☠️യോദ്ധാവ്☠️ – 2 2

 

 

 

വിഷ്ണുവിൽ ഒരു മാറ്റം വന്നത് മനസ്സിലാക്കിയ അവൾ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്ടർസ് ആ മുറിയാകെ നിറഞ്ഞു.

അകത്തേക്ക് പോയ ഡോക്ടർസ് തിരിച്ചിറങ്ങുന്നതും കാത്തുകൊണ്ട് ഐശ്വര്യവും ജൂഡ് ഉം കാത്തുനിന്നു.

 

 

 

അൽപ സമയത്തിന് ശേഷം പുറത്തേക്ക് എത്തിയ ഡോക്ടർ വളരെ സന്തോഷത്തോടു കൂടെ തന്നെ അവരോട് മുറിയിലേക്ക് വരാൻ പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് കയറിയ ഐശ്വര്യയോട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.

 

 

 

” എന്ത് അത്ഭുതമാടോ താൻ അകത്തു കാണിച്ചത്. മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട് എന്നല്ലാതെ ഒരു വികാരവും ഇല്ലാതിരുന്ന വിഷ്ണു ഇപ്പോൾ എല്ലാം തുറിച്ചറിയുന്നുണ്ട്. എന്തായാലും താൻ ഇത്രയും നാൾ കരഞ്ഞു തീർത്തതിനൊക്കെ ഫലം കണ്ടന്നെ ഞാൻ പറയു.

 

ഡോക്ടറുടെ വാക്കുകൾ കേട്ട അവൾ സന്തോഷത്താൽ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

 

 

 

“എന്താ മോളെ നീ കരയല്ലേ ഇപ്പോൾ എല്ലാം ഏകദെശം ശരിയായി വരുന്നുണ്ടല്ലോ പിന്നെയും എന്തിനാ ഇങ്ങനെ കരയുന്നത്. മതി കരഞ്ഞത് ഒരുപാട് കരഞ്ഞതല്ലേ നിങ്ങൾ രണ്ടാളും മതി ഇനി സന്തോഷത്തോടെ ജീവിക്കാൻ നോക്ക് കേട്ടോ 😊”

 

ഡോക്ടർ അവളോടായി വീണ്ടും പറഞ്ഞു.

 

 

 

” അവൾ സന്തോഷത്തിൽ കരയുന്നതാ ഡോക്ടർ. ഈ ഒരു വാർത്ത കേൾക്കാൻ മാസങ്ങളായി കാത്തിരിക്കുന്നതല്ലേ അതിന്റെയ 😊”

 

ജൂഡ് ആയിരുന്നു അത് പറഞ്ഞത്.

 

“നിങ്ങൾ എന്തായാലും ഇപ്പോൾ പൊയ്ക്കോളൂ ഇനി നിങ്ങൾ വരുമ്പോൾ ഇപ്പോൾ കണ്ടതിലും ഒരുപാട് മാറ്റങ്ങളോടെ എല്ലാ വിധത്തിലും പഴയ ആ വിഷ്ണുവിനെ ഞാൻ തിരികെ എല്പിച്ചിരിക്കും. ”

 

ഡോക്ടർ അത് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവർ ഇരുവരിലും നിലനിന്നിരുന്നു. അതുപോലെ ഒരു ആത്മവിശ്വാസം ഡോക്ടറിലും തെളിഞ്ഞു നിന്നിരുന്നു.

 

 

 

“🙏🥹”

 

ഡോക്ടറെ കൈകൾ കൂപ്പി ഒന്ന് വണങ്ങിക്കൊണ്ട് ഐശ്വര്യവും ജൂഡ് ഉം അവിടെ നിന്നും പുറത്തേക്കിറങ്ങി.

 

 

 

വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും വളരെ സന്തോഷത്തിൽ ആയിരുന്നു. അവളിൽ നിറയുന്ന സന്തോഷം കണ്ട് ജൂഡിന്റെയും മനസ്സ് നിറയുന്നുണ്ടായിരുന്നു.

തിരികെ പോവും വിധം ജൂഡ് ഐഷുവിനോട് ആയി പറഞ്ഞു.

 

“എല്ലാം ശെരിയായില്ലേ ഇനിയാണ് ശെരിക്കുമുള്ള കളി 😈”

 

 

 

 

 

 

——————————————

 

 

 

 

 

 

ബ്രേക്കിങ് ന്യൂസ്‌…..

 

 

 

 

നഗരത്തിലെ പ്രധാന വ്യവസായിയും ബിസ്സിനെസ്സ് മഗ്നെറ്റും ആയ മാർകോയുടെ സഹോദരന്മാർ വ്യവസായ പ്രമുഖരായ ജോണിന്റെയും ജോർജിന്റെയുംമൃതദേഹം നഗരത്തിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തു.

ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന അനുഭവിച്ചാണ് ഇരുവരും മരിച്ചിരിക്കുന്നതെന്ന് സംഭവസ്ഥലത്തു എത്തിയ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മുഖം പോലും വ്യക്തമാവാത്ത വിധം വെട്ടി മുറിച്ച ഭൗതീക ശരീരങ്ങൾ പോസ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികാരികൾ വ്യക്തമാക്കി.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തി അല്ലങ്കിൽ നടത്തുന്നതിന് കൂട്ടുനിന്നു എന്ന് കരുതപ്പെടുന്ന ജൂലി എന്ന് പറയുന്ന പെൺകുട്ടിയുടെ രേഖാ ചിത്രം അന്വേഷണ ഉദ്യോഗസ്ഥൻ ആന്റണി മാധ്യമങ്ങൾക്ക് നൽകി. ഈ പെൺകുട്ടിയെ എവിടെ വെച്ചു കണ്ടാലും പോലീസിൽ അറിയിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

 

 

 

 

 

 

 

 

 

“ആ……………..”

 

സഹോദരന്മാരുടെ മരണവാർത്ത ടീവിയിലൂടെ കണ്ടുകൊണ്ടിരുന്ന മാർക്കോ സങ്കടത്തിലും ദേഷ്യത്തിലും അലറിവിളിച്ചു കരഞ്ഞു. ഇത് ചെയ്തവരെ ഇല്ലാതാക്കണം എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസ്സിൽ.

 

 

 

 

 

 

—————————————–

 

ഇതേ സമയം മരകുരിശിൽ ഇരു കാലുകളും കൈകളും കെട്ടിയിട്ടിരിക്കുന്ന ജൂലിയുടെ മുൻപിൽ ഒരു അറവുകാരനെ പോലെ കത്തിയുമായി ഇരിക്കുകയായിരുന്നു ജൂഡ്.

Leave a Reply

Your email address will not be published. Required fields are marked *