⏱️ദി ടൈം – 4⏱️ 1

റിയയുടെ കണ്ണുകൾ നിറഞ്ഞോഴുകി പെട്ടെന്ന് തന്നെ ആളുകൾ അടുത്ത് നിന്നിരുന്ന ആംബുലൻസിൽ അവളെ കയറ്റി

**************—–************—–

ആരോ കയ്യിൽ പിടിത്തമിട്ടപ്പോഴായിരുന്നു അവൾ പഴയ ഓർമകളിൽ നിന്ന് പുറത്തേക്കു വന്നത്

“റിയ ”

അത് സാം ആയിരുന്നു

റിയ വേഗം തന്നെ നിറഞ്ഞിരുന്ന തന്റെ കണ്ണുകൾ തുടച്ചു ശേഷം സാമിന്റെ കൈ തട്ടി മാറ്റി

“മാറി നിൽക്ക് എന്റെ അടുത്ത് വരരുത് ”

ഇത്രയും പറഞ്ഞു റിയ മുന്നോട്ടേക്കു നടന്നു

“റിയാ ”

സാം അവളെ വിളിച്ചെങ്കിളിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുന്നോട്ട് തന്നെ നടന്നു

“ആ..” ദേഷ്യം കൊണ്ട് സാം സ്വയം അലറി

അല്പസമയത്തിനു ശേഷം സാം വീട്ടിൽ

“എവിടെയായിരുന്നെടാ ഇതുവരെ ”

അവനടുത്തേക്കുവന്ന ചേച്ചി അവനോടായി ചോദിച്ചു പെട്ടെന്നാണ് അവൾ സാമിന്റെ മുഖത്തെ അടികൊണ്ട പാട് കണ്ടത്

“സാമേ ഇതെന്താടാ ആരാടാ നിന്നെ തല്ലിയത് ”

“എന്നെ ആരും ഒന്നും ചെയ്തില്ല എന്നെ ഒന്ന് വെറുതെ വിടാമോ”

“ഒന്നുമില്ലേ ഒന്നുമില്ലാന്നിട്ടാണോ നിന്റെ കവിൾ ഇങ്ങനെ വീങ്ങിയിരിക്കുന്നത് ”

എന്നാൽ സാം മറുപടിയൊന്നും നൽകാതെ റൂമിനുള്ളിൽ കയറി കതകടച്ചു

“ഇവന്റെ അഹങ്കാരം ഇത്തിരികൂടുന്നുണ്ട് എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് ”

ഇത്രയും പറഞ്ഞു ലിസി തന്റെ ഫോൺ കയ്യിലെടുത്തു

അല്പസമയത്തിനു ശേഷം സാമിന്റെ വീടിനുമുന്നിൽ

“എന്താ ചേച്ചി ഈ നേരത്ത്‌ വരാൻ പറഞ്ഞത് ഞാൻ പഠിച്ചോണ്ടിരിക്കുകയായിരുന്നു ”

ജൂണോ തന്നെ കാത്തു വീടിനു മുറ്റത്തു നിന്ന ലിസിയോടായി പറഞ്ഞു

“പഠിക്കാൻ അതും നീ ഒന്ന് പോയേടാ നീ ട്യൂഷനു വരുമ്പോൾ മാത്രമാണ് ബുക്ക്‌ തുറക്കുന്നത് എന്നെനിക്ക് നന്നായി അറിയാം ”

“ഇത് പറയാനാണോ ചേച്ചി എന്നോട് വരാൻ പറഞ്ഞത് ”

“അല്ലടാ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് “

“എന്ത് കാര്യം ”

“അത് പിന്നെ നമ്മുടെ സാമിന് എന്താടാ പറ്റിയത് ”

“ഓഹ് അത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ അവനെന്താ പറ്റിയത് ”

“അതാടാ ഞാനും ആലോചിക്കുന്നത് അവൻ ആളാകെ മാറി ഇപ്പോ പഴയ സാമേ അല്ല ചിലപ്പോഴൊക്കെ എന്നെക്കാൾ മുതിർന്ന പോലെയാ അവന്റെ സംസാരം ”

“അപ്പോൾ ചേച്ചിക്കും അത് തോന്നിയല്ലേ ”

“അതേടാ എനിക്കാണെങ്കിൽ അവന്റെ ഈ പെരുമാറ്റം കണ്ട് പേടിയാകുന്നുണ്ട് പിന്നെ ഇന്ന് അവൻ സ്കൂളിൽ ആരോടെങ്കിലും തല്ലുണ്ടാക്കിയോ ”

“തല്ലോ ചേച്ചിയെന്താ അങ്ങനെ ചോദിച്ചത് ”

“ടാ ഇന്നവൻ വീട്ടിൽ വന്നപ്പോൾ കവിളെല്ലാം വീങ്ങിയിരുന്നു ആരോ തല്ലിയപോലുള്ള പാടും കവിളിലുണ്ടായിരുന്നു നീ അതൊന്നും കണ്ടില്ലേ ”

“ഞാൻ എങ്ങനെ കാണാനാ ചേച്ചി ഇപ്പോൾ അവൻ ഏത് നേരവും അവളുടെ കൂടെയല്ലേ ”

“ഏതവളുടെ നീ ആരുടെ കാര്യമാ ജൂണോ ഈ പറയുന്നേ ”

“(ദൈവമേ തുലഞ്ഞ് )ഏതവൾ ഞാൻ ഇപ്പോൾ വല്ലതും പറഞ്ഞോ ”

“ജൂണോ കളിക്കരുത് സത്യം പറയടാ ഏത് പെണ്ണിന്റെ കാര്യമാ നീ പറഞ്ഞത് എന്നോട് ഒളിക്കാൻ നോക്കണ്ട ”

“അത് പിന്നെ ചേച്ചി ”

“പറയടാ സാമിന്റെ നല്ലതിനു വേണ്ടിയാ ഞാൻ ചോദിക്കുന്നത് ”

“അത്.. അവളൊരു സൈക്കോയാ ചേച്ചി ക്ലാസ്സിൽ പുതുതായി വന്ന ഒരുത്തി ”

“അവൾ കാരണമാണോ സാം ഇങ്ങനെ മാറിയത് ”

“ആണെന്നാ തോന്നുന്നത് അവനവളോട് മുടിഞ്ഞ പ്രേമമല്ലേ ”

“അവളുടെ പേരെന്താ ”

“റിയ ആള് ഭയങ്കര അഹങ്കാരിയാ ചേച്ചി ”

“റിയ അപ്പോൾ അന്ന് കാലത്ത് അവൻ അവളുടെ പേരാണ് പറഞ്ഞതല്ലേ ”

“പിന്നെ ചേച്ചി പറഞ്ഞില്ലേ അവന്റെ മുഖത്ത്‌ ആരോ തല്ലിയ പാടുണ്ടായിരുന്നുവെന്ന് അത് അവളായിരിക്കും എനിക്കുറപ്പാ ”

“ഉം മനസ്സിലായി എന്നാൽ നീ പൊക്കോ പിന്നെ അവനെയും അവളെയും പറ്റി എന്ത് വിവരം കിട്ടിയാലും എന്നോട് വന്ന് പറയണം ശെരി നാളെ കാണാം ”

ഇത്രയും പറഞ്ഞു ലിസി വീടിനുള്ളിലേക്ക് കയറി

“എന്തടി ഇത് “

വീട്ടിലേക്ക് കയറിയ ലിസിയോടായി അവളുടെ അമ്മ ചോദിച്ചു

“എന്താ അമ്മേ പ്രശ്നം എന്തിനാ ബഹളം വെക്കുന്നത് ”

“നിനക്കെന്താ ആ ചെറുക്കനുമായി രാത്രി ഒരു സംസാരം അവൻ കുറച്ചു മുൻപല്ലേ ട്യൂഷൻ കഴിഞ്ഞു പോയത് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി ”

Leave a Reply

Your email address will not be published. Required fields are marked *