ഹാദിയ❤️മെഹ്റിൻ 6അടിപൊളി  

ഞാൻ അവളുടെ മുഖം ഉയർത്തി , അവളുടെ കവിളിൽ കൈ വെച്ചു . ആ പിടക്കുന്ന മാൻപേട കണ്ണുകളിലൂടെ ഊർന്നിറങ്ങുന്ന കണ്ണു നീർ തുള്ളികൾ രണ്ട് വിരലുകൾ കൊണ്ട് ഞാൻ തുടച്ചു …

ഞാൻ അങ്ങനെ ചെയ്തപ്പോൾ മെഹ്റു എന്നെ ദയനീയൊന്ന് നോക്കി , അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക്‌ അപ്പൊ മനസ്സിലായില്ല …

“.. നിന്റെ ഏത് പ്രശ്നത്തിലും കൂടെ ഞാൻ ഉണ്ട് , ആരും ഇല്ലെന്ന തോന്നൽ വേണ്ട .,

എന്നിട്ട് ഞാൻ മെഹ്റുവിന്റെ നെറ്റിയിൽ ചുംബിച്ചു …

മെഹ്റു എതിർത്തില്ല പകരം ഒരു പുഞ്ചിരി മാത്രം ..,

അതു മാത്രം മതിയായിരുന്നു എനിക്കപ്പോൾ …

ഞാൻ പരിസരം മറന്ന് മെഹ്റുവിനെ കെട്ടിപിടിച്ചു …

അതിക താമസം വേണ്ടി വന്നില്ല , അവൾ എന്നെ പിടിച്ചു മാറ്റി …

“.. അകത്ത്‌ ആളുണ്ടെന്ന് എന്നോട് പറഞ്ഞിട്ട് നീ തന്നെ ഇങ്ങനെ ചെയ്യുന്നോ ..?”

“.. അകത്ത്‌ ആളുള്ളത് കൊണ്ടാണ് അല്ലതെ കെട്ടി പിടിച്ചതിനല്ല പ്രശ്‌നം അല്ലേ ..,”

“… പോടാ പട്ടി …”

എന്നിട്ട് അവൾ വീടിന്റെ പുറകിലേക്ക് നടന്നകന്നു …

എന്താണ് ഇതിന്റെയൊക്കെ അർത്ഥം അവൾ എന്നെ ആഗ്രഹിക്കുന്നോ , അതിന്റെ സിഗ്നൽ ആണൊ ഇത് …

അങ്ങനെ കുറേ സംശയങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി ….

അന്നു രാത്രി ഉറങ്ങുന്ന വരെയും എന്റെ മനസ്സിൽ മെഹറിൻ മാത്രമേ ഉണ്ടായിരുന്നുള്ളു ..

അതിനിടയിൽ ഹാദിഎന്തോ മെസ്സേജ് അയച്ചിരുന്നു ഞാൻ അത് നോക്കിയത് പോലുമില്ല ….

അങ്ങനെ ഓരോന്ന് ചിന്തിച്‌ ഉറങ്ങിയത് അറിഞ്ഞില്ല ….

നേരം ഉച്ച ആവേണ്ടി വന്നു കിടക്കിയിൽ നിന്ന് എഴുനേൽക്കാൻ ….

ഉറങ്ങി എണീറ്റാൽ ഉടനെ ഫോൺ നോക്കണം അല്ലെങ്കിൽ ഒരു സംതൃപ്തി ഉണ്ടാകില്ല ..,

ഫോൺ ഓൺ ആക്കിയതും തുരു തുരാ മെസ്സേജ് …

ഹാദി ആകെ കലിപ്പിൽ ..,

“..you cheat

…. കാര്യം കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില ആയല്ലേ നിനക്ക് …

…. എന്നെ ഒന്ന് വിളിച്ചു നോക്കാൻ തോന്നിയില്ലല്ലോ

… നിനക്ക് വേണ്ടി എന്റെ അക്കൂനെ ചതിച്ചവളല്ലേ ഞാൻ

പിന്നെ ഞാൻ വായിക്കാൻ നിന്നില്ല …. എനിക്കാകെ വട്ട് പിടിച്ചു

ഞാൻ മെസ്സേജ് അയക്കതെ ഹാദിയെ കോൾ ചെയ്തു ..:

എടുക്കുന്നില്ല …, മൂന്ന് നാല് തവണ പിന്നെയും വിളിച്ചു നോക്കി , ഒരു രക്ഷയും ഇല്ല …,

വൈകുന്നേരം വരെ ഞാൻ കാത്തു നിന്നു ഒരുതരത്തിലും ഹാദി കോൾ എടുക്കുന്നില്ല …,

എന്തായാലും ഇനി നേരിൽ കാണാം അതേ വഴിയുള്ളു ….

5.30 മണിയായപ്പോൾ ഞാൻ ഹാദിയുടെ വീട്ടിൽ എത്തി …

പുറത്തെങ്ങും ആരെയും കാണാനില്ല … ഞാൻ അകത്തു കയറി … അടുക്കളയിൽ ആരോ ഉണ്ട് പാത്രത്തിന്റെ ശബ്ദം കേൾക്കാം ..,,

മൂത്തമ്മ ചായ ഉണ്ടാക്കുന്നു …

“.. മൂത്തമ്മാ തിരക്കിലാണോ …”

“.. ആഹ് , ഇതാരാ , നീ വന്നിട്ട് കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ രാവിലെ കൂടി പറഞ്ഞതേ ഉള്ളു ..”

“.. അത് മൂത്തമ്മ വെറുതേ പറയുവല്ലേ .., എന്നെ ഓർമ പോലും ഉണ്ടാവില്ല …”

“.. പോടാ .., നിന്നോട് ഞാൻ എന്തിനാ കളവ് പറയുന്നെ ..”

“”.. വേറാരും ഇല്ലേ ..”

“.. ഉണ്ട് ആമി ഇല്ല അവൾ കെട്യോന്റെ വീട്ടിലാണ് , ഹാദി മുകളിൽ ഉണ്ടാവും ., റസീന പുറത്താണെന്ന് തോനുന്നു ..”

“.. ഞാൻ ഒന്ന് നോക്കട്ടേ …”

“.. ചായ കുടിച്ചിട്ട് പോവാം ..”

“.. ചായ കുടിച്ചിട്ടേ പോവുള്ളു .., ഞാൻ ഇപ്പൊ വരാം …”

ഞാൻ അവിടുന്ന് നേരെ ഹാദിയുടെ റൂമിലേക്ക് പോയി ..,

വാതിൽ അടച്ചിട്ടില്ല … ഞാൻ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി …,

അലമാര തുറന്ന് ഡ്രസ്സ് എടുക്കുവാണെന്ന് തോനുന്നു  ആഹ് എന്തെങ്കിലും ആവട്ട് …

ഞാൻ പുറകിൽ നിന്നും കെട്ടി പിടിച്ചു ..,

പെട്ടെന്നവൾ പേടിച്ചെങ്കിലും ഞാൻ ആണെന്ന്‌ അറിഞ്ഞപ്പോൾ അനങ്ങാതെ നിന്നു …

ഹാദിയുടെ മുടി എടുത്ത് ഞാൻ മുന്നിലേക്ക് ഇട്ട് അവളുടെ കഴുത്തിൽ ചുണ്ട് ഓടിച്ചു …

അപ്പോൾ തന്നെ അവൾ എന്നെ കൈ മുട്ട് മടക്കി വയറിന് ഒരടി തന്നു ….

ഞാൻ വേദനിച്ച പോലെ വയറിൽ കൈ വെച്ച് ഇരുന്നു ….

“… ഉമ്മാ … ഹാ …”

അപ്പോയെക്കും അവൾ ഓടി എന്റടുത്ത്‌ വന്നു …

ഹാദിക്ക് ആകെ വിഷമമായി …

“.. അയ്യോ , എന്താ പറ്റിയെ , ഞാൻ പതിയെ അല്ലേ അടിച്ചുള്ളു …,”

Leave a Reply

Your email address will not be published. Required fields are marked *