കുറെ നേരം അവളെ നോക്കി നിന്ന ഹിരൺ കലങ്ങിയ മനസ്സുമായി തിരികെ റൂമിൽ ചെന്നിരുന്നു…
മനസിന്റെ പകുതികൾ തമ്മിൽ ചേരി തിരിഞ്ഞു വീണ്ടും അവന്റെ ഉള്ളിൽ വക്കേറ്റമായി..
അവൾ കൂടി സമ്മതിച്ചിട്ടല്ലേ ഞാൻ….
ആര് പറഞ്ഞു സമ്മതിച്ചു എന്ന്.. ആ സമയവും സാഹചര്യവും നീ മുതലെടുക്കുകയാണ് ചെയ്തത്….
ഇഷ്ടം ഇല്ലായിരുന്നു എങ്കിൽ അവൾക്കു ആദ്യമേ തടയാമായിരുന്നില്ലേ……
അവൾക്ക് നിന്നോട് പ്രണയം ആണ്.. അത് കൊണ്ട് തന്നെ നീ എന്ത് പറഞ്ഞാലും ചെയ്താലും അവൾക്ക് നിന്നെ തടയാൻ കഴിയില്ല.. ആ അവസ്ഥയെ മുതലെടുത്ത ഹിരൺ നീയാണ് തെറ്റുകാരൻ….
അപ്പോൾ അവൾ പറഞ്ഞതോ അങ്ങനെ ചെയ്തു തരുമോ ഇങ്ങനെ ചെയ്തു തരുമോ എന്നൊക്കെ…..
അവൾ ഒരു പ്രായമായ പെണ്ണാണ്.. വികാരവും വിചാരവും മജ്ജയും മാസവും ഒക്കെയുള്ള ഒരു പെണ്ണ്.. അവളിലെ വികാരങ്ങളെ ഉണർത്തിയത് നീയാണ്.. അവളുടെ ഒപ്പം കിടക്കാൻ മാത്രമാണ് അവൾ നിന്നെ ക്ഷണിച്ചത്.. നീ ചെയ്തതോ….
മനസിന്റെ ചോദ്യോത്തര വേദിയിൽ അവൻ ആകെ കുഴഞ്ഞു.. ബെഡിലേയ്ക്ക് മലർന്നു വീണ ഹിരണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി.. മാറ്റമില്ലാതെ അനീറ്റയുടെയും…
അടങ്ങാൻ കാത്തു നിന്ന മഴ പ്രതികാര ദാഹത്തോടെ മണ്ണിലേക്ക് ഇടിച്ചിറങ്ങി..അതിനു തുണയായി കൊഴുവള്ളിയെ നടുക്കുമാറ് ഇടിയും മിന്നലും..
അപ്പോളും ആ മുറിയിലും അവന്റെ ശരീരത്തിലും അവളിലെ മദ ഗന്ധം നിറഞ്ഞു നിന്നു……….
തുടരും……
കർണ്ണൻ 🙏..
