ഹാർട്ട് അറ്റാക്ക് – 2 13അടിപൊളി 

പിന്നാലെ ഒരു മിന്നലടിച്ചു… ….

മിന്നൽ ശ്യാമിന്റെ തലച്ചോറിലേക്കാണ് പാഞ്ഞുകയറിയത്……

പിന്നാലെയുണ്ടായ ഇടിമുഴക്കം ബാധിച്ച നെഞ്ചുമായി , ബോഡിയും ചുമലിലേറ്റി ശ്യാം ഗേയ്റ്റു കടന്നു……

നിശബ്ദത…………….!

കുറ്റാക്കൂരിരുട്ട്……….!

“ ആ പൂതനയിരിക്കുന്ന വീട്ടിലേക്ക് ട്രെയിനു തല വെച്ചാലും തിരിച്ചു കയറില്ല… ….”

മകനെ മുന്നിൽ നിർത്തി, പൊലീസുകാരോട് പറഞ്ഞ അതേ വാക്കുകൾ ഇവിടെ വന്ന കാലത്ത് തന്നോട് ചന്ദ്രദാസ് പറഞ്ഞത് അവന്റെയുള്ളിൽ കിടന്ന് പ്രതിദ്ധ്വനിച്ചു തുടങ്ങി…

അണപൊട്ടിയ ആവേശത്തിൽ ബോഡിയുമായി ശ്യാം ഒന്നു തുള്ളി വിറച്ചു…

ലെവൽ ക്രോസിനപ്പുറത്തു നിന്ന് പലപ്പോഴായി ട്രെയിൻ പോയ ശേഷം ടോർച്ചുമായി വരുന്ന ചന്ദ്രദാസും അവന്റെ ഹൃദയത്തിൻ മിന്നിത്തെളിഞ്ഞു…

കുതികുത്തുന്ന ഹൃദയവുമായി , ബോഡിയും ചുമലിലേറ്റി ശ്യാം പാളത്തിനടുത്തേക്ക് ഓടുകയാണുണ്ടായത്……

പത്തോ ഇരുപതോ മിനിറ്റുകൾക്കുള്ളിൽ അടുത്ത ട്രെയിൻ വരുമെന്ന് അവനറിയാമായിരുന്നു……

 

🙄 🙄 🙄 🙄 🙄

 

ഫ്ളാറ്റ് ഓണർ റോയ് മാത്യു വിളിച്ചതിൻ പ്രകാരമാണ് പ്രമോദും സാമുവൽ വക്കീലും പൊലീസ് സ്റ്റേഷനിലെത്തിയത്……

“” ഇവരാണ് സാർ ഇപ്പോൾ അവിടെ സ്ഥിരമുള്ള താമസക്കാർ…….”

റോയ് മാത്യു ഇരുവരെയും സർക്കിളിന് പരിചയപ്പെടുത്തി… ….

“” ഇയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ… ഈ ചന്ദ്രദാസിന്… “

“” അയാളു വീട്ടുകാരുമായിട്ടൊന്നും സുഖത്തിലല്ല സാറേ… വന്നതിൽ പിന്നെ എങ്ങോട്ടും പോയിട്ടില്ല… എന്തെങ്കിലും ചോദിച്ചാൽ പോലും ചിരിക്കാറേയുള്ളൂ… “

സാമുവൽ വക്കീലാണ് മറുപടി പറഞ്ഞത്…

“” ഇയാൾ ആളെങ്ങനെ……… ? അതായത് സ്ത്രീകളോട്… …. “

“ ചന്ദ്രദാസ് അത്തരമൊരാളല്ലായിരുന്നു… “”

പ്രമോദ് പറഞ്ഞു……

“” പക്ഷേ, ആയിരുന്നു.. അയാൾ സൂയിസൈഡ് ചെയ്തതൊന്നുമല്ല… “

“” പിന്നെ……..?””

മൂവരും ഒരേ സമയത്താണ് ചോദിച്ചത്……

“” പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെയാണ്…”

സർക്കിൾ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് തുടർന്നു…

“” വർഷങ്ങൾ കുറേ ആയില്ലേ… അയാളാണെങ്കിൽ കൂടെ ഭാര്യ ഇല്ലാത്തൊരാളും… …. ട്രാക്കിനപ്പുറത്തുള്ള ഏതോ സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ടാകാം… അതു കഴിഞ്ഞ് വരുന്ന വഴിയായിരിക്കാം അയാൾക്ക് മരണം സംഭവിച്ചിരിക്കുന്നത്… ഇറ്റ്സ് മീൻ കാർഡിയാക് അറസ്റ്റ്…….”

പ്രമോദും സാമുവലും മുഖത്തോടു മുഖം നോക്കി…

“” ചിലപ്പോഴൊക്കെ അയാളെ കാണാറില്ല എന്നല്ലാതെ… ….”

സാമുവൽ സർക്കിളിന്റെ മുഖത്തേക്കു നോക്കി…

“” മരിച്ചു കുറേ മണിക്കൂറുകൾക്കു ശേഷമാണ് അയാളുടെ ബോഡിയിൽ ട്രെയിൻ കയറിയിട്ടുള്ളത് …… ചിലപ്പോൾ അയാൾ വീണു കിടന്ന ട്രാക്കിൽ ട്രെയിൻ അപ്പോഴാകാം വന്നിട്ടുണ്ടാവുക…… അത് കൂടുതൽ അന്വേഷിച്ചാലേ പറയാൻ സാധിക്കൂ… ….”

സി. ഐ തുടർന്നു…

“” ബോഡി വലിച്ചിഴച്ചിട്ടുണ്ട്… അത് ചിലപ്പോൾ വല്ല നായ്ക്കളാകാനും ചാൻസുണ്ട്……………”

“” അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടതാണെങ്കിൽ ഈ കേസ് അങ്ങനെ തന്നെ ക്ലോസ് ചെയ്ത് റെയിൽവേ പൊലീസിന് ഹാൻഡ് ഓവർ ചെയ്യുന്നതല്ലേ സർ ഉചിതം… ?””

സാമുവൽ വക്കീൽ സർക്കിളിനെ നോക്കി…

“” ഞങ്ങൾക്കെളുപ്പമതാണ്… ഇനി ഇതിന്റെ പേരിൽ പിന്നാലെ ആരെങ്കിലും വന്നാലാണ് ബുദ്ധിമുട്ട്…………”

സി.ഐ. ചിരിച്ചു…

“” ഭാര്യയും മകനും മകളുമുണ്ട്… അവരെ അറിയിച്ചപ്പോൾ നല്ല റെസ്പോൺസല്ല കിട്ടിയത്…… പിന്നെ ഇയാളുടെ ഒരു ബ്രദർ വരാമെന്നു പറഞ്ഞിട്ടുണ്ട്… “

റോയ് മാത്യു പറഞ്ഞു……

“” അവരോട് നിങ്ങൾ സംസാരിക്ക്‌… സമ്മതമാണെങ്കിൽ ഓഫീസിൽ ചെന്ന് സൈൻ ചെയ്യാൻ പറഞ്ഞേക്കണം………”…”

സർക്കിൾ എഴുന്നേറ്റു…

“ അത് ശരിയാക്കാം സർ… മരണപ്പെട്ടവന്റെ വെടിക്കഥ അറിഞ്ഞിട്ട് എന്തു കാര്യം…….? മാത്രമല്ല അത് ഞങ്ങളെയാ കൂടുതൽ ബാധിക്കുക…””

ചിരിയോടെ സാമുവൽ വക്കീൽ എഴുന്നേറ്റു… ….

 

😉 😉 😉 😉 😉

 

ശ്യാം പറഞ്ഞതു കേട്ട് പ്രമോദ് തല കുനിച്ചിരുന്നു… ….

“” ഒരു തരത്തിൽ ഞാനാണ് ലയയെ രക്ഷിച്ചത്……””

പ്രമോദ് ശബ്ദിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *