⏱️ദി ടൈം – 3⏱️ 1

സാം പതിയെ നടന്നു റോഡിലേക്ക് എത്തി ശേഷം തന്റെ കയ്യിലിരുന്ന കയർ ദൂരേക്ക് വലിച്ചെറിഞ്ഞു

സാം :ഇതൊക്കെ ആരാണാവോ വീടുകളിൽ വാങ്ങി ഇടുന്നത് റോപ്പ് തേങ്ങ

ഇത്രയും പറഞ്ഞു സാം മുൻപോട്ട് നടന്നു

പിറ്റേദിവസം റിയ ക്ലാസ്സ്‌ റൂമിന് മുൻപിൽ

“നല്ല ആളാ ഞാൻ പറഞ്ഞതല്ലേ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കണമെന്ന് നേരത്തേ ഇങ്ങ് പോന്നു അല്ലേ ”

അവിടേക്ക് എത്തിയ സാം റിയയോടായി ചോദിച്ചു

റിയ :നിന്നെ പേടിച്ചിട്ടാ ഞാൻ കാലത്ത് തന്നെ ഇങ് പോന്നത് ഇല്ലെങ്കിൽ നീ എന്നെ വഴി നടക്കാൻ അനുവദിക്കില്ലല്ലോ

സാം :ഞാൻ എന്ത് ചെയ്തെന്നാ

റിയ :നീ എന്താ ചെയ്യാത്തത് രണ്ട് ദിവസം കൊണ്ട് എന്റെ ജീവൻ എടുക്കുകയല്ലേ

സാം :ഇതൊക്കെ തമാശക്ക് പറയുന്നതല്ലെ എനിക്കറിയാം

റിയ :അല്ലേ അല്ല ഞാൻ നല്ല സീരിയസാ

പെട്ടെന്നാണ് അവിടേക്ക് രാഹുലും ഗ്യാങ്ങും എത്തിയത്

രാഹുൽ :എന്താണ് റിയേ നീ ഈ സോഡാകുപ്പിയോട് മാത്രമേ മിണ്ടുകയുള്ളോ അല്ല ഇതിന് മുൻപ് ആരോടും മിണ്ടുന്നത് കണ്ടിട്ടില്ല

സാം :അല്ല നിന്നോടും മിണ്ടാം ഇന്നലെ ഞാൻ ഒന്ന് മിണ്ടിയതിന്റെ ക്ഷീണം ഇത്രയും പെട്ടെന്ന് മാറിയോ വാ റിയ നമുക്ക് ക്ലാസ്സിൽ പോകാം

സാം വേഗം റിയയോടൊപ്പം ക്ലാസ്സിലേക്ക് കയറി

രാഹുൽ :ഈ നാറി അവനെ ഇന്ന് ഞാൻ കൊല്ലും

രാഹുൽ വർദ്ധിച്ച ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങി എന്നാൽ ഉടൻ തന്നെ കൂട്ടുകാരനായ ജോബി അവനെ തടഞ്ഞു

ജോബി :വേണ്ടടാ അവൻ ഇപ്പോൾ പഴയ ആൾ അല്ല എവിടെയോ എന്തോ തകരാറു പോലെ

രാഹുൽ :അവൻ പഴയ ആൾ അല്ലെങ്കിൽ എനിക്കെന്താ അവന്റെ എല്ലു ഞാൻ ഇന്ന് ഓടിക്കും

ജോബി :അതല്ലടാ ഇന്നലെ അവൻ ഫുട്ബോൾ വരുന്ന സ്ഥലം എങ്ങനെയാ കൃത്യമായി മനസ്സിലാക്കിയത് എനിക്ക് തോന്നുന്നത് അവൻ എന്തോ കൂടോത്രം ചെയ്യുന്നുണ്ട് എന്നാണ് അതാണ് അവനു ഇത്രയും ധൈര്യം

രാഹുൽ :ഒന്ന് പോടാ അവന്റെ ഒരു കൂടോത്രം

ജോബി :അല്ലാതെ പിന്നെ ഇത് എന്താ അതുകൊണ്ട് നമ്മൾ ഇനി ശ്രദ്ധിക്കണം ആദ്യം നമുക്ക് ഇവന്റെ മാറ്റത്തിനുള്ള കാരണം കണ്ടുപിടിക്കണം

രാഹുൽ :അതെങ്ങനെ

ജോബി :അവന് ഒരു കൂട്ടുകാരൻ ഉണ്ടല്ലോ ജൂണോ അവനെ പൊക്കാം അവനു വല്ലതും അറിയാമായിരിക്കും

രാഹുൽ :ശെരി അങ്ങനെയെങ്കിൽ ആദ്യം അവനെ പോക്കാം പിന്നെ ഇവന്റ കാര്യം നോക്കാം

അല്പസമയത്തിന് ശേഷം ക്ലാസ്സ് റൂം

സുരേഷ് സാർ :അപ്പോൾ ഞാൻ പറഞ്ഞിരുന്നത് പോലെ ഇന്നാണ് അസൈൻമെന്റ് വെക്കാനുള്ള അവസാന ദിവസം എല്ലാവരും കൊണ്ട് വന്നിട്ടുണ്ടല്ലോ അല്ലെ റിയാ നീ കൊണ്ട് വന്നോ

സാർ റിയായോടായി ചോദിച്ചു

റിയ പതിയെ തന്റെ ബാഗിൽ നിന്നും അസൈൻ മെന്റ് എടുത്ത് സാറിനു നേരെ നീട്ടി

സാർ :എഴുതിയോ ഇന്ന് കാക്ക മലന്ന് പറക്കുമല്ലോ

ശേഷം സാർ റിയയിൽ നിന്നും ബാക്കിയുള്ളവരിൽ നിന്നും അസൈൻ മെന്റ് കലക്ഡ് ചെയ്തു

സാർ :അപ്പോൾ ഇനി എഴുതാത്തവർ എഴുനേൽക്ക്

ഇത് കേട്ട് പതിയെ സാം ബെഞ്ചിൽ നിന്ന് എഴുനേറ്റു

സാർ :എന്താ സാം നിനക്ക് പറ്റിയത് നീ എന്താ അസൈൻമെന്റ് എഴുതാത്തത്

സാം :അത് സാർ അത് പിന്നെ

സാർ :എന്താ നിന്റെ ഉദ്ദേഷം ബാക്കി എല്ലാവരും എഴുതി നീ ഒരാൾ മാത്രമാണ് എഴുതാത്തത് എന്തിന് റിയപോലും എഴുതി നിനക്ക് എന്താ പറ്റിയെ ഇന്നലെ നീ സജി സാറിനോട്‌ ചൂടായി എന്ന് കേട്ടല്ലോ നശിക്കാനാണോ നിന്റെ ഉദ്ദേശം എന്തായാലും ഇത്തവണ നിനക്ക് c മാർക്ക്‌ തരേണ്ട എന്നാണ് എന്റെ തീരുമാനം

ഇത് കേട്ട് റിയ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു

സാർ :എന്താ റിയാ വല്ല പ്രശ്നവും ഉണ്ടോ

റിയ :അത് സാർ സാമിന്റെ മാർക്ക് കുറക്കരുത്

സാർ :അത് നീയാണോ തീരുമാനിക്കുന്നത്

റിയ :സാർ ഞാൻ തന്ന അസൈൻമെന്റ് സാമിന്റെതാണ് ഞാൻ അസൈൻ മെന്റ് എഴുതിയിട്ടില്ല അതുകൊണ്ട് എന്റെ മാർക്ക് കുറച്ചേക്ക്

ഇത് കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ സാമിനെ നോക്കി

സാർ :സത്യമാണോ സാം

സാം :അല്ല സാർ ഇത് അവളുടെ അസൈൻമെന്റ് ആണ് അവളല്ലേ ഇത് സാറിനു തന്നത് എന്റെ മാർക്ക് കുറച്ചേക്ക്

സാർ :നിങ്ങൾ എന്താ കളിക്കുവാണോ രണ്ടും ക്ലസ്സിൽ നിന്ന് പുറത്തു പൊ ഈ അസൈൻ മെന്റ് 10 തവണ എഴുതികാണിച്ച ശേഷം രണ്ടും ഇനി ക്ലാസ്സിൽ കയറിയാൽ മതി പിന്നെ സാം ഇവളുടെ കൂടെ കൂടി നശിക്കാനാണു തീരുമാനം എങ്കിൽ ഇനി ഇങ്ങോട്ട് വരണം എന്നില്ല മനസ്സിലായോ പിന്നെ റിയാ നിന്റെ ഉദ്ദേശം എന്താ നീയേ പഠിക്കില്ല ഇവൻ ഈ സ്കൂളിന്റെ പ്രതീക്ഷയാണ്‌ ഇവനെ കൂടെ നീ ഇല്ലാതാക്കുമോ

Leave a Reply

Your email address will not be published. Required fields are marked *