ഇത്രയും പറഞ്ഞു സാം പൊട്ടിക്കരയാൻ തുടങ്ങി
“എന്തെങ്കിലും എന്തെങ്കിലും ഒരു വഴി എനിക്ക് കാണിച്ചു താ എനിക്കിനിയും അവളെ നഷ്ടപ്പെടുത്താനാകില്ല ”
കരഞ്ഞു കലങ്ങിയ കണ്ണുമായി സാം എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു
********************——**************
“നിങ്ങൾ അറിഞ്ഞോ റിയ ആത്മഹത്യ ചെയ്തു ”
ക്ലാസ്സ് ലീഡർ എല്ലാവരോടുമായി പറഞ്ഞു
” റിയാ..”
ഒരു നില വിളിയോടെ സാം പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു
“ഇല്ല.. അങ്ങനെയൊന്നും സംഭവിച്ചുകാണില്ല ”
പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്ന് ലിസി അകത്തേക്കുവന്നത്
“എന്താടാ നിനക്ക് അതിരാവിലെ തന്നെ ഏതവളുടെ പേരാ ഈ വിളിച്ചു കൂവുന്നേ ”
“ചേച്ചി മാറ് എനിക്ക് പോകണം ”
ഇത്രയും പറഞ്ഞു സാം ബാത്ത് റൂമിലേക്കു പോകുവാനായി ഒരുങ്ങി
“സാമേ ഏതാടാ ആ പെണ്ണ് ആരാടാ ഈ റിയ ”
“എനിക്കറിയില്ല ചേച്ചി മാറിനിൽക്ക് ”
“പക്ഷെ എനിക്കറിയാം ജൂണോ എന്നോട് എല്ലാം പറഞ്ഞു അവളുമായുള്ള കൂട്ടുകെട്ട് മര്യാദക്ക് അവസാനിപ്പിച്ചോ ക്ലാസ്സിൽ നടന്ന എല്ലാ കാര്യവും ഞാൻ അറിഞ്ഞു അവൾ നല്ല പെണ്ണല്ല സാമേ ”
“മാറി നിക്കെടി കോപ്പേ അവളെപറ്റി നിനക്കെന്തറിയാം എന്തറിയാമെന്ന് നിന്നെ പോലുള്ളവർ കാരണമാ അവൾ ഈ അവസ്ഥയിലായത് ആരെങ്കിലും അവളെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ഒന്ന് കൂടെ നിന്നെങ്കിൽ അവൾ ഒരിക്കലും ഇങ്ങനെയാകില്ലായിരുന്നു ”
ഇത്രയും പറഞ്ഞു ലിസിയെ തള്ളിമാറ്റിയ ശേഷം സാം മുന്നോട്ട് നടന്നു
അല്പസമയത്തിനുള്ളിൽ തന്നെ സാം വീട്ടിൽ നിന്ന് പുറത്തേക്കെത്തി ശേഷം മുന്നോട്ടേക്കു നടന്നു
“ആദ്യം റിയയുടെ വീട്ടിലേക്കു പോകാം അവൾക്കൊന്നുമില്ലെന്ന് ആദ്യം ഉറപ്പു വരുത്തണം ”
അല്പനേരത്തിനു ശേഷം സാം റിയയുടെ വീടിനു മുൻപിലെത്തി
“ഗേറ്റ് പൂട്ടിയിരിക്കുകയാണല്ലോ അപ്പോൾ അവൾ സ്കൂളിലേക്കുപോയി കാണും ”
ഇത്രയും പറഞ്ഞു സാം തന്റെ വാച്ചിലേക്കു നോക്കി
“ഹോ സമയം പോയല്ലോ ”
ഇത്രയും പറഞ്ഞു സാം വേഗത്തിൽ മുന്നോട്ടോടി
*******************************
എന്താ സാം ഇത് ഇത്രയും ലേറ്റായാണോ ക്ലാസ്സിലേക്കുവരുന്നത് ക്ലാസ്സിലേക്ക് വൈകിയെത്തിയ സാമിനോടായി സാർ ചോദിച്ചു
എന്നാൽ സാം അപ്പോഴും ഒഴിഞ്ഞു കിടക്കുന്ന റിയയുടെ സീറ്റ് നോക്കി നിൽക്കുകയായിരുന്നു
“(അവൾ സ്കൂളിലെത്തിയില്ലേ )”
“എന്താ സാം ഒന്നും പറയാനില്ലേ ”
സാർ വീണ്ടും സാമിനോടായി ചോദിച്ചു
“സാർ അത് ”
ശെരി കയറി ഇരിക്ക് ഇനി വൈകിവന്നാൽ ക്ലാസ്സിൽ കയറാം എന്ന് കരുതണ്ട
ഇതുകേട്ട സാം പതിയെ തന്റെ ബെഞ്ചിലേക്ക് വന്നിരുന്നു ശേഷം ഒന്നുകൂടി റിയയുടെ സീറ്റിലേക്കു നോക്കി
ആ ക്ലസ്സ് വളരെ വേഗം കടന്നുപോയി സാമിന്റെ മനസ്സ് വളരെയേറെ അസ്വസ്ഥമായിരുന്നു
“അവളിതെവിടെ പോയതായിരിക്കും ഇനിയും ഇവിടെ തന്നെയിരുന്നാൽ ശെരിയാകില്ല അവൾ എവിടെയാണെങ്കിലും കണ്ടെത്തിയേ പറ്റു ”
“എന്താ അളിയാ ഈ ചിന്തിക്കുന്നേ ”
പെട്ടെന്നാണ് ജൂണോ സാമിന്റെ അടുത്തേക്ക് വന്നിരുന്നത്
“ജൂണോ നീ റിയയെ കണ്ടോ ”
“ഞാൻ ഒന്നും കണ്ടില്ല അല്ലെങ്കിൽ തന്നെ അവളെ നോക്കലാണോ എന്റെ പണി ”
“ശെരി ഞാൻ ഇറങ്ങുവാ ”
ഇത്രയും പറഞ്ഞു സാം ബാഗ് കയ്യിലെടുത്തു ”
“പോകുന്നെന്നോ എങ്ങോട്ട് ”
“അറിയില്ല എങ്ങനെയും റിയയെ കണ്ടെത്തണം ”
“ഹോ വീണ്ടും റിയ നിനക്കെന്താടാ അവള് വന്നോളും അവളെ കണ്ടെത്താൻ നീ ആരാ നിന്നെ നന്നായി ശ്രദ്ധിക്കാനാ ലിസി ചേച്ചി എന്നോട് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നീ അവളുടെ കാര്യമൊക്കെ മറന്നിട്ട് ആ പഴയ സാം ആയിക്കെ ”
എന്നാൽ സാം ജൂണോ പറഞ്ഞതു ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടേക്കു നടന്നു
“ടാ അടുത്തത് കെമിസ്ട്രി ലാബാ ഇന്ന് അസൈൻമെന്റ് വെക്കണ്ടേ ”
ജൂണോ സാമിനോടായി വിളിച്ചു പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി
“നീ ഇപ്പോൾ എന്താ പറഞ്ഞത് ”
“നിനക്കെന്താ ചെവികേൾക്കില്ലേ ഇന്ന് ലാബ് ഉണ്ടെന്ന് അസൈൻമെന്റ് വെക്കാനുള്ളതല്ലേ നീ അതും മറന്നോ ”
“(അതെ ഇന്നായിരുന്നു ആ ദിവസം ഞാൻ മരിക്കാൻ ഉറപ്പിച്ച ദിവസം റിയ ആദ്യമായി എന്നോട് സംസാരിച്ച ദിവസം ഞാൻ മരിക്കാനായി കെട്ടിടത്തിനുമുകളിലേക്കു ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു അവളായിരുന്നു അന്നെന്നെ തടഞ്ഞത് ഒരുപക്ഷെ അവളും അന്നവിടെ വന്നത്… ഇല്ല..”)
