ഹോട്ട് കേക്ക്

“ഇതെടുക്കാനാണ് ഞാൻ വന്നത്.!
നീയെന്തിനാ എന്നെ ഫോള്ളോ ചെയ്തു ഇവടേം വരെ വന്നേ…?!!”

“അത് സോമനാങ്കിൾ പറഞ്ഞു…. ആന്റിയെ കൂട്ടിയിട്ട് എന്റെ ഫ്ലാറ്റിലേക്ക് പോകാൻ…”

“നിന്റെ അങ്കിൾ എന്നെ വിളിച്ചിരുന്നു, ഈ കാറും കൊണ്ട് നിന്നെ തേടി വരാമെന്നു വിചാരിച്ചു നിന്നെ വിളിച്ചു, കിട്ടുന്നില്ല. നിന്റെ ഫോൺ എന്ത്യേ..?!”

“അത് ഓഫ്‌ലൈൻ ആക്കി. കുറച്ചു മുൻപ്.”

“ആഹ് ദാറ്റ്സ് ഒക്കെ വാ പോകാം നമുക്ക് വേഗം…” ആന്റിയെന്നെ കൈ പിടിച്ചുകൊണ്ട് താഴേക്ക് നടന്നു.

“പറ ആന്റി, ഇതെന്താ സംഭവം…”

“നിന്റെ കാർ പുറത്തല്ലേ, ആഹ് നീ അവനെ കൈകൊണ്ട് തൊട്ടൊ?! അത് പറ” ആന്റിയുടെ കണ്ണിലെ ആകാംഷ എന്റെ മിടിപ്പ് കൂടിക്കൊണ്ടിരുന്നു. പക്ഷെ എന്താണിത് സംഭവമെന്ന് വ്യക്തമാക്കാതെ ഞാൻ ആന്റിയോടപ്പം നടന്നു.
“ഇല്ല ആന്റി… അവന്റെ ജീൻസിൽ മാത്രം!!”

“ആഹ് വെരി ഗുഡ്! ശെരി വാ പോകാം…അവനിവിടെ കിടന്നോട്ടെ…”

ഞാൻ ആന്റിയുടെ ഒപ്പം നടന്നു, എന്റെ കാറിലേക്ക് ആന്റി കയറി ഒപ്പമിരുന്നു. ആന്റിയുടെ ഹാൻഡ്ബാഗിൽ നിന്നുമൊരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

“പോകാം നിന്റെ ഫ്ലാറ്റിലേക്ക്..”ആന്റി ലൈറ്റർ കൊണ്ട് പയ്യെ ചുണ്ടിലെ കറുത്ത സിഗററ്റിനെ കത്തിച്ചെടുത്തു. പുകയൂതിക്കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു.

“നീ പേടിച്ചോ അശ്വിൻ…” ആന്റിയത് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് ചുണ്ടത്തു സിഗരറ്റും വെച്ച് ആർക്കോ മെസ്സേജ് ചെയ്തുകൊണ്ടിരുന്നു.

“പിന്നെ പേടിക്കാതെ.. ആന്റി ഒരു പൂച്ചയെ കൊല്ലുന്ന പോലെയല്ലേ.. അവനെ. അത് പോട്ടെ ആരാണിവൻ, ആന്റിയും ഇവനും തമ്മിലുള്ള ബന്ധം എന്താണ്.”

“നീയിപ്പൊ ഒന്നുമെന്നോട് ചോദിക്കണ്ട, എന്നെ നീ ബസ്റ്റാന്ഡിലേക്ക് തന്നെ വിടാമോ..”

“അയ്യോ അങ്കിൾ പറഞ്ഞത്, ആന്റീടെ ക്ലയന്റ് മീറ്റിംഗ് നാളെയാണ് എന്നാണ്. ഇന്നത്തെ മീറ്റിംഗ് നാളത്തേക്ക് മാറ്റിയെന്ന് പറഞ്ഞു പോലും, അപ്പൊ ആന്റി ഇന്നു തിരികെ പോയാൽ…”

“ഷിറ്റ്, അങ്ങനെയും ഒരു കാര്യം ഉണ്ടല്ലോ…ല്ലേ. പിന്നെ…അശ്വിൻ, മോനിഷ ഫ്ലാറ്റിൽ ഇല്ലാലോ…?!” ആന്റി സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞുകൊണ്ട്, മുടി മുന്നിലേക്കിട്ടു.

“ഇല്ല ആന്റി, അവൾ രണ്ടൂസം മുന്നേ പോയി.”

“ആഹ് Okay അശ്വിൻ!”

ഞാൻ വേഗം കാർ കലൂർ സിഗ്നലിൽ നിന്നും റൈറ്റ് എടുത്തു കൊണ്ട് നേരെ എന്റെ ഫ്ലാറ്റിലേക്ക് തന്നെ ഓടിച്ചു. ആന്റിയെപ്പറ്റിയുള്ള ആലോചനയിൽ എന്റെ മനസ് ചുഴിപോലെ കറങ്ങി, ആന്റി ചെയ്ത ഈ കൊലപാതകം കണ്ട ഏക സാക്ഷി ഞാനാണ്, ആന്റി വേണമെങ്കിൽ എന്നെ കൊല്ലാൻ പോലും മടിക്കില്ല, അതുറപ്പാണ്…. ആന്റിയുടെ മനസ്സിൽ അതായിരിക്കാനുള്ള ചാൻസ് വളരെ കൂടുതലാണ്. പക്ഷെ ആന്റിയെ ഞാനിപ്പോ വിചാരിച്ചാൽ കുടുക്കാവുന്നതേയുള്ളൂ അതാന്റിക്കും അറിയാം താനും, ഇനി എന്താണൊരു വഴിയെന്ന് ഞാൻ ഡ്രൈവ് ചെയ്യുമ്പോ തീവ്രമായ ആലോചനയിൽ മുഴുകി.

“എത്ര കിലൊമീറ്റാറുണ്ട് അശ്വിൻ…”

“എന്താ…”

“ഇനിയെത്ര ദൂരം കൂടെയുണ്ടെന്ന്…?!”

“മൂന്നു കിലോമീറ്റര് കാണും ആന്റി.”

“ആന്റിക്ക് വിശക്കുന്നുണ്ടോ?! ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ…?!!”

“വേണം, നമുക്ക് സ്വിഗ്ഗി ന്ന് ഓർഡർ ചെയ്യാം. പോരെ..”

“മതി ആന്റി.”

ആന്റിയുടെ മുഖത്ത് പക്ഷെ ഭാവ വ്യത്യാസം ഒന്നും കാണാനില്ല. വെള്ള
നിറമുള്ള പെയിന്റ് ഉള്ള മുറിയിൽ ഞാൻ എന്തൊക്കെയാണ് അപ്പോൾ കണ്ടതെന്ന് വീണ്ടുമാലോചിച്ചു, ഒരു പാതി നിറഞ്ഞ കോഫീ മഗ്ഗ്, അതിലായിരിക്കും ആന്റി പോയ്സൺ കലർത്തിയത്, പിന്നെ എരിഞ്ഞ കറുത്ത സിഗരറ്റും, എന്നോട് ഫിംഗർ പ്രിന്റ് വല്ലതും ഉണ്ടോ എന്ന് ചോദിച്ചെങ്കില് ആന്റി അത് ആ വീട്ടിൽ വരാത്തപോലെ എല്ലാം ചെയ്യുമായിരിക്കും. പക്ഷെ ആ കാറിൽ ആന്റിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞു കാണുമല്ലോ, അതെന്തു ചെയ്യുമെന്ന് ഞാനോർക്കുമ്പോ…

“അശ്വിൻ…”

“ആന്റീ, മോനിഷയുടെ ഡ്രസ്സ് വല്ലോം ഇരിപ്പുണ്ടോ…?!”

“അതൊക്കെ ആന്റിക്ക് നല്ല റ്റേയ്റ്റ്‌ ആയിരിക്കും…”

“ആഹ് ദാറ്റ്സ് റൈറ്റ്, കുഴപ്പമില്ല.”

“എന്തേലും വാങ്ങണോ ആന്റീ.”

“ഇന്നേഴ്സ് വേണം.അത് നമുക്ക് വാങ്ങിക്കാം..”

ഞാൻ അതിനായി ഓൺ ദി വെയ് തന്നെ അടുത്തുള്ള ജങ്ഷനിൽ ഒരു ഷോപ്പിൽ നിർത്തിയപ്പോൾ, ആന്റി നേരെ ഇറങ്ങി ഷോപ്പിലേക്ക് കയറിപ്പോയി, ഞാൻ വേഗം ആന്റീടെ ഫോണിൽ ഗാല്ലറി നോക്കിയപ്പോൾ അസാധാരണമായി ഒന്നും കണ്ടില്ല. പക്ഷെ കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ആന്റി വന്നിറങ്ങിയ സമയം മുതൽ രണ്ടു നമ്പറിലേക്ക് വിളിച്ചത് കണ്ടു, ഒന്ന് ആ പയ്യന്റെ ഒപ്പം ഉള്ളത് ആയിരിക്കും മറ്റേതോ ?.
അതവന്റെ സെക്കൻഡ് സിം ആവാല്ലോ. ആഹ് ആർക്കറിയാം. അപ്പൊ സൈബർ സെൽ ആ നമ്പർ വെച്ച് ട്രാക്ക് ചെയ്യില്ലേ എന്നോർത്തപ്പോഴാണ്, ആന്റിയുടെ ഫോണിലും ഡബിൾ സിം ആണെന്ന് ഞാൻ മനസിലാക്കിയത്. അപ്പൊ എന്റെ കൈയിൽ ഇല്ലാത്ത ആന്റിയുടെ ആ പുതിയ നമ്പറിൽ നിന്നുമാവാനേ അവനെ വിളിക്കാനുള്ള ചാൻസ് ഉള്ളു എന്ന് ഞാനൂഹിച്ചു.
ആന്റി അന്നേരം ഒരു ബാഗിൽ ഇന്നേഴ്സ് വാങ്ങിച്ചുകൊണ്ട് വീണ്ടുമെന്റെ കാറിലേക്ക് തന്നെ കയറി.

“പോകാം..”

“ആ ആന്റി.”

അങ്ങനെ ഞാനും ആന്റിയുമെന്റെ ഫ്ലാറ്റിലേക്ക് കയറി. ആന്റിക്ക് മുൻപരിചയം ഉള്ളപോലെ എനിക്ക് തോന്നിയതാണോ, അതോ ആന്റി ഇനി മുൻപെങ്ങാനുമീ ഫ്ലാറ്റിൽ വന്നിട്ടുണ്ടോ. ഒരു കൺഫ്യുഷനും ഇല്ലാതെ നേരെ ടോയിലെറ്റിലേക്ക് കയറുമ്പോ സ്വന്തം വീട്ടിൽ പോലെയാണ് എനിക്ക് തോന്നിയത്. ഇനി ഇതെല്ലാമെന്റെ ഭാവനകളാണോ…

ആന്റി ഫ്രഷ് ആയശേഷം നേരെ ബെഡ്റൂമിലേക് കയറി, വാർഡ്രോബ് തുറന്നുകൊണ്ട് എന്റെ ബ്ലാക്ക് ഷർട്ടും കഴിഞ്ഞ ഓണത്തിന് ഞാൻ ഉടുത്ത അലക്കാതെ മടക്കി വെച്ച കസവു മുണ്ടും എടുത്തുടുത്തു. ആന്റി ബ്രാ ഇട്ടില്ലെന്നു എനിക്കുതോന്നി. പിന്നെ എന്തിനാണാവോ ഇന്നർ വാങ്ങിച്ചത്. രാത്രി ഇടാനാവും..

“ആന്റിക്ക് മസാല ദോശ മതിയോ..?!”

“മതി അശ്വിൻ…”
“ശെരി ഫുഡ് വരാൻ, എന്തായാലും 20min എടുക്കും, ഞാനൊന്നു പുറത്തു പോയിട്ട് വരാം.”

“എങ്ങോട്ടേക്കാ…?!!”

“ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണ്ടേ..?!”

“അഹ് ശെരി, നിന്റെ കാറിൽ പോകണ്ട. നടന്നു പോയാ മതി കേട്ടോ…”

“ശെരി…ആന്റി” എന്റിക്കെന്നെ അത്ര വിശ്വാസം പോരെന്ന് തോന്നി. പറഞ്ഞിട്ട് കാര്യമില്ല ഞാൻ വായ തുറന്നാൽ ആന്റി അകത്താകുമെന്നു ചിന്തിക്കാൻ അവർക്ക് കഴിയുമല്ലോ, എന്നെ ഇന്ന് ആന്റി തീർക്കുമോ ദൈവമേ?! എടൊ സോമൻ അങ്കിളെ….
തന്നെ എന്റെ കയ്യില് കിട്ടിയാൽ ഞാൻ… ഓരോ പുലിവാല് കേസ് വന്നു ചാടിക്കോളും. എന്തായാലും ഇത്രയും ആയില്ലേ ഒരു സേഫ് പ്ളേ എന്ന നിലയിൽ എന്തേലുമെന്റെ സൈഡ് ന്ന് ഉണ്ടായെങ്കിൽ മാത്രമേ എനിക്കും പിടിച്ചു നിൽക്കാനൊക്കു, ഒരാളെ കൊല്ലാൻ ഉള്ള ധൈര്യം ആന്റിക്ക് ഉണ്ടെങ്കിൽ ഉറപ്പായും ആകെയുള്ള വിറ്റ്നസ്സിനേം കൂടെ കൊന്നാൽ, ഇപ്പൊ കിട്ടുന്ന ശിക്ഷയിൽ കൂടുതൽ ഉള്ള ശിക്ഷ ഒന്നുംകിട്ടാനും പോകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *