⏱️ദി ടൈം – 4⏱️ 1

“എന്റെ പൊന്നോ ദാ ഇവളെ ഒരുക്കി ഇറക്കണ്ടെ എന്നത്തെയും പോലെ ഇന്നും ഉടായിപ്പ് കാണിക്കാൻ നോക്കി ഞാൻ വിടോ കയ്യോടെ പൊക്കിക്കൊണ്ട് പോന്നു ഇവളില്ലാതെ നമുക്കെന്ത് ആഘോഷം ”

“ഞാൻ കള്ളം പറഞ്ഞതൊന്നുമല്ല റിയേ സത്യമായും എനിക്ക് സുഖമില്ലായിരുന്നു ”

“ഓഹ് പിന്നെ ”

“മതി റിയേ വേഗം വണ്ടിയെടുക്ക് നമുക്ക് പോകാം സമയം പോയി ”

ഇത് കേട്ട റിയ വേഗം തന്നെ വണ്ടി മുന്നോട്ടേക്കെടുത്തു

അവർ അല്പദൂരം മുന്നോട്ടേക്കു പോയി പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്

“എല്ലാരും ഒന്നു മിണ്ടാതിരുന്നെ അരുണാ വിളിക്കുന്നെ”

ഇത്രയും പറഞ്ഞു അമ്മു ഫോൺ അറ്റൻഡ് ചെയ്തു

“ഹലോ അരുൺ എന്താ വിളിച്ചത്… ഒ കുറവുണ്ട് അരുൺ ഇപ്പോൾ പ്രശ്നമൊന്നുമില്ല ഉം കൂടെ റിയയും നീതുവും ഉണ്ട് പേടിക്കണ്ടടാ എനിക്ക് ഒരു കുഴപ്പവുമില്ല ഹേയ് അവള് നിർബന്ധിച്ചൊന്നും കൊണ്ടുപോകുന്നതല്ല ഉം ശെരി പിന്നീട് വിളിക്കാം നീ വെച്ചോ ”

ഇത്രയും പറഞ്ഞു അമ്മു ഫോൺ വെച്ചു

“നിന്റെ മറ്റവൻ ആയിരിക്കും അല്ലേ ”

റിയ ചിരിച്ചുകൊണ്ട് ചോദിച്ചു

“അതെ അതിനിപ്പോൾ എന്താ”

“നമുക്കൊന്നുമില്ലേ അവൻ തേച്ചിട്ട് പോകുമ്പോൾ കരഞ്ഞോണ്ട് വരാതിരുന്നാൽ മതി ”

നീതു അമ്മുവിനോടായി പറഞ്ഞു

“തേക്കാൻ ഇത് നിന്റെ മറ്റവൻ അല്ലല്ലോ മോളെ ”

“കണ്ടോ റിയേ ഇവൾക്ക് എന്ത് കുരുവിന്റെ അസുഖം ഉണ്ടെന്നാ പറഞ്ഞത് വരട്ടെ ആന്റിയോട് ഇവളുടേയും ആ അരുണിന്റെയും എല്ലാ ചുറ്റികളിയും പൊക്കികൊടുക്കണം ”

“വേഗം ചെന്ന് പറഞ്ഞോ അമ്മക്ക് എല്ലാം അറിയാം ”

“നല്ല അമ്മയും മോളും അമ്മയായാൽ ഇങ്ങനെ തന്നെ വേണം ഒറ്റമോളല്ലെ അതിന്റെ കേടാ ഇവൾക്ക്”

“എടി നീ ”

“രണ്ടും ഒന്ന് നിർത്തിക്കെ പണിപാളിയെന്നാ തോന്നുന്നത് ”

റിയ പരിഭവത്തിൽ പറഞ്ഞു

“എന്താടി ”

“ടീ പോലീസ് ചെക്കിങ് പിടിച്ചാൽ അതോടെ തീർന്നു എല്ലാ പരുപാടിയും പൊളിയും പിന്നെ വീട്ടുകാരുടെ കയ്യിന്ന് കിട്ടുന്നത് വേറേ ”

“റിയേ നീ വണ്ടി തിരിക്ക് ”

പെട്ടന്നാണ് കുറച്ചകലെ മാറിനിന്ന പൊലീസുകാർ കാറിനു നേരെ നോക്കി അങ്ങോട്ടേക്ക് കൈ കാട്ടി വിളിച്ചത്

“തേഞ്ഞെടി അവര് വിളിക്കുന്നുണ്ട് എന്ത് ചെയ്യും ”

റിയ അവരോടായി ചോദിച്ചു

“പിടികൊടുക്കാം വേറേ വഴിയില്ല ”

അമ്മു റിയയോടായി പറഞ്ഞു

“ഒന്ന് പോയേ അമ്മു എന്റെ വീട്ടിലെങ്ങാനുമറിഞ്ഞാൽ പിന്നെ അത് മതി റിയേ നീ വണ്ടി തിരിച്ചെടുക്ക് നമുക്ക് വേറേ വഴിക്ക് പോകാം വേഗം വിട്ടോ ”

ഇത് കേട്ട റിയ വേഗം വണ്ടി തിരിച്ചു മുന്നോട്ടേക്കു പാഞ്ഞു

“വേഗം വിട് റിയേ ഇല്ലെങ്കിൽ അവർ പുറകേ വരും ”

റിയ കുറച്ചു കൂടി വേഗത്തിൽ വണ്ടി ഓടിച്ചു

“മതി റിയെ സ്പീഡ് കുറക്ക് ആരും പുറകെയൊന്നും വരുന്നില്ല ”

അമ്മു റിയയോടായി പറഞ്ഞു

“ആ “അടുത്ത നിമിഷം ശക്തമായ എന്തോ അവരുടെ കാറിൽ വന്നിടിച്ചു ആ കാർ പല തവണ റോഡിലൂടെ ഉരുണ്ട് റോഡിന്റെ മദ്യഭാഗത്ത്‌ തല കീഴായ് കിടന്നു

പല തരത്തിലുള്ള ശബ്ദങ്ങൾ കെട്ടാണ് റിയ തന്റെ കണ്ണുകൾ തുറന്നത് അവൾ അപ്പോഴും ആ കാറിനുള്ളിൽ തന്നെയായിരുന്നു അവളുടെ ശരീരത്തിന്റെ പല ഭാഗത്തും ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു

“ആ “അവൾ പതിയെ സൈഡിലേക്ക് തിരിഞ്ഞു നോക്കി അവിടെ അവൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നീതുവിനെയായിരുന്നു

“നീതു.. റിയ ഏങ്ങിക്കൊണ്ട് അവളെ വിളിച്ചു എന്നാൽ അവളിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല അവൾ പൂർണമായും ചലനമറ്റുകിടക്കുകയായിരുന്നു

റിയ പണിപ്പെട്ട് പിന്നിലേക്ക് നോക്കി പിന്നിലെ സീറ്റിൽ അമ്മു ഉണ്ടായിരുന്നില്ല പെട്ടെന്ന് തന്നെ കാറിന്റെ മുൻ ഗ്ലാസ് തകർക്കപ്പെട്ടു ആരൊക്കെയോ ചേർന്ന് റിയയെ പുറത്തേക്കെടുത്തു

“അമ്മു.. നീതു” അപ്പോഴും റിയ ഇത്തരത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു

അവിടെ ആകെ ജനങ്ങൾ നിറഞ്ഞിരുന്നു

“രണ്ട് പിള്ളേര് തീർന്നെന്നാ തോന്നുന്നത് ”

അവിടെ കൂടി നിന്ന വരിൽ ഒരാളുടെ ശബ്ദം റിയയുടെ ചെവിയിലെത്തി

“നീതു..”റിയ അവളെ താങ്ങി എടുത്തവരിൽ നിന്ന് കുതറി മാറുവാൻ ശ്രമിച്ചു

“അമ്മു എവിടെ അവരെ രക്ഷിക്ക് ”

Leave a Reply

Your email address will not be published. Required fields are marked *