ഹിസ്-സ്റ്റോറി – 1 1

കുറച്ചു കഴിഞ്ഞു ഒരു കുതിരാവണ്ടിയുടെ ശബ്ദം കെട്ടു. അവിടെ മറഞ്ഞു നിന്നവരെ പോലെ തന്നെ ശാന്തനുവും ശബ്ദം കേട്ട ഭാഗത്തേക്ക് ഉറ്റു നോക്കി. അവിടെ മറഞ്ഞു നിന്നവർ അരയിലും മറ്റും കരുതിയിരുന്ന ആയുധങ്ങൾ വലുചുരി കുതിരവണ്ടിയിൽ വരുന്ന ആളെ ആക്രമിക്കാൻ ഒരുങ്ങി. കുതിരവണ്ടി അടുത്ത് എത്തിയപ്പോൾ അവർ അവിടെ ഒരുക്കിയിരുന്ന കയറിൽ പിടിച്ചു വലിച്ചു. കയർ കുറച്ചു പൊക്കത്തിൽ പൊങ്ങി നിന്നു. കയർ തട്ടി കുതിര വിണു ഒപ്പം വണ്ടി മറിയുകയും ചെയ്തു. അവിടെ കുടിയിരുന്നവർ വണ്ടിയിൽ ഉണ്ടായിരുന്ന ആളെ ആക്രമിക്കാൻ തുടങ്ങി. അയാൾ അറയിൽ നിന്നും വാൾ ഊരി ചുഴറ്റി കൊണ്ട് അവരെ നേരിട്ടു. തന്റെ മുന്നിലോട്ട് കുതിച്ചു ചാടിയ ഒരുത്തനെ അവൻ ചവിട്ടി താഴെ ഇട്ടു. പക്ഷെ പുറകിൽ നിന്നിരുന്നവർ അവനെ ചവിട്ടി താഴെ ഇട്ടു. അയാൾ പിടഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ മറ്റുള്ളവർ അവനു പുറത്തേക്ക് വീണുകൊണ്ട് അവനെ എഴുന്നേൽക്കാൻ അനുവദിച്ചില്ല. രണ്ടുപേർ ചേർന്ന് അവനെ മുട്ടുകാലിൽ നിർത്തി. മറ്റൊരുവൻ അവന്റെ കത്തിയും ആയി അയാൾക്ക് മുന്നില്ലേക്ക് നടന്നു.

ഇതെല്ലാം കണ്ട് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ശാന്താനു അവിടെ നിന്നു. അമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട് അവൻ അവിടെ തന്നെ നിന്നു. പക്ഷെ തന്റെ

മുന്നിൽ വെച്ച് ഒരാൾ കൊല്ലപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവൻ എന്തോ ഒരു ഉൾപ്രേരണയിൽ മുന്നോട്ടു കുതിച്ചു. കത്തിയുമായി അയാളെ ഉപദ്രവിക്കാൻ തുടങ്ങിയവനെ അവൻ പുറകിൽ നിന്നും ചവിട്ടി വിയ്ത്തി. അത്‌ കണ്ട് മറ്റുള്ളവർ അവനു നേരെ വന്നു അവർ കത്തിഅവനു നേരെ വീശി അവൻ ഒഴിഞ്ഞു മാറികൊണ്ട് കൈകൊണ്ട് അവരെ ഇടിച്ചു തഴെ ഇട്ടു. പിന്നീട് അവനു നേരെ വന്നവരെ എല്ലാം അവൻ അടിച്ചു നിലം പരിഷക്കി. അപ്പോയെക്കും കുതിരവണ്ടിയിൽ വന്നയാൾ എഴുന്നേറ്റ് ശാന്തനുവിനോടൊപ്പം ചേർന്ന് അവരെ തുരത്തി.
അക്രമികൾ ജീവനും കൊണ്ട് ഓടി.

” തങ്ങളെ പോലെ ഒരു യോദ്ധാവിനെ ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല….. ആരാണ്

താങ്കൾ “

“നിങ്ങൾ ആരാ……നിങ്ങളെ എന്തിനാ അവർ ആക്രമിച്ചത് “

” ഞാൻ സൂര്യവർദ്ധൻ ദേവപുരിയിലെ യുവരാജാവ് ആണ്……. ഏതാ തങ്ങളുടെ രാജ്യം “

” എന്റെ പേർ ശാന്തനു എന്നാണ്…. ഞാൻ ഇവിടെ ആണ്‌ താമസിക്കുന്നത് “

” ഇവിടെയോ ഈ കാട്ടിലോ “

” താങ്ങളെ ആക്രമിച്ചത് ആരാ “

” എന്റെ പടയാളികൾ തന്നെയാണ് “

” തങ്ങളുടെ പടയാളികളോ? “”

” എല്ലാം പറയാം ഇവിടെ അടുത്ത് പുഴ വല്ലതും ഉണ്ടോ വല്ലാത്ത ദാഹം “

ശാന്തനു താൻ ശേഖരിച്ചു വെച്ചിരുന്ന വെള്ളവും പഴങ്ങളും സൂര്യവർദ്ധന് നൽകി. വെള്ളം കുടിച്ചു ദാഹം മാറ്റിയ അയാൾ പെട്ടെന്ന് തന്റെ രഥത്തിന് അടുത്തേക്ക് ഓടി അതിൽ ബന്ധിച്ചിരുന്ന കുതിരയുടെ കാലുകൾക്ക് നല്ല പരുക്ക് ഉണ്ടായിരുന്നു. ശാന്തനു അത്‌ കണ്ട് പെട്ടെന്ന് എതോ പച്ചിലകൾ അതിന്റെ കളിൽ വെച്ചു കെട്ടി.

” എനിക്ക് ഉടനെ ദേവപുരിയിൽ ഉടൻ തന്നെ എത്തണം എന്തെങ്കിലും മാർഗം ഉണ്ടോ? “

” കണ്ണനെ കൊണ്ടുപൊക്കൊളു “

” കണ്ണൻ ആരാ “

” എന്റെ കുതിരയ”

കുറച്ചു അപ്പുറത് മറി നിന്നിരുന്ന തന്റെ കുതിരയെ ചുണ്ടി ശാന്തനു പറഞ്ഞു.

സൂര്യവർദ്ധൻ തന്റെ അരയിൽ നിന്നും ഒരു കിഴി എടുത്തു കൊണ്ട് പറഞ്ഞു.

” എത്ര പണം വേണം ഈ കുതിരക്ക് “

” എനിക്ക് പണം ഒന്നും വേണ്ട…. ഞാൻ അവനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല…. മാത്രമല്ല ഇവൻ മാത്രമേ എനിക്ക് ഈ ഭൂമിയിൽ സ്വന്തമായി ഉള്ളു….. താങ്കൾ ഇവനെ കൊണ്ട് പൊക്കൊളു ആവിശ്യം കഴിഞ്ഞു അവനെ തിരിച്ചു തന്നാൽ മതി….. അപ്പോയെക്കും തങ്ങളുടെ കുതിരയും സുഖം പ്രാപിക്കും “

” ഞാൻ ദേവപുരിയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന് എനിക്ക് പറയാൻ സാധിക്കില്ല……. ഒരു കാര്യം ചെയ്യാം താങ്കൾ കുടെ എന്റെ കുടെ വരൂ…. എന്നെ അവിടെ ആക്കിയ ശേഷം താങ്കൾക്ക് കുതിരയും ആയി മടങ്ങാം “

ആദ്യമൊന്നും ശാന്താനു സമ്മദിച്ചില്ലങ്കിലും സൂര്യവർദ്ധന്റെ നിർബന്ധത്തിനു വയങ്ങി അയാൾ അവന്റെ കുടെ യാത്ര തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *