⏱️ദി ടൈം – 3⏱️

രാഹുൽ :ഈ നാറി അവനെ ഇന്ന് ഞാൻ കൊല്ലും

രാഹുൽ വർദ്ധിച്ച ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങി എന്നാൽ ഉടൻ തന്നെ കൂട്ടുകാരനായ ജോബി അവനെ തടഞ്ഞു

ജോബി :വേണ്ടടാ അവൻ ഇപ്പോൾ പഴയ ആൾ അല്ല എവിടെയോ എന്തോ തകരാറു പോലെ

രാഹുൽ :അവൻ പഴയ ആൾ അല്ലെങ്കിൽ എനിക്കെന്താ അവന്റെ എല്ലു ഞാൻ ഇന്ന് ഓടിക്കും

ജോബി :അതല്ലടാ ഇന്നലെ അവൻ ഫുട്ബോൾ വരുന്ന സ്ഥലം എങ്ങനെയാ കൃത്യമായി മനസ്സിലാക്കിയത് എനിക്ക് തോന്നുന്നത് അവൻ എന്തോ കൂടോത്രം ചെയ്യുന്നുണ്ട് എന്നാണ് അതാണ് അവനു ഇത്രയും ധൈര്യം

രാഹുൽ :ഒന്ന് പോടാ അവന്റെ ഒരു കൂടോത്രം

ജോബി :അല്ലാതെ പിന്നെ ഇത് എന്താ അതുകൊണ്ട് നമ്മൾ ഇനി ശ്രദ്ധിക്കണം ആദ്യം നമുക്ക് ഇവന്റെ മാറ്റത്തിനുള്ള കാരണം കണ്ടുപിടിക്കണം

രാഹുൽ :അതെങ്ങനെ

ജോബി :അവന് ഒരു കൂട്ടുകാരൻ ഉണ്ടല്ലോ ജൂണോ അവനെ പൊക്കാം അവനു വല്ലതും അറിയാമായിരിക്കും

രാഹുൽ :ശെരി അങ്ങനെയെങ്കിൽ ആദ്യം അവനെ പോക്കാം പിന്നെ ഇവന്റ കാര്യം നോക്കാം

അല്പസമയത്തിന് ശേഷം ക്ലാസ്സ് റൂം

സുരേഷ് സാർ :അപ്പോൾ ഞാൻ പറഞ്ഞിരുന്നത് പോലെ ഇന്നാണ് അസൈൻമെന്റ് വെക്കാനുള്ള അവസാന ദിവസം എല്ലാവരും കൊണ്ട് വന്നിട്ടുണ്ടല്ലോ അല്ലെ റിയാ നീ കൊണ്ട് വന്നോ

സാർ റിയായോടായി ചോദിച്ചു

റിയ പതിയെ തന്റെ ബാഗിൽ നിന്നും അസൈൻ മെന്റ് എടുത്ത് സാറിനു നേരെ നീട്ടി

സാർ :എഴുതിയോ ഇന്ന് കാക്ക മലന്ന് പറക്കുമല്ലോ

ശേഷം സാർ റിയയിൽ നിന്നും ബാക്കിയുള്ളവരിൽ നിന്നും അസൈൻ മെന്റ് കലക്ഡ് ചെയ്തു

സാർ :അപ്പോൾ ഇനി എഴുതാത്തവർ എഴുനേൽക്ക്

ഇത് കേട്ട് പതിയെ സാം ബെഞ്ചിൽ നിന്ന് എഴുനേറ്റു

സാർ :എന്താ സാം നിനക്ക് പറ്റിയത് നീ എന്താ അസൈൻമെന്റ് എഴുതാത്തത്

സാം :അത് സാർ അത് പിന്നെ

സാർ :എന്താ നിന്റെ ഉദ്ദേഷം ബാക്കി എല്ലാവരും എഴുതി നീ ഒരാൾ മാത്രമാണ് എഴുതാത്തത് എന്തിന് റിയപോലും എഴുതി നിനക്ക് എന്താ പറ്റിയെ ഇന്നലെ നീ സജി സാറിനോട്‌ ചൂടായി എന്ന് കേട്ടല്ലോ നശിക്കാനാണോ നിന്റെ ഉദ്ദേശം എന്തായാലും ഇത്തവണ നിനക്ക് c മാർക്ക്‌ തരേണ്ട എന്നാണ് എന്റെ തീരുമാനം

ഇത് കേട്ട് റിയ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു

സാർ :എന്താ റിയാ വല്ല പ്രശ്നവും ഉണ്ടോ

റിയ :അത് സാർ സാമിന്റെ മാർക്ക് കുറക്കരുത്

സാർ :അത് നീയാണോ തീരുമാനിക്കുന്നത്

റിയ :സാർ ഞാൻ തന്ന അസൈൻമെന്റ് സാമിന്റെതാണ് ഞാൻ അസൈൻ മെന്റ് എഴുതിയിട്ടില്ല അതുകൊണ്ട് എന്റെ മാർക്ക് കുറച്ചേക്ക്

ഇത് കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ സാമിനെ നോക്കി

സാർ :സത്യമാണോ സാം

സാം :അല്ല സാർ ഇത് അവളുടെ അസൈൻമെന്റ് ആണ് അവളല്ലേ ഇത് സാറിനു തന്നത് എന്റെ മാർക്ക് കുറച്ചേക്ക്

സാർ :നിങ്ങൾ എന്താ കളിക്കുവാണോ രണ്ടും ക്ലസ്സിൽ നിന്ന് പുറത്തു പൊ ഈ അസൈൻ മെന്റ് 10 തവണ എഴുതികാണിച്ച ശേഷം രണ്ടും ഇനി ക്ലാസ്സിൽ കയറിയാൽ മതി പിന്നെ സാം ഇവളുടെ കൂടെ കൂടി നശിക്കാനാണു തീരുമാനം എങ്കിൽ ഇനി ഇങ്ങോട്ട് വരണം എന്നില്ല മനസ്സിലായോ പിന്നെ റിയാ നിന്റെ ഉദ്ദേശം എന്താ നീയേ പഠിക്കില്ല ഇവൻ ഈ സ്കൂളിന്റെ പ്രതീക്ഷയാണ്‌ ഇവനെ കൂടെ നീ ഇല്ലാതാക്കുമോ

ഇത് കേട്ട് റിയയുടെ കണ്ണുകൾ നിറഞ്ഞു അവൾ വേഗം ക്ലാസ്സിന് പുറത്തേക്കു പോയി ഇത് കണ്ട് സാം സാറിനെ വർദ്ധിച്ച ദേഷ്യത്തിൽ നോക്കാൻ തുടങ്ങി

സാർ :നീ എന്താ എന്നെ നോക്കി പേടിപ്പിക്കുകയാണോ

എന്നാൽ സാം സാറിനു മറുപടി നൽകാതെ ക്ലാസിനു പുറത്തേക്കു ഓടി

“റിയാ നിക്ക് റിയാ ”

സാം വേഗം തന്നെ റിയയുടെ മുന്നിലേക്ക് എത്തി

റിയ :മാറ് മൈരേ എന്റെ മുന്നിൽ ഇനി വരരുത് ഞാൻ സ്കൂൾ നിർത്താൻ പോകുവാ

സാം :നിനക്ക് എന്താ റിയാ സാർ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്

റിയ :മാറെടാ കോപ്പേ എന്നോട് ഇനി മിണ്ടാൻ വരരുത് നിന്നെ നശിപ്പിക്കാൻ ഞാൻ ഇല്ല

സാം :ആയാൾക്ക് വട്ടാണ് നീ അതൊന്നും

റിയ :മതി നിർത്ത് നിന്റെ അസൈൻമെന്റ് ഞാൻ വാങ്ങാൻ പാടില്ലായിരുന്നു അതാണ്‌ ഞാൻ ചെയ്ത തെറ്റ് എന്റെ മുന്നിൽ നിന്ന് പോ എനിക്ക് നിന്നെ കാണുന്നതേ ഇഷ്ടമല്ല

സാം :കള്ളം ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് സാറിനോട്‌ അത് എന്റെ അസൈൻമെന്റ് ആണെന്ന് പറഞ്ഞത്

റിയ :അത് നിന്റെത് ആയത് കൊണ്ട് എനിക്ക് ഒരു പട്ടിയുടെയും സഹായം വേണ്ട

സാം :റിയ സോറി ഞാൻ… എന്നോട് ക്ഷമിക്ക്

എന്നാൽ റിയ സാം പറയുന്നത് കേൾക്കാതെ മുന്നോട്ടു നടന്നു

സാം :റിയ നിൽക്ക്

സാം വേഗം റിയുടെ പുറകേ നടന്നു

ഇതേ സമയം താഴേക്കിറങ്ങുന്ന സ്റ്റെപ്പിനടുത്ത്

“എടി അഞ്ചു സമയം പോയി വേഗം വാ സാർ ഇപ്പോൾ ലാബിൽ എത്തികാണും” സിമി അഞ്ചുവിനോടായി പറഞ്ഞു ശേഷം പതിയെ പടിക്കെട്ട് ഇറങ്ങുവാൻ ആരംഭിച്ചു

പെട്ടെന്നാണ് റിയ അവിടേക്ക് എത്തിയത് വേഗം തന്നെ റിയ സിമിയെ തള്ളി മാറ്റിയ ശേഷം വേഗത്തിൽ താഴേക്കിറങ്ങാൻ തുടങ്ങി

സിമി :ഏതവളാ അത് അവളുടെ പോക്ക് കല്ലേ

“റിയാ നിൽക്ക് ” അവിടേക്ക് എത്തിയ സാം റിയയുടെ പുറകേ പടികൾ ഇറങ്ങാൻ തുടങ്ങി

എന്നാൽ പെട്ടെന്ന് തന്നെ റിയയുടെ കാൽ തെന്നി അവൾ പടിക്കെട്ടിലൂടെ ഉരുണ്ട് താഴേക്കു വീണു

“റിയ ” സാം വേഗം അവളുടെ അടുത്തേക്ക് എത്തി അപ്പോൾ റിയക്ക് ബോധം ഉണ്ടായിരുന്നില്ല

“റിയ എഴുനേൽക്ക് റിയ ”

സാം വേഗം തന്നെ റിയയെ കയ്യിൽ കോരിയെടുത്തു ശേഷം മെഡിക്കൽ റൂമിലേക്ക് എത്തി

ടീച്ചർ :എന്താ ഈ കുട്ടിക്ക് എന്താ പറ്റിയത്

സാം :ഒന്ന് വീണു ബോധം പോയിരിക്കുവാണ് അല്പം വെള്ളം എടുക്ക് പിന്നെ മുറിവുണ്ട് ഇവിടെ ഹൈഡ്രജൻ പേരോക്സൈഡ് ഉണ്ടോ മുറിവ് ക്ലീൻ ചെയ്യണം പിന്നെ ഓയിന്റ്മെന്റ് എല്ലാം വേഗം വേണം

ഇതെല്ലാം കേട്ട് ടീച്ചർ സാമിനെ തന്നെ നോക്കി നിന്നു

സാം :എന്താ പറഞ്ഞത് കേട്ടില്ലേ

ഇത് കേട്ട് ടീച്ചർ സാമിന് അവിടെ ഉണ്ടായിരുന്ന വെള്ളം നൽകി സാം അത് പതിയെ റിയയുടെ മുഖത്തേക്ക് തളിച്ചു അവൾ പതിയെ കണ്ണുകൾ തുറന്നു

സാം :റിയ ആർ you all right റിയാ

സാം വേഗം തന്നെ റിയയുടെ പാവാട മുകളിലേക്ക് പൊക്കി ശേഷം മുറിവ് ക്ലീൻ ചെയ്യാൻ ആരംഭിച്ചു എന്നാൽ പെട്ടെന്ന് തന്നെ റിയ സാമിനെ ചവിട്ടി വീഴ്ത്തി

സാം :അമ്മേ എന്താ റിയാ ഇത്

റിയ :ആരോട് ചോദിച്ചിട്ടാടാ നീ പാവാട പൊക്കിയത്

സാം :ഞാൻ ഒരു ഡോക്ടർ അല്ലെ എന്തിനാണ് ഇങ്ങനെ തെറ്റിദ്ധരിക്കുന്നത്

ഇത് കേട്ട് ടീച്ചർ സാമിന് അടുത്തേക്ക് എത്തി

ടീച്ചർ :ഡോക്ടറോ

റിയ :വട്ടാണ് ടീച്ചർ കാര്യമാക്കണ്ട

ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് എഴുനേറ്റു

സാം :റിയ അവിടെ കിടക്ക് നെറ്റിയിൽ മുറിവുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകണം x ray എടുക്കണം

റിയ :എനിക്കൊരു കുഴപ്പവും ഇല്ല നീ ആദ്യം പോയി ഒരു x ray എടുക്ക് നിനക്ക് കാര്യമായി എന്തോ കുഴപ്പം ഉണ്ട്

ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് പുറത്തേക്കിറങ്ങി ശേഷം പതിയെ മുടന്തി മുണ്ടന്തി മുൻപോട്ട് നടന്നു

Leave a Reply

Your email address will not be published. Required fields are marked *