♥️അവിരാമം♥️ – 7 14അടിപൊളി 

അവൻ വച്ചു നൽകിയ മധുരം ഏറ്റുവാങ്ങിയതും അനീറ്റ വിങ്ങി പൊട്ടി…

ഹിരണിന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ വിതുമ്പി… സന്തോഷത്തിന്റെ സങ്കടത്തിന്റെ അത്യന്തം ആഹ്ലാദത്തിന്റെ കണ്ണുനീർ……

ഏറെ നേരത്തെ വിതുമ്പലിന് ശേഷം അനീറ്റ

തല ഉയർത്തി അവന്റെ നെറ്റിയിൽ ഒന്ന് മുത്തി വീണ്ടും അവന്റെ നെഞ്ചിൽ ചാഞ്ഞു തന്നെ കിടന്നു…

കഴിഞ്ഞ ഒരു ഏഴെട്ടു വർഷങ്ങൾക്കിടയിൽ ഇങ്ങനെ ഒന്ന് ആദ്യ…. പാപ്പയോക്കെ ഇവിടുന്നു പോയേ പിന്നെ അങ്ങനെ ആഘോഴിക്കാറില്ല… വിഷ് ചെയ്യാറ് പോലും ഇല്ല ആരും…..ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… ശെരിക്കും സർപ്രൈസ് ആയി പോയി….

ഞാനും ഇത്രയ്ക്കു ആവും എന്ന് പ്രതീക്ഷിച്ചില്ല… കുറച്ചു മുന്നെയ ഓർത്തത്.. പിന്നെ തോന്നിയ ഒരു ഐഡിയയിക്ക് അനുസരിച്ചു ചെയ്തത ഇതൊക്കെ……പേടിച്ചായിരുന്നോ….

അതിനുള്ള മറുപടി അവന്റെ നെഞ്ചിൽ കിട്ടി.. നെഞ്ചിലെ മാംസം ചേർത്ത് അവൾ ഒരു കടി അങ്ങ് കൊടുത്തു…

ആഹ്ഹ സസ് സ്സ്……

ഹിരൺ വേദനയിൽ ഒന്ന് ഏരിവലിച്ചു.. പക്ഷെ ആ വേദനയിലും എന്തെന്നില്ലാത്ത ഒരു നിർവൃതി അവനിൽ വന്നു ചേർന്നു…

കടി വിട്ടു അവൾ അവന്റെ നെഞ്ചിൽ പതിയെ തലോടി കൊണ്ടിരുന്നു…,..

ഹിരൺ…..

മ്മ്.. ..

താങ്ക്സ്…. ജീവിതത്തിൽ എന്നും ഓർക്കാൻ കഴിയുന്ന മനോഹരമായ ഒരു നിമിഷം സമ്മാനിച്ചതിനു……

അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു…..

ഹിരൺ അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി ആ കൺപീലികളിലെ നനവ് ഒപ്പിയെടുത്തു…..

പുറത്ത് കൊഴുവള്ളിയുടെ മണ്ണിനെ മഴ അതിന്റെ തീവ്രതയിൽ പ്രണയിച്ചപ്പോൾ അകത്തു അനീറ്റയും ഹിരണും കണ്ണുകളിലൂടെ പ്രണയം കൈ മാറി…

ഉറങ്ങുന്നില്ലേ…….

മ്മ്…..

എന്ന താൻ പോയി കിടന്നോ….

ഹിരൺ അവളിലെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു അപ്പോളും അവൾ അവന്റെ നെഞ്ചിൽ ചാരി തന്നെ കിടന്നു….

ഹിരൺ……

മ്മ്……

ഞാൻ.. ഒരു…..

എന്തെ…..

അത്…..

പറയടോ….

പതിവില്ലാത്ത ഒരു നാണവും വാക്കുകൾക്ക് വേണ്ടിയുള്ള പതർച്ചയും കണ്ടു ഹിരൺ ചോദിച്ചു…

അത്… എന്നെ…

ഹാ.. ഉരുണ്ടു കളിക്കാതെ കാര്യം പറയെടോ…

എന്നെ അമ്മുന്നു ഒന്ന് വിളിക്കുവോ…..

ഹിരൺ കടക്കണ്ണിൽ അവളെ ചൂഴ്ന്നു നോക്കി…

ചെറു നാണത്താൽ അവളും അവനെ തന്നെ നോക്കി അവന്റെ നെഞ്ചിൽ കിടന്നു…

എന്തെ ഇപ്പൊ അങ്ങനെ ഒരു തോന്നൽ…

അനീറ്റയുടെ മുഖത്തെ നാണം മറഞ്ഞു വീണ്ടും അവളിൽ വിഷാധ ഭാവം നിറഞ്ഞു

പപ്പയും മമ്മയും അങ്ങനെ വിളിച്ചിരുന്നത്… അവര് ഇവിടുന്നു പോയേ പിന്നെ അങ്ങനെ ഉള്ള വിളി ഒക്കെ നിന്നു….

ഹിരൺ അവളുടെ നെറുകയിൽ തലോടി…

അതിനെന്താ.. ഞാൻ ഇനി അമ്മുന്നേ വിളിക്കുന്നൊള്ളു.. പോരെ….

അനീറ്റ ആ വിളി കേൾക്കാൻ കാതോർത്തു അവനെ മിഴി പൂട്ടാതെ നോക്കി നിന്നു..

അമ്മു കുട്ടി………

കണ്ണുകൾ നിറച്ചു ചെറു പുഞ്ചിരിയോടെ അവൾ വീണ്ടും അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു….

ഉറങ്ങുന്നിലേ അമ്മുസേ…….

മ്മ് മ്മ്…………

ഇന്നലെ ഉറക്കം നിന്നതല്ലേ… ഇന്നും ഉറക്കം ഒഴിക്കണ്ട…. പോയി കിടന്നു ഉറങ്ങിക്കോ….

മ്മ് മ്മ് വേണ്ട….. കുറച്ചു സമയം ഞാൻ ഇങ്ങനെ നിന്നോട്ടെ… പ്ലീസ്……

അതിനു മൗനനുവാദം കൊടുത്തു എന്ന പോലെ ഹിരൺ അവളുടെ മുതുകിൽ തട്ടി താളം പിടിച്ചു നിന്നു…

ഒരു 5 മിനിട്ട് ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.. ആ സമയം അനീറ്റയുടെ ശ്വാസഗതി ഒരേ താളത്തിൽ ആയതറിഞ്ഞു ഹിരൺ ഇടം കണ്ണിൽ നോക്കി..

നല്ല ഉറക്കം പിടിച്ചിരിക്കുന്നു കക്ഷി…

അമ്മുസേ… ഏയ്….

ഹിരൺ അവളുടെ കവിളിൽ തട്ടി വിളിച്ചു…

ആലസ്യ പെട്ടു അവൾ കണ്ണ് തുറന്നു….

റൂമിൽ ചെന്നു കിടക്കു.. ഇങ്ങനെ നിന്നു ഉറങ്ങനെ എന്തിനാ….

അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല.. വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു….

ഏയ്… പറയുന്നത് കേൾക്കു അകത്തു പോയി കിടക്കു….

അനീറ്റ ശ്രെമപെട്ടു കണ്ണുകൾ തുറന്നു അവനെ നോക്കി…

അവളുടെ വലതു കൈ എടുത്തു അവന്റെ വലതു തോളിൽ ഇട്ടു കഴുത്തിനു പിന്നിലൂടെ പിടിച്ചു….

എന്നെ എടുക്ക്…….

എന്ത്……

എന്നെ എടുത്തു റൂമിൽ ആക്കി താ….

പിന്നെ കുഞ്ഞു വാവായല്ലേ എടുക്കാൻ.. നടന്നങ്ങു പോയ മതി….

Updated: April 27, 2025 — 8:43 pm

Leave a Reply

Your email address will not be published. Required fields are marked *