⏱️ദി ടൈം – 4⏱️ 1

“ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം ”

“ഇവളെക്കൊണ്ട് ടി എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കണ്ട ആദ്യം ട്യൂഷൻ പഠിപ്പിക്കണം എന്ന് പറഞ്ഞു ഇപ്പോ..”

“അതെ അമ്മയുടെ ഊഹം ശെരിയാ ഞാനും ആ ജൂണോയും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാ എന്താ ഇപ്പൊ പ്രശ്നം ”

“എടീ ഒരുംപെട്ടോളെ കുടുംബത്തിന്റെ മാനം കളയാനാണോ നിന്റെ ഉദ്ദേശം ”

“എന്റെ പൊന്നമ്മേ എന്റേ പുറകേ നടന്ന് ഇങ്ങനെ സ്‌പൈ വർക്ക് നടത്താതെ മോന്റെ കാര്യം കൂടി ഒന്ന് ശ്രദ്ധിക്ക് ഇല്ലങ്കിൽ അവൻ കൈ വിട്ടുപോകും ”

ഇത്രയും പറഞ്ഞു ലിസി തന്റെ റൂമിലേക്ക് പോയി

“ദൈവമേ ഇവൾ ഇതെന്തിനുള്ള പുറപ്പാടാ ”

ഇതേ സമയം സാം തന്റെ റൂമിൽ അസ്വസ്ഥതനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു

“അവളുടെ ഉള്ളിൽ ഇത്രയും ദുഃഖം ഉണ്ടായിരുന്നോ ഈ ഒരവസ്ഥയിലും അവളോടൊപ്പം നിൽക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകാരണം തന്നെയാകും അവൾ… ഇല്ല ഞാൻ അവളെ ഒരിക്കലും ഒറ്റക്കാക്കില്ല എങ്ങനെയെങ്കിലും അവളുടെ മനസ്സിനെ ശാന്തമാക്കണം അവളെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം ”

ഇത്രയും പറഞ്ഞു സാം റിയയുടെ ഡയറി കയ്യിലേക്കെടുത്തു ശേഷം അതിലേക്കു തന്നെ നോക്കിയിരുന്നു

അല്പസമയത്തിനു ശേഷം

“റിയ എന്താ ഇതുവരെയും ഒന്നും എഴുതാത്തത് അവളിപ്പോൾ ഏത് മാനസികാവസ്ഥയിലായിരിക്കും അവൾ ഇന്നും വീട്ടിൽ തനിച്ചാണെങ്കിലോ ”

സാം പതിയെ തന്റെ റൂമിൽ ഇട്ടിരുന്ന കലണ്ടറിലേക്കു നോക്കി

“ഇല്ല എനിക്കിനി തീരെ സമയമില്ല 3 ദിവസം ഇനി മൂന്നു ദിവസം കൂടി മാത്രം ചിലപ്പോൾ അതിനു മുൻപ് തന്നെ എനിക്കവളെ നഷ്ടപ്പെട്ടേക്കാം ഇല്ല അവളെ രക്ഷിക്കാൻ എനിക്കു ലഭിച്ച ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല ”

ഇത്രയും പറഞ്ഞു സാം ഡയറി പതിയെ കിടക്കയിലേക്കിട്ടു പെട്ടെന്നാണ് അതിൽ അക്ഷരങ്ങൾ തെളിയാൻ തുടങ്ങിയത്

“വേദനയേറിയ ഒരു ദിവസം കൂടി കടന്നു പോയിരിക്കുന്നു ആരും എന്നെ മനസ്സിലാക്കുന്നില്ല അരുണിനും അമ്മുവിന്റെ അമ്മയ്ക്കും എല്ലാവർക്കും എന്നോട് വെറുപ്പാണ് അവരുടെ എല്ലാ സന്തോഷവും അപഹരിച്ചവളാണ് ഞാൻ അന്ന് ഞാൻ ആ കാർ എടുത്തില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്റെ നീതു അവളുടെ ജീവനറ്റ ശരീരം ഇപ്പോഴും എന്റെ കൺമുന്നിലുണ്ട് എന്തിനായിരുന്നു ആ അപകടത്തിൽ നിന്ന് ഞാൻ മാത്രം രക്ഷപ്പെട്ടത് അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിത്രയും വിഷമിക്കേണ്ടിവരുമായിരുന്നില്ല കൂടാതെ ഇന്ന് സാമും എല്ലാം അറിഞ്ഞു അവൻ ഇതൊന്നുമറിയരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാൽ ഞാൻ ഒരു കൊലയാളിയാണെന്ന് അവൻ അറിഞ്ഞിരിക്കുന്നു അരുണും അമ്മുവിന്റെ അമ്മയും എന്നെ ആട്ടി അകറ്റിയപ്പോൾ പോലും ഉണ്ടാകാത്ത വേദനയായിരുന്നു സാമിനെ അവിടെ കണ്ടപ്പോൾ എനിക്കുണ്ടായത് അവൻ ഒന്നും അറിയരുത് എന്ന എന്റെ സ്വാർത്ഥത മൂലമായിരിക്കാം അത് ഞാൻ പോലും അറിയാതെ ഞാൻ അവനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കും എനിക്കതിനുള്ള അർഹതയില്ല എന്നറിഞ്ഞിട്ടുപോലും എന്നെ അവനിഷ്‌ടമാണോ? ആണെങ്കിൽ തന്നെ ഇപ്പോൾ അതോർത്ത്‌ അവൻ ദുഖിക്കുന്നുണ്ടാകും മറ്റന്നാൾ എന്റെ ജന്മദിനമാണ് അച്ഛൻ അത് ഓർക്കുന്നു കൂടി ഉണ്ടാകില്ല ഓരോ തവണയും എന്റെ പിറന്നാളിന് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ കൂട്ടുകാർ അവരും ഞാൻ കാരണം.. ഇപ്പോൾ ഞാൻ ജീവിക്കുന്നത് തന്നെ അമ്മു എന്നെങ്കിലും ഉണരും എന്നുള്ള ഒറ്റ പ്രതീക്ഷയിലാണ് എനിക്കവളോട് മാപ്പ് ചോദിക്കണം അതു മാത്രമാണ് എന്റെ ജീവിതത്തിൽ ഇനി അവശേഷിക്കുന്ന ഏക കാര്യം അമ്മുവിന്റെ ജീവന് പകരമായി ദൈവത്തിന് എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ സന്തോഷത്തോടെ നൽകും ”

ഇത്രയും വായിച്ച ശേഷം സാം പതിയെ കിടക്കയിലേക്കിരുന്നു

“ഞാൻ എന്താണ് ചെയ്യുക എനിക്ക് എന്താണ് ചെയ്യാൻ പറ്റുക അവളെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ഒരു വഴിയുമില്ലേ ഇങ്ങനെ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരനായി നിൽക്കാനായിരുന്നോ ഞാൻ ഇങ്ങോട്ടേക്കു തിരികെ എത്തിയത് അവളുടെ മരണം വീണ്ടും കാണാനാണോ ദൈവം വീണ്ടും എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് എന്നെ ഇനിയും ശിക്ഷിച്ചു മതിയായില്ലേ ”

Leave a Reply

Your email address will not be published. Required fields are marked *