⏱️ദി ടൈം – 3⏱️

ദി ടൈം 3

The Time Part 3 | Author : Fang Leng

[ Previous Part ]


 

“എന്റെ ക്ലാസ്സിൽ ഒരു പൊട്ടനുണ്ട് സാം ”

“ഹാ പൊട്ടൻ ” സാം ഡയറി നോക്കി വായിച്ച ശേഷം ചരിച്ചു പെട്ടെന്നാണ് സാം അത് കണ്ടത് ഡയറിയിലേ അക്ഷരങ്ങൾ മായാൻ തുടങ്ങിയിരിക്കുന്നു ആവയ്ക്ക് പകരം അവിടെ മറ്റ് ചിലത് പ്രത്യക്ഷപ്പെടാനും തുടങ്ങി

സാം :എന്താ ഇത് എന്തൊക്കെയാ ഈ നടക്കുന്നത്

സാം അത്ഭുതത്തോടെ ഡയറിയിൽ നോക്കി

“ഇന്നത്തെ ദിവസം തികച്ചും വ്യത്യസ്ഥമായിരുന്നു കാരണം ഇന്ന് ഞാൻ ഒരുപാട് നാളുകൾക്ക് ശേഷം അല്പനേരം എന്റെ വിഷമങ്ങൾ എല്ലാം മറന്നു എല്ലാത്തിനും കാരണം ആ പൊട്ടനാണ് സാം അവൻ ഇന്ന് തികച്ചും വ്യത്യസ്ഥനായ ഒരാൾ ആയിരുന്നു സത്യത്തിൽ അത് അവൻ തന്നെയായിരുന്നോ അതോ അവന്റെ വേഷം കെട്ടിയ മാറ്റാരെങ്കിലുമാണോ എന്തൊക്കെയാ ഞാൻ ഈ ആലോചിച്ചു കൂട്ടുന്നത് അല്ലേ എന്തായാലും ഈ സാം തന്നെയാ കൂടുതൽ നല്ലത് കുറച്ചു ശല്യം ആണെങ്കിലും അവൻ കൂടെ ഉണ്ടായിരുന്നപ്പോൾ കുറച്ചു സന്തോഷം ഉണ്ടായിരുന്നു

ഇത്രയും വായിച്ച സാം പതിയെ ചിരിച്ചു

സാം :അപ്പോൾ എന്റെ കൂടെ അവൾ സന്തോഷവതിയാണ് എന്നാലും ഈ ഡയറിയിലെ കാര്യങ്ങൾ എങ്ങനെയാണ്‌ മാറുന്നത് ഉം മനസ്സിലായി റിയയുടെ ഭാവിയിലെ ഡയറിയല്ലേ എന്റെ കയ്യിൽ ഇരിക്കുന്നത് അവൾ എഴുതുന്നതിൽ എന്ത് മാറ്റം വന്നാലും അത് ഇതിലും പ്രതിഫലിക്കും അപ്പോൾ അവൾ എന്ത് എഴുതിയാലും ഞാൻ അത് അറിയും എന്ന് സാരം

സാം വീണ്ടും വായിച്ചു

“എന്നാൽ ആ സന്തോഷത്തിന് ഞാൻ അർഹയല്ല ഞാനുമായി അടുത്താൽ പിന്നീട് അതിന്റെ പേരിൽ അവൻ ദുഖിക്കേണ്ടി വരും അതിനാൽ തന്നെ അവനെ ഞാൻ അകറ്റി നിർത്തുക തന്നെ വേണം ”

“അതിന് ഞാൻ കൂടി സമ്മതിക്കണ്ടെ “

ഇത്രയും പറഞ്ഞു സാം വീണ്ടും വായന തുടർന്നു

ഇന്നും ഞാൻ അരുണിനെ പോയി കണ്ടിരുന്നു അവൻ എന്നോട് ക്ഷമിക്കാൻ തയ്യാറല്ല ഒരു തവണ എന്റെ കൂടെ വരാൻ ഞാൻ കെഞ്ചി എന്നാൽ അവൻ കേട്ടില്ല എന്നോട് ആരും ക്ഷമിക്കില്ല എന്റെ ഈ ജീവിതം അതെനിക്കൊരു ഭാരമായിതോന്നു”

സാം :ഇവൾ എന്തൊക്കെയാ ഈ എഴുതുന്നെ ആരാ ഈ അരുൺ ഇനി അവൻ കാരണമാണോ റിയ

സാം ബാക്കി വായിച്ചു

“ഇന്നും ഞാൻ വീട്ടിൽ ഒറ്റക്കാണ് അച്ഛൻ കഴിക്കാനുള്ളതൊക്കെ പുറത്ത് നിന്ന് വാങ്ങി വെച്ചിട്ടുണ്ട് എന്നാൽ അച്ഛന് എന്നോട് സംസാരിക്കാൻ ഒട്ടും സമയമില്ല ഞാൻ കഴിച്ചോ എനിക്ക് സുഖമാണോ ഇതൊന്നും അച്ഛന് അറിയണ്ട സത്യത്തിൽ ഞാൻ പൂർണമായും ഒറ്റപ്പെട്ടു ഒരുപക്ഷെ ഇത് ഞാൻ അർഹിക്കുന്നുണ്ടാകും അല്ലേ ”

ഇത് വായിച്ച സാമിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

പെട്ടെന്നാണ് സാമിന്റെ കയ്യിലിരുന്ന ഡയറിയിലെ പേജുകൾ നനയാൻ തുടങ്ങി

സാം :ഇതെങ്ങനെയാ ഇതിൽ നനവ് പടന്നത്

സാം അത്ഭുതത്തോടെ ഡയറിയിൽ നോക്കി വേഗത്തിൽ ഡയറിയിൽ കൂടുതൽ നനവ് പടർന്നുകൊണ്ടേയിരുന്നു

സാം :ഇനി… ഇനിയവൾ കരയുകയായിരിക്കുമോ അതെ

സാം വേഗം തന്നെ തന്റെ കിടക്കയിൽ നിന്ന് എഴുനേറ്റു

**************************–**************

അല്പസമയത്തിന് ശേഷം റിയയുടെ റൂം

റിയ തന്റെ ഡയറിയിൽമുഖം പൂഴ്ത്തി കരഞ്ഞു കൊണ്ടേയിരുന്നു സമയം പിന്നെയും കടന്നുപോയി അവളുടെ കണ്ണുനീർ അപ്പോഴും തോർന്നിരുന്നില്ല അവ പതിയെ ഡയറിയിൽ വീണു കൊണ്ടേയിരുന്നു

“ടക് ടക് ”

പെട്ടെന്നാണ് ജനാലയിൽ നിന്ന് റിയ ആ ശബ്ദം കേട്ടത് ഉടൻ തന്നെ അവൾ കസേരയിൽ നിന്ന് എഴുനേൽറ്റു ശേഷം പതിയെ ജനലിനടുത്തേക്ക് നടന്നു

റിയ :ആരാ അത്

“ടക് ടക് ” വീണ്ടും ജനാലയിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി

റിയ :ആരാന്നല്ലേ ചോദിച്ചത്

“റിയ ഇത് ഞാനാ സാം ഈ ജനാല ഒന്ന് തുറക്ക് ” സാം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

റിയ :നീയോ നീ എന്താ ഇവിടെ

സാം :ഒന്ന് തുറക്ക് റിയ ഞാൻ ഇപ്പോൾ താഴെ വീഴും

സാം ദയനീയമായി പറഞ്ഞു ഇത് കേട്ട റിയ പതിയെ ജനാല തുറന്നു അന്നേരം അവൾ കണ്ടത് ജനാലയുടെ സൈഡിൽ തൂങ്ങി പിടിച്ചു കിടക്കുന്ന സാമിനെയാണ്‌

റിയ :നിനക്കെന്താടാ വട്ടാണോ

സാം :ഓഹ് സംസാരിച്ചുകൊണ്ട് നിൽക്കാതെ പിടിച്ചു കയറ്റ് റിയാ ഞാൻ ഇപ്പോൾ വീഴും

റിയ :എവിടെ പിടിച്ചു കയറ്റാൻ മോൻ മര്യാദക്ക് പോകാൻ നോക്ക്

സാം :പ്ലീസ് റിയാ കൈ കഴക്കുന്നു ഞാൻ ഇപ്പോൾ വീഴും

റിയ :വീഴട്ടെ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ പുറകേ വരരുതെന്ന്

സാം :ആ റിയാ പ്ലീസ്

റിയ :ടാ വീട്ടിൽ ആരുമില്ല ആരെങ്കിലും കണ്ടാൽ പ്രശ്നമാകും

സാം :ആരും ഇല്ലല്ലോ പിന്നെന്താ ഞാൻ വേഗം പൊക്കോളാം പ്ലീസ്

റിയ :കോപ്പ് വാ

റിയ പതിയെ സാമിനെ വലിച്ചു അകത്തേക്കിട്ടു

സാം :അമ്മോ കൈ ഒടിഞ്ഞു

റിയ :എന്താ നിന്റെ ഉദ്ദേശം

സാം :എന്ത് ഉദ്ദേശം ഒരു ഉദ്ദേശവും ഇല്ല

റിയ :പിന്നെ എന്തിനാ ഈ രാത്രി ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്

സാം :അത് അതുപിന്നെ ഞാൻ നിന്നെ സഹായിക്കാൻ വന്നതല്ലേ

റിയ :സഹായിക്കാനോ

സാം :പിന്നല്ലാതെ സുരേഷ് സാർ പറഞ്ഞത് ഓർമയില്ലേ നാളെ എല്ലാവരും ആസൈൻമെന്റ് വെക്കണമെന്ന് അതിന് നിന്നെ സഹായിക്കാനാ ഞാൻ വന്നത് ഇല്ലെങ്കിൽ നാളെയും നീ ക്ലാസ്സിന് വെളിയിലാകും

റിയ :എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട നീ പൊക്കോ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം

എന്നാൽ സാം റിയ പറയുന്നത് കേൾക്കാതെ തന്റെ കൂടെ കൊണ്ട് വന്ന അസൈൻമെന്റ് റിയയുടെ മേഷപുറത്ത് വെച്ചു

സാം :നാളെ സാർ ചോദിക്കുമ്പോൾ ഇത് കാണിച്ചാൽ മതി

റിയ :ഇവൻ.. ശെരി കഴിഞ്ഞല്ലോ ഇനി പോ

സാം :അതൊക്കെ പോകാം ആദ്യം നിന്റെ കണ്ണെന്താ കലങ്ങിയിരിക്കുന്നത് എന്ന് പറ

റിയ :അതൊന്നുമില്ല അല്ല അതൊക്കെ ചോദിക്കാൻ നീ ആരാ

സാം :ഞാൻ നിന്റെ കൂട്ടുകാരൻ അല്ലേ

റിയ :എപ്പോൾ മുതൽ എനിക്ക് ഒരു കൂട്ടുകാരും വേണ്ട

സാം :ശെരി ശെരി അപ്പോൾ പിന്നെ എന്നെ നിന്റെ ബോയ് ഫ്രണ്ട് ആക്കിക്കോ ഞാൻ സിംഗിൾ ആണ്

റിയ :നിനക്ക് മരിക്കാൻ അത്രക്ക് മുട്ടി നിക്കുവാണോ എന്താടാ കുറച്ച് സ്വാതന്ത്ര്യം തന്നപ്പോൾ അങ്ങ് കേറി പോകുകയാണല്ലോ

സാം :ഹോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ

റിയ :നീ പോകാൻ നോക്ക് സാമേ

സാം :ഏതായാലും ഇത് വരെ വന്നതല്ലേ റിയയുടെ വീടൊക്കെ ഒന്ന് കണ്ടിട്ട് ഞാൻ പോയേക്കാം ഇവിടെ ആരും ഇല്ല എന്നല്ലേ പറഞ്ഞത് അപ്പോൾ പ്രശ്നം ഇല്ലല്ലോ

റിയ :നീ എന്താ കളിക്കുവാണോ വേഗം പോകാൻ നോക്ക്

എന്നാൽ സാം റിയ പറഞ്ഞത് കേൾക്കാതെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി

“ടാ അവിടെ നിക്ക് ”

റിയ സാമിന് പുറകേ ചെന്നു

സാം :ഹോ വലിയ വീടാണല്ലോ നീ നല്ല റിച്ച് ആണല്ലോ റിയ

ഇത്രയും പറഞ്ഞു സാം പതിയെ പടികെട്ടുകൾ ഇറങ്ങി താഴേക്കെത്തി

റിയ :നിനക്ക് എന്തിന്റെ കുഴപ്പമാടാ ഒന്ന് പോ

സാം പെട്ടെന്ന് തന്നെ അവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജ് തുറന്നു

സാം :വലിയ ഫ്രിഡ്ജ് ഒക്കെയാ പക്ഷെ ഒന്നുമില്ലല്ലോ റിയ

റിയ വേഗം തന്നെ ഫ്രിഡ്ജ് വലിച്ചടച്ചു

Leave a Reply

Your email address will not be published. Required fields are marked *