചോദിച്ചു കൊണ്ട് അവനെയും കൊണ്ട് ഗേറ്റിനരുകിലേക്ക് നടന്നു, അവൻ ഗേറ്റ് തുറന്നിട്ട ചാവി ഹരിയുടെ കയ്യിൽ നൽകി . അപ്പോൾ ഹരി പോക്കറ്റിൽ നിന്നും ഒരു അഞ്ച് ദിനാറിന്റെ നോട്ടെടുത്തു അവന്റെ കയ്യിൽ കൊടുത്തു.
” അത് സാരമില്ല , ശുക്രിയാ ഭായ് സബ് , ഞാൻ മറ്റന്നാൾ രാവിലെ വന്നോളാം , വരൻ ലേറ്റ് ആയാൽ ചാവി അടുത്ത പൂളിലെ വാച്മാന്റെ കയ്യിൽ കൊടുത്താൽ മതി ” ക്യാഷ് കിട്ടിയതിന്റെ നന്ദി സൂചകമായി വിടർന്ന മുഖത്തോടെ അത് പറഞ്ഞിട്ട് അവൻ അവനെ കത്ത് കിടക്കുന്ന വണ്ടിക്കരുകിലേക്ക് നടന്നു, നടക്കുന്നവഴിയും വണ്ടിയിലേക്ക് അവൻ ഒന്ന് പാളി നോക്കി .
അവൻ കയറി ആ പഴയ കാർ അവിടെന്നു പോകും വരെ അഞ്ജുവും റാഫിയും കാറിൽ നിന്നും ഇറങ്ങിയില്ല . ആ കാർ നീങ്ങിയപ്പോൾ അവർ രണ്ടും കാറിൽ നിന്നും ഇറങ്ങി ഗേറ്റിൽ നിക്കുന്ന ഹരിക്കരുകിലേക്ക് ചെന്നു. അടുത്ത പൂളിലേക്ക് ഒരു പത്തു അംഗ അറബി കുടുംബം അവരുടെ ജി എം സി വണ്ടിയിൽ നിന്നും സാധനങ്ങളും എടുത്തു കയറി പോകുന്നത് അവർ കണ്ടു . അഞ്ജു ആളുകൾ കാണാതിരിക്കാൻ എന്ന പോലെ പെട്ടെന്ന് ഗേറ്റിലൂടെ ഉള്ളിൽ കടന്നു . ഹരിയും റാഫിയും കൂടി കാറിന്റെ ഡിക്കിയിൽ നിന്നും സാധനങ്ങൾ എടുത്തു ഗേറ്റിനുള്ളിൽ വച്ചു . പതിയെ ഗേറ്റിലൂടെ അകത്തേക്ക് കയറി ഹരി ഗേറ്റ് അടച്ചു അകത്തു നിന്നും ലോക്ക് ഇട്ടു ഗേറ്റ്പൂട്ടി.
അഞ്ജു അവിടെ നിന്ന് പൂള് ആകെ ഒന്ന് നോക്കി . മുന്നേ ചില സംഘടനകളുടെ ആഘോഷങ്ങൾക്കായി പൂളിൽ പോയിട്ടുണ്ടെങ്കിലും ഇത് കുറച്ചു കൂടി സൗകര്യം ഉണ്ടെന്നു അവൾക്ക് തോന്നി. പുൽത്തകിടി പോലെ തോന്നിക്കുന്ന പച്ച കാർപെറ് ഇട്ടിരിക്കുന്ന നീണ്ട മുറ്റം . അവിടെ വോളിബാൾ കളിക്കാനായി നെറ്റ് ഇട്ടിട്ടുണ്ട് . ഒരു സൈഡിലായി കുട്ടികൾക്കായി രണ്ടു ഊഞ്ഞാലുകൾ ഒപ്പം കുട്ടികൾക്കായി ഉള്ള സീസോ , മറ്റൊരു സൈഡിൽ ബാർബിക്യൂ ഉണ്ടാക്കാനുള്ള സാമാന്യം വലിയ ഇരുമ്പ് ഗ്രിൽ , അതിനു താഴെ ഒരു ചാക്കിൽ ചാർക്കോൾ വച്ചിരിക്കുന്നു . നല്ല നീണ്ട വൃത്തിയുള്ള സ്വിമ്മിങ് പൂള് ഒപ്പം ചേർന്ന് കുട്ടികൾക്കുള്ള ചെറിയ പൂള് , ചെറിയ പൂളിലേക്ക് നീട്ടിയ ഒരു സ്ലൈഡ് , കുട്ടികൾക്ക് അതിൽ കയറി വെള്ളത്തിലേക്ക് നിരങ്ങി ഇറങ്ങാൻ രസമായിയ്ക്കും എന്ന് അവൾ മനസ്സിലോർത്തു.പൂളിന് ചുറ്റുമായി നാലഞ്ച് ബീച്ച് ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല രീതിയിൽ ലൈറ്റുകൾ ഉള്ള മതിലുകൾ ആകെ നല്ല ആംബിയൻസ് .
അവൾ മുറ്റം വീക്ഷിക്കുമ്പോൾ ഹരിയും റാഫിയും സാധങ്ങൾ അടങ്ങിയ ബോക്സുകൾ കിച്ചണിലേക്ക് കൊണ്ടുപോയി. റാഫി ഗ്രിൽ ചെയ്യാൻ പാകത്തിൽ മസാല പുരട്ടിയ ചിക്കനും ബീഫും ദോശമാവും ഒരു ട്രേ മുട്ടയും , കുറച്ചു പാക്കറ്റ് കപ്പയും ഫ്രഡ്ജിലേക്ക് വച്ചു. കുബ്ബൂസും ഉള്ളിയും മുളകും മറ്റു അനുസാരികളും കിച്ചണിൽ ഉണ്ടായ ഷെൽഫിലേക്ക് വച്ചു.
അടുത്ത ബോക്സിൽ നിന്നും ഒരു കേസ് ബിയറും സോഡകളും എടുത്തു ഫ്രിഡ്ജിൽ വച്ചു .രണ്ടു ഫുൾ ബോട്ടിൽ വിസ്കി എടുത്തു ഷെൽഫിൽ വച്ചു .
” നീ ഈ ചിക്കൻ ഒക്കെ എപ്പോൾ മസാല ഇട്ടു സെറ്റ് ആക്കി ” ഹരി ചോദിച്ചു
” അത് ഞാൻ ചിക്കൻ ഷോപ്പിൽ പറഞ്ഞു ചെയ്യിച്ചു വച്ചതാണ് ” റാഫി പറഞ്ഞു
സാധങ്ങൾ എല്ലാം വച്ചിട്ട് തുണി അടങ്ങിയ ബാഗ് എടുത്തു ഹരിയും റാഫിയും കിച്ചണിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അഞ്ജു ബില്ഡിങ്ങിന്റെ ഓരോ ഏരിയയും നോക്കുകയായിരുന്നു . രണ്ടു കോമ്മൺ ബാത്റൂമും ബാഷ് ഏരിയയും, ഒരു വലിയ ഹാൾ അതിന്റെ പൂളിനെ ഫേസ് ചെയ്യുന്ന ഭാഗം ഗ്ലാസ് കൊണ്ടായതിനാൽ അവിടെ ഇരുന്നാൽ പൂള് കാണാൻ സാധിക്കും . ഒരു മുപ്പത് നാൽപതു പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം ഉള്ള ആ ഹാളിൽ ഒരു വലിയ ടി വി യും മ്യൂസിക് സിസ്റ്റവും ഉണ്ടായിരുന്നു . അടുത്തതായി ഒരു നല്ല ബെഡ്‌റൂം , അറ്റാച്ഡ് ബാത്രൂം , ടി വി യും മറ്റു സൗകര്യങ്ങളും ഉള്ള റൂമിൽ ഒരു ഡബിൾ ബെഡ് നന്നായി വിരിച്ചിട്ടിരുന്നു. അവൾ എല്ലാം നോക്കി കഴിഞ്ഞിട്ട് അവർ എന്തെടുക്കുവാണ് എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയും റാഫിയും കിച്ചണിൽ നിന്നും വരുന്നത് കണ്ടു.
