ഷംന വിഷമിച്ചുകൊണ്ടു കാര്യങ്ങൾ പറയുമ്പോൾ സുനിയും വിഷമത്തിൽ ആയിരുന്നു. സ്നേഹം കുറച്ചു കൂടിയാലും പ്രശ്നമാണോ ഈശ്വരാ… അവൻ മനസ്സിൽ പറഞ്ഞു”””
നീ പോകുവാണോ ?? കുറച്ചുനേരം നിന്റെ കൂടെ നിൽക്കാമെന്ന് കരുതിയ ഇങ്ങോട് വന്നത് അപ്പോൾ നീയും പോകുവാണോ….
അലീനയെ നോക്കാൻ…. സുനി പറഞ്ഞുകൊണ്ട് തിരിഞ്ഞു.””
എന്നാൽ അവിടെ നിക്കടാ ഞാനും വരുവാ…
വരണ്ടാ.””” ഞാൻ അവളെ ഒറ്റയ്ക്ക് കാണുന്നതിന് പ്രശ്‌നം വല്ലതുമുണ്ടോ.””
എന്ത് പ്രശ്നം.””
അഹ്.. എന്റെ എന്റെ ഇത്താമോള് ഇച്ചിരിനേരം ഇവിടെ നിൽക്ക്.. ഞാൻ പോയിട്ടു വരുന്നതുവരെ വന്നിട്ട് ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്.”””
എന്ത് കാര്യം.? ഒന്ന് പറഞ്ഞിട്ട് പോ സുനി…
വന്നിട്ട് പറയാം.. അവൻ ചെറുചിരിനൽകി താഴേക്കു പോയി.
ചാരിയിട്ടിരുന്ന വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ബെഡിൽ തലചാരി കിടന്നുറങ്ങുന്ന അലീനയെ ആണ് കാണുന്നത്. കേറിയപാടെ വാതിൽ അടച്ച സുനി മെല്ലെ നടന്നു അവളുട അരികിലായി കാട്ടിലേക്കിരുന്നു…………. കുട്ടിപ്പാവാടയും ഉടുപ്പുമിട്ടുകൊണ്ടു കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ സുനിയുടെ മനസൊന്നു പിടഞ്ഞു.”””
മുഖം ചുവന്നു തുടിത്തിട്ടുണ്ട് അഴിഞ്ഞു കിടന്നു പാറുന്ന മുടികൾ അവളുടെ സൗന്ദര്യം കൂട്ടുന്നു….
ഇന്നലെ വഴക്കു പറയണ്ടായിരുന്നു അല്ലെ.””” അവൻ മെല്ലെ അവളുടെ നെറ്റിയിൽ കൈവെച്ചു മെല്ലെ ഒന്നുതടവി…””
എന്താ ഉമ്മാ…. ഞാൻ പറഞ്ഞില്ലേ ഒന്നുമില്ലെന്നും”” കണ്ണുകൾ അടച്ചുകിടക്കുന്ന അലീന പറഞ്ഞു..
ഹ്മ്മ്മ്”” ഉമ്മയും വാപ്പയും ഒന്നുമല്ല പെണ്ണേ.. കണ്ണുതുറന്നു നോക്ക്.””
സുനിയുടെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ തുറന്നു അവനെ നോക്കികൊണ്ട് ചാടി എഴുനേൽക്കാൻ ഒരു ശ്രമം നടത്തി…..
എഴുനെൽകണ്ടാ….. ചെറിയ ദേഷ്യത്തോടെ സുനി അവളെ നോക്കിപ്പറയുമ്പോൾ അവളുടെ ചുണ്ടു മെല്ലെ വിറയ്ക്കുന്നുണ്ടായിരുന്നു..””
ഹ്മ്മ്മ് പേടിച്ചുപോയോ.”””” അവൻ വീണ്ടും അവളുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ട് ചോദിച്ചു.. മറുപടി ഒന്നുമില്ലാതെ അവനെ നോക്കി കിടക്കുക മാത്രമാണ് അവൾ ചെയ്തത്.”””
തന്റെ ഉമ്മയുടെ അനുവാദവും വാങ്ങിയാണ് ഞാൻ ഇങ്ങോട് വന്നത്. എന്റെ വീട്ടിൽ വന്നപ്പോൾ വല്യ സന്തോഷം ആയിരുന്നല്ലോ… അതൊക്കെ കഴിഞ്ഞു ഇവിടെ വന്നപ്പോൾ ഒഴിഞ്ഞുമാറി നടക്കുന്നത് കണ്ടപ്പോൾ സങ്കടവും ദേഷ്യവുമൊക്കെ തോന്നിയിരുന്നു.. ഇഷ്ട്ടം കൊണ്ടാണ് അന്ന് വഴക്കുപറഞ്ഞതു പക്ഷെ, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് എനിക്കറിയില്ലായിരുന്നു മോളെ….. ഇനി ഒരിക്കലും എന്റടുത്തു നിന്ന് ഒരു വാക്കിലും നോട്ടത്തിലും തന്നെ വിഷമിപ്പിക്കില്ല. അങ്ങനെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല…
സുനി അവളുടെ മുഖത്തുനോക്കി പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ എന്ത് പറയണമെന്ന് അറിയാതെ അതെ നോട്ടം തന്നെ ആയിരുന്നു അവൾക്ക്…
എന്താ മിണ്ടാത്തത്.. എന്നോട് പിണക്കം ആണോ ഇപ്പഴും ഉമ്മ ഇപ്പം വന്നു ചോദിക്കാതെ ഉള്ളു എന്നോട് അന്ന് ഔട്ട്ഹൗസിൽ വെച്ച് മോളെ എന്തേലും വഴക്കു പറഞ്ഞോ എന്ന്.. എന്താ ഞാൻ വഴക്കു പറഞ്ഞെന്നു പറയാതിരുന്നത്.????
ഇഷ്ടമുള്ളതുകൊണ്ട്…….. അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞു..
അതുകേട്ടതും അവന് വല്ലാത്തൊരു സന്തോഷം ആയിരുന്നു മുഖത്ത്. അവൻ മെല്ലെ അവളുടെ മൃദുലമായ കവിളിൽ ഒന്ന് തലോടി..””
മിണ്ടണമെന്നൊക്കെ തോന്നിയിരുന്നു എനിക്ക് മിണ്ടാൻ പറ്റിയില്ല ചേട്ടനോട്….. ഇഷ്ടമുള്ളതുകൊണ്ടാണ് അകന്നു നടന്നത്… അപ്പോൾ എന്നോട് വന്നു മിണ്ടുമെന്നു വിചാരിച്ചു. വഴക്കുപറഞ്ഞപ്പോൾ പേടിച്ചുപോയി ഞാൻ.”””
ആഹ്”” ഇപ്പം പേടിയുണ്ടോ.?
ഇല്ലാ…..
അതെന്താ ഇപ്പം പേടിയില്ലാത്തതു.?
പേടിതോന്നിയാ ആളുടെ കണ്ണുകൾ നിറഞ്ഞതു എന്തിനാണ് ഇപ്പോൾ. എന്നെ ഇഷ്ട്ടമുള്ള കൊണ്ടല്ലേ അതുകൊണ്ടു പേടിയില്ല..”””
ഇപ്പം തലവേദനയും പനിയും വിറയലുമൊക്കെ മാറിയോ ??
മ്മ്മ്മ്”” എന്തൊക്കെയോ ഉള്ളിൽ നിന്ന് ഇറങ്ങിപോയപോലെ….
