ഹോട്ട് കേക്ക് Like

“ആഹ് വെരി ഗുഡ്! ശെരി വാ പോകാം…അവനിവിടെ കിടന്നോട്ടെ…”

ഞാൻ ആന്റിയുടെ ഒപ്പം നടന്നു, എന്റെ കാറിലേക്ക് ആന്റി കയറി ഒപ്പമിരുന്നു. ആന്റിയുടെ ഹാൻഡ്ബാഗിൽ നിന്നുമൊരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

“പോകാം നിന്റെ ഫ്ലാറ്റിലേക്ക്..”ആന്റി ലൈറ്റർ കൊണ്ട് പയ്യെ ചുണ്ടിലെ കറുത്ത സിഗററ്റിനെ കത്തിച്ചെടുത്തു. പുകയൂതിക്കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു.

“നീ പേടിച്ചോ അശ്വിൻ…” ആന്റിയത് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് ചുണ്ടത്തു സിഗരറ്റും വെച്ച് ആർക്കോ മെസ്സേജ് ചെയ്തുകൊണ്ടിരുന്നു.

“പിന്നെ പേടിക്കാതെ.. ആന്റി ഒരു പൂച്ചയെ കൊല്ലുന്ന പോലെയല്ലേ.. അവനെ. അത് പോട്ടെ ആരാണിവൻ, ആന്റിയും ഇവനും തമ്മിലുള്ള ബന്ധം എന്താണ്.”

“നീയിപ്പൊ ഒന്നുമെന്നോട് ചോദിക്കണ്ട, എന്നെ നീ ബസ്റ്റാന്ഡിലേക്ക് തന്നെ വിടാമോ..”

“അയ്യോ അങ്കിൾ പറഞ്ഞത്, ആന്റീടെ ക്ലയന്റ് മീറ്റിംഗ് നാളെയാണ് എന്നാണ്. ഇന്നത്തെ മീറ്റിംഗ് നാളത്തേക്ക് മാറ്റിയെന്ന് പറഞ്ഞു പോലും, അപ്പൊ ആന്റി ഇന്നു തിരികെ പോയാൽ…”

“ഷിറ്റ്, അങ്ങനെയും ഒരു കാര്യം ഉണ്ടല്ലോ…ല്ലേ. പിന്നെ…അശ്വിൻ, മോനിഷ ഫ്ലാറ്റിൽ ഇല്ലാലോ…?!” ആന്റി സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞുകൊണ്ട്, മുടി മുന്നിലേക്കിട്ടു.

“ഇല്ല ആന്റി, അവൾ രണ്ടൂസം മുന്നേ പോയി.”

“ആഹ് Okay അശ്വിൻ!”

ഞാൻ വേഗം കാർ കലൂർ സിഗ്നലിൽ നിന്നും റൈറ്റ് എടുത്തു കൊണ്ട് നേരെ എന്റെ ഫ്ലാറ്റിലേക്ക് തന്നെ ഓടിച്ചു. ആന്റിയെപ്പറ്റിയുള്ള ആലോചനയിൽ എന്റെ മനസ് ചുഴിപോലെ കറങ്ങി, ആന്റി ചെയ്ത ഈ കൊലപാതകം കണ്ട ഏക സാക്ഷി ഞാനാണ്, ആന്റി വേണമെങ്കിൽ എന്നെ കൊല്ലാൻ പോലും മടിക്കില്ല, അതുറപ്പാണ്…. ആന്റിയുടെ മനസ്സിൽ അതായിരിക്കാനുള്ള ചാൻസ് വളരെ കൂടുതലാണ്. പക്ഷെ ആന്റിയെ ഞാനിപ്പോ വിചാരിച്ചാൽ കുടുക്കാവുന്നതേയുള്ളൂ അതാന്റിക്കും അറിയാം താനും, ഇനി എന്താണൊരു വഴിയെന്ന് ഞാൻ ഡ്രൈവ് ചെയ്യുമ്പോ തീവ്രമായ ആലോചനയിൽ മുഴുകി.

“എത്ര കിലൊമീറ്റാറുണ്ട് അശ്വിൻ…”

“എന്താ…”

“ഇനിയെത്ര ദൂരം കൂടെയുണ്ടെന്ന്…?!”

“മൂന്നു കിലോമീറ്റര് കാണും ആന്റി.”

“ആന്റിക്ക് വിശക്കുന്നുണ്ടോ?! ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ…?!!”

“വേണം, നമുക്ക് സ്വിഗ്ഗി ന്ന് ഓർഡർ ചെയ്യാം. പോരെ..”

“മതി ആന്റി.”

ആന്റിയുടെ മുഖത്ത് പക്ഷെ ഭാവ വ്യത്യാസം ഒന്നും കാണാനില്ല. വെള്ള
നിറമുള്ള പെയിന്റ് ഉള്ള മുറിയിൽ ഞാൻ എന്തൊക്കെയാണ് അപ്പോൾ കണ്ടതെന്ന് വീണ്ടുമാലോചിച്ചു, ഒരു പാതി നിറഞ്ഞ കോഫീ മഗ്ഗ്, അതിലായിരിക്കും ആന്റി പോയ്സൺ കലർത്തിയത്, പിന്നെ എരിഞ്ഞ കറുത്ത സിഗരറ്റും, എന്നോട് ഫിംഗർ പ്രിന്റ് വല്ലതും ഉണ്ടോ എന്ന് ചോദിച്ചെങ്കില് ആന്റി അത് ആ വീട്ടിൽ വരാത്തപോലെ എല്ലാം ചെയ്യുമായിരിക്കും. പക്ഷെ ആ കാറിൽ ആന്റിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞു കാണുമല്ലോ, അതെന്തു ചെയ്യുമെന്ന് ഞാനോർക്കുമ്പോ…

“അശ്വിൻ…”

“ആന്റീ, മോനിഷയുടെ ഡ്രസ്സ് വല്ലോം ഇരിപ്പുണ്ടോ…?!”

“അതൊക്കെ ആന്റിക്ക് നല്ല റ്റേയ്റ്റ്‌ ആയിരിക്കും…”

“ആഹ് ദാറ്റ്സ് റൈറ്റ്, കുഴപ്പമില്ല.”

“എന്തേലും വാങ്ങണോ ആന്റീ.”

“ഇന്നേഴ്സ് വേണം.അത് നമുക്ക് വാങ്ങിക്കാം..”

ഞാൻ അതിനായി ഓൺ ദി വെയ് തന്നെ അടുത്തുള്ള ജങ്ഷനിൽ ഒരു ഷോപ്പിൽ നിർത്തിയപ്പോൾ, ആന്റി നേരെ ഇറങ്ങി ഷോപ്പിലേക്ക് കയറിപ്പോയി, ഞാൻ വേഗം ആന്റീടെ ഫോണിൽ ഗാല്ലറി നോക്കിയപ്പോൾ അസാധാരണമായി ഒന്നും കണ്ടില്ല. പക്ഷെ കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ആന്റി വന്നിറങ്ങിയ സമയം മുതൽ രണ്ടു നമ്പറിലേക്ക് വിളിച്ചത് കണ്ടു, ഒന്ന് ആ പയ്യന്റെ ഒപ്പം ഉള്ളത് ആയിരിക്കും മറ്റേതോ ?.
അതവന്റെ സെക്കൻഡ് സിം ആവാല്ലോ. ആഹ് ആർക്കറിയാം. അപ്പൊ സൈബർ സെൽ ആ നമ്പർ വെച്ച് ട്രാക്ക് ചെയ്യില്ലേ എന്നോർത്തപ്പോഴാണ്, ആന്റിയുടെ ഫോണിലും ഡബിൾ സിം ആണെന്ന് ഞാൻ മനസിലാക്കിയത്. അപ്പൊ എന്റെ കൈയിൽ ഇല്ലാത്ത ആന്റിയുടെ ആ പുതിയ നമ്പറിൽ നിന്നുമാവാനേ അവനെ വിളിക്കാനുള്ള ചാൻസ് ഉള്ളു എന്ന് ഞാനൂഹിച്ചു.
ആന്റി അന്നേരം ഒരു ബാഗിൽ ഇന്നേഴ്സ് വാങ്ങിച്ചുകൊണ്ട് വീണ്ടുമെന്റെ കാറിലേക്ക് തന്നെ കയറി.

Leave a Reply

Your email address will not be published. Required fields are marked *