⏱️ദി ടൈം – 3⏱️

റിയ :എന്റെ കയ്യിന്ന് ചാവണ്ടെങ്കിൽ പൊക്കോ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്

എന്നാൽ സാം റിയ പറയുന്നത് ശ്രദ്ധിക്കാതെ കിച്ചണിലേക്ക് കയറി

സാം :ഇതെന്താ റിയ ഇവിടെ ഒരു പൊതി

സാം പതിയെ അത് തുറന്നു

സാം :ഓഹ് ചപ്പാത്തിയാണല്ലോ ആകെ മുരണ്ടുപോയി നീ എന്താ ഇത് കഴിക്കാത്തത്

റിയ :ഞാൻ കഴിച്ചില്ലെങ്കിൽ നിനക്കെന്താ ഇത് വല്യ ശല്യം ആയല്ലോ

സാം :ശല്യം എന്നൊക്കെ പറയുമെങ്കിലും ഞാൻ അടുത്തുള്ളത് നിനക്ക് ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം

റിയ :ആര് പറഞ്ഞു ആര് പറഞ്ഞെന്ന് പൊട്ടൻ സോഡാകുപ്പി ഇറങ്ങി പോടാ ഇവിടുന്ന്

ഇത് കേട്ട സാം പതിയെ പൊതിയുമായി ഫ്രിഡ്ജിനടുത്തേക്ക് എത്തി ശേഷം പതിയെ അത് ഫ്രിഡ്ജിൽ വച്ചു

സാം :അച്ഛൻ വരുമ്പോൾ കഴിക്കാൻ ഇത് എടുത്ത് കൊടുത്തേക്ക് ഞാൻ ചൂടോടെ എന്തെങ്കിലും ഉണ്ടാക്കാം

ഇത്രയും പറഞ്ഞു സാം വീണ്ടും കിച്ചണിൽലേക്ക് കയറി

റിയ :ഇറങ്ങെടാ എന്റെ കിച്ചണിൽ നിന്ന് നീ ഇവിടെ ഒന്നും ഉണ്ടാക്കണ്ട എനിക്ക് ഒന്നും വേണ്ട

സാം :അതിന് നിനക്ക് ആര് തരുന്നു ഇത് എനിക്ക് വേണ്ടിയാ വീടിന്റെ മുകളിലൊക്കെ പറ്റിപിടിച്ചു കയറിയതല്ലേ നല്ല വിശപ്പ്

ഇത്രയും പറഞ്ഞു സാം ഗ്യാസ് ഓൺ ചെയ്തു

ഇത് കണ്ട റിയ ദേഷ്യത്തോടെ അടുത്ത സോഫയിൽ ഇരുന്നു

കുറച്ച് സമയത്തിനുള്ളിൽ തന്നെ സാം കയ്യിൽ ഒരു പ്ലേറ്റുമായി റിയയുടെ അടുത്തേക്ക്

വന്നിരുന്നു ശേഷം പ്ലേറ്റ് റിയക്ക് നേരെ നീട്ടി

സാം :ഇതാ കഴിക്ക്

റിയ :ഞാൻ പറഞ്ഞതല്ലേ എനിക്ക് വേണ്ടെന്ന് നിനക്കല്ലേ നല്ല വിശപ്പ് ഒറ്റക്ക് കഴിച്ചോ

സാം :ഞാൻ വിട്ടിൽ നിന്ന് കഴിച്ചതാ റിയ ഇത് നിനക്ക് വേണ്ടി ഉണ്ടാക്കിയതാ നീ ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ

റിയ :അതിന് നിനക്കെന്താ നീ എന്റെ ആരാ

സാം :റിയാ ഇത് കഴിക്ക് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ നീ ഇത് കഴിച്ചാൽ ഉടനെ ഞാൻ പോയേക്കാം

റിയ :സത്യമായും പോകുമോ

സാം :പോകാം നീ കഴിക്ക്

ഇത് കേട്ട റിയ റിയ സാമിന്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ശേഷം പതിയെ കഴിക്കാൻ തുടങ്ങി

റിയ :നീ ഇതൊക്കെ എങ്ങനെയാ ഉണ്ടാക്കാൻ പഠിച്ചത്

സാം :ഹാ ഒറ്റക്കുള്ള ജീവിതം ആയിരുന്നില്ലേ അങ്ങനെ പഠിച്ചു

റിയ :ഒറ്റക്കുള്ള ജീവിതമോ

സാം :ഹേയ് ഒന്നുമില്ല നീ കഴിച്ചോ

റിയ വീണ്ടും കഴിക്കാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ അവൾ മുഴുവൻ ഭക്ഷണവും കഴിച്ചു

സാം :മുഴുവനും കഴിച്ചല്ലോ നല്ല വിശപ്പ് ഉണ്ടായിരുന്നു അല്ലേ

റിയ :അതൊന്നുമല്ല നിന്നെ പറഞ്ഞുവിടണ്ടേ അതിനുവേണ്ടി മാത്രം കഴിച്ചതാ വേഗം സ്ഥലം വിടാൻ നോക്ക്

ഇത് കേട്ട സാം പതിയെ ചിരിച്ചുകൊണ്ട് റിയയുടെ കയ്യിൽ നിന്ന് പാത്രം തിരികെ വാങ്ങിയ ശേഷം കിച്ചണിലേക്ക് പോയി

റിയ :അത് ഞാൻ കഴുകിക്കോളാം

സാം :സാരമില്ല

ഇത്രയും പറഞ്ഞു സാം പാത്രം കഴിക്കാൻ തുടങ്ങി

റിയ വേഗം തന്നെ അവിടേക്ക് എത്തി

റിയ :ഞാൻ പറഞ്ഞില്ലേ കഴുകേണ്ട എന്ന് ഞാൻ ചെയ്തോളാം നീ വീട്ടിൽ പൊക്കോ നേരം ഒരുപാടായി നിനക്ക് ഉറങ്ങണ്ടേ

സാം :(നിന്നെ ഇവിടെ ഒറ്റക്ക് വിട്ടിട്ട് പോയാലും എന്റെ ഉറക്കം പോകുമല്ലോ )

റിയ :എന്താ വല്ലതും പറഞ്ഞോ

സാം :അത് പിന്നെ നിന്നെ ഇവിടെ ഒറ്റക്കാക്കിയിട്ട് ഞാൻ എങ്ങനെയാ പോകുക എന്ന് ചിന്തിക്കുകയായിരുന്നു എന്തൊക്കെ വാർത്തകളാ ദിവസവും കേൾക്കുന്നത്

റിയ :നീ ഇപ്പോൾ പോയില്ലെങ്കിൽ നാളെ മറ്റൊരു വാർത്ത എല്ലാവരും അറിയും

സാം :അതെന്ത് വാർത്ത

റിയ :നിന്റെ ചരമ വാർത്ത അത് വേണ്ടെങ്കിൽ പോകാൻ നോക്ക്

സാം :റിയ ഞാൻ കാലത്ത് പോയാൽ പോരെ ഞാൻ ഈ ഹാളിൽ കിടന്നോളാം പിന്നെ നിനക്കൊരു കൂട്ടും ആകുമല്ലോ

റിയ :എനിക്ക് ഒരു കൂട്ടും വേണ്ട മിക്ക ദിവസവും ഞാൻ തനിച്ചു തന്നെയാ കിടക്കാറ് എനിക്ക് ആരുടെയും സംരക്ഷണം വേണ്ട പിന്നെ ഇനിയും ഞാൻ പറയുന്നത് കെട്ടില്ലെങ്കിൽ നമ്മൾ തമ്മിൽ മുഷിയും എന്റെ സ്വഭാവം എപ്പോഴാ മാറുക എന്ന് എനിക്ക് തന്നെ അറിയില്ല

സാം :ശെരി നീ ഇനി സ്വഭാവം ഒന്നും മാറ്റണ്ട ഞാൻ പോയേക്കാം പിന്നെ ദാ ഇതാണ് എന്റെ നമ്പർ വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിക്കണം പിന്നെ വേണ്ടാത്തതൊന്നും മനസ്സിൽ ചിന്തിക്കരുത്

റിയ :നീ എന്താ പെട്ടെന്ന് പ്രായമായവരെ പോലെ സംസാരിക്കുന്നത് നിനക്ക് സത്യത്തിൽ വല്ല പ്രശ്നവും ഉണ്ടോ ഈ അന്യനെയൊക്കെ പോലെ

സാം :ഹേയ് ഞാൻ വെറുതെ അപ്പോൾ നാളെ ബസ് സ്റ്റോപ്പിൽ കാണാം

ഇത്രയും പറഞ്ഞു സാം തിരിഞ്ഞു പെട്ടെന്നാണ് അവൻ സോഫക്കരികിൽ കിടക്കുന്ന കുറച്ച് നീളമുള്ളൊരു റോപ് കണ്ടത് സാം വേഗം തന്നെ അത് കയ്യിലെടുത്തു

സാം :റിയ ഇത് ഞാൻ കൊണ്ട് പോകുവാണേ

റിയ :അതെന്തിനാ നിനക്ക്

സാം :അത് അത് പിന്നെ ഊഞ്ഞാൽ കേട്ടാനാ

റിയ :ഈ രാത്രിയോ

സാം :ഹേ അല്ല രാവിലെ ഇത്രയും പറഞ്ഞു സാം വേഗം കയറുമായി പടികെട്ടുകൾ കയറാൻ തുടങ്ങി

റിയ :എങ്ങോട്ടാ ജനൽ വഴി പോകാൻ ആണോ ഉദ്ദേശം വെറുതെ വീണ് നടു ഒടിയണ്ട വാ ഞാൻ കതക് തുറന്ന് തരാം

ഇത്രയും പറഞ്ഞു റിയ പതിയെ മുൻ വാതിൽ തുറന്നു

സാം :അപ്പോൾ ശെരി പറഞ്ഞതൊന്നും മറക്കണ്ട പിന്നെ അസൈൻമെന്റ് എടുക്കാൻ മറക്കരുത്

റിയ :ശെരി മറക്കില്ല

സാം :എന്നാൽ ശെരി

ഇത്രയും പറഞ്ഞു സാം പതിയെ തിരിഞ്ഞു “സാം “പെട്ടെന്നാണ് റിയ അവനെ വിളിച്ചത്

സാം :എന്താ റിയ ഞാൻ പോണ്ടേ

റിയ :അതല്ല നിന്റെ ആ ദോശ നന്നായിരുന്നു താക്സ്

സാം :ഹോ അത് വേണമെങ്കിൽ ഞാൻ നാളെ സ്കൂളിൽ ഉണ്ടാക്കിക്കൊണ്ട് വരാം

റിയ :വേണ്ടേ എന്റേ പൊന്നോ ഇത്രയും പറഞ്ഞു റിയ വീടിനുള്ളിലേക്ക് കയറി കതകടച്ചു

സാം പതിയെ നടന്നു റോഡിലേക്ക് എത്തി ശേഷം തന്റെ കയ്യിലിരുന്ന കയർ ദൂരേക്ക് വലിച്ചെറിഞ്ഞു

സാം :ഇതൊക്കെ ആരാണാവോ വീടുകളിൽ വാങ്ങി ഇടുന്നത് റോപ്പ് തേങ്ങ

ഇത്രയും പറഞ്ഞു സാം മുൻപോട്ട് നടന്നു

പിറ്റേദിവസം റിയ ക്ലാസ്സ്‌ റൂമിന് മുൻപിൽ

“നല്ല ആളാ ഞാൻ പറഞ്ഞതല്ലേ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കണമെന്ന് നേരത്തേ ഇങ്ങ് പോന്നു അല്ലേ ”

അവിടേക്ക് എത്തിയ സാം റിയയോടായി ചോദിച്ചു

റിയ :നിന്നെ പേടിച്ചിട്ടാ ഞാൻ കാലത്ത് തന്നെ ഇങ് പോന്നത് ഇല്ലെങ്കിൽ നീ എന്നെ വഴി നടക്കാൻ അനുവദിക്കില്ലല്ലോ

സാം :ഞാൻ എന്ത് ചെയ്തെന്നാ

റിയ :നീ എന്താ ചെയ്യാത്തത് രണ്ട് ദിവസം കൊണ്ട് എന്റെ ജീവൻ എടുക്കുകയല്ലേ

സാം :ഇതൊക്കെ തമാശക്ക് പറയുന്നതല്ലെ എനിക്കറിയാം

റിയ :അല്ലേ അല്ല ഞാൻ നല്ല സീരിയസാ

പെട്ടെന്നാണ് അവിടേക്ക് രാഹുലും ഗ്യാങ്ങും എത്തിയത്

രാഹുൽ :എന്താണ് റിയേ നീ ഈ സോഡാകുപ്പിയോട് മാത്രമേ മിണ്ടുകയുള്ളോ അല്ല ഇതിന് മുൻപ് ആരോടും മിണ്ടുന്നത് കണ്ടിട്ടില്ല

സാം :അല്ല നിന്നോടും മിണ്ടാം ഇന്നലെ ഞാൻ ഒന്ന് മിണ്ടിയതിന്റെ ക്ഷീണം ഇത്രയും പെട്ടെന്ന് മാറിയോ വാ റിയ നമുക്ക് ക്ലാസ്സിൽ പോകാം

സാം വേഗം റിയയോടൊപ്പം ക്ലാസ്സിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *