തിരിഞ്ഞു നോക്കിയപ്പോൾ സോഫയിൽ ഹിരൺ ഇല്ല….
ടേബിളിൽ അനേകം മെഴുകു തിരികൾ എരിയുന്നു……
ഹിരൺ….. ഹിരൺ….. എന്താ ഇത്… എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ….
ഹിരൺ…..
അവൾ ചുറ്റും കാണോടിച്ചു വിളിച്ചു….
പക്ഷെ എങ്ങും മൗനം മാത്രം….
വിറയാർന്ന കാലുകൾ ശ്രെപെട്ടു മുന്നോട്ട് ചലിപ്പിച്ചു അവൾ ടേബിളിന് അരികിലേക്ക് നീങ്ങി…
അടുക്കും തോറും ആ തിരി വെട്ടം അവൾക്കു മുന്നിൽ വെളിവായി….
…….25………..
അര മണിക്കൂർ സമയം മുൻപ്…. കൊഴുവള്ളി എസ്റ്റേറ്റ് ബംഗ്ലാവ്…..
…….. ………. ………. ……… ……… ………. …….
…….അനീറ്റ ഹിരണിന്റെ തോളിലേക്ക് പതിയെ ചാഞ്ഞു… ഉറക്കം അവളുടെ കണ്ണുകളെ മാടി വിളിച്ചു….
ഡോ.. ഉറങ്ങുവാണോ താൻ….
മ്മ് ഉറക്കം വന്നു കണ്ണ് അടഞ്ഞു പോണ്….
ഇന്നലെ ഉറങ്ങിയില്ല അല്ലെ…
മ്മ്മ്…..
തോന്നി….എന്ന റൂമിൽ പോയി കിടക്കു ഇവിടെ കിടന്നു ഉറങ്ങണ്ട.. നല്ല തണുപ്പ് ഉണ്ട്….
മടി കാണിച്ചിരുന്ന അവളെ ഹിരൺ ഉന്തി തള്ളി റൂമിൽ കയറ്റി…
ഗുഡ് നൈറ്…
ഗുഡ് നൈറ്….ഹിരൺ…
കട്ടിലിൽ വീണതും അനീറ്റ സുഖ നിദ്രയിൽ ആണ്ടു……
ഹിരണാകട്ടെ…. റൂമിൽ കട്ടിലിൽ ഉറക്കം നഷ്ടപ്പെട്ടു മുകളിലേക്കു നോക്കി മലർന്നു കിടന്നു…
അനീറ്റയുമായി ഒന്നിച്ചുണ്ടായിട്ടുള്ള എല്ലാ സന്ദർഭങ്ങളും അവന്റെ മനസ്സിലൂടെ ഒരു തിരശീലയിലെന്ന പോലെ കടന്നു പോയി…
……….വരുന്ന സൺഡേ എന്റെ ബർത്ത് ഡേ ആണ്… പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു നിന്റെ കൂടെ ആയിരിക്കും ഈ ബർത്ത് ഡേ ഞാൻ ആഘോഴിക്കുന്നത് എന്ന്. വരണം ഞാൻ കാത്തിരിക്കും. ഒരു പക്ഷെ അതാവും നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച……….
അനീറ്റ അന്ന് കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തതും ഹിരൺ പെട്ടെന്ന് ഫോൺ എടുത്തു സമയം നോക്കി… 11.30….അര മണിക്കൂർ കൂടെ കഴിഞ്ഞാൽ അവളുടെ ജന്മദിനം….
തന്റെ സങ്കടങ്ങളിൽ എല്ലാം അറിഞ്ഞു കൊണ്ട് കൂടെ നിന്നവളാണ്….
എന്താ ഇപ്പൊ കൊടുക്കുക ഗിഫ്റ്റ് എന്തേലും വാങ്ങിയാലോ… എവിടെ പോയി വാങ്ങാൻ… ഒരു കേക്ക് ഒപ്പിച്ചാലോ എന്ന് ആലോചിച്ചു ബൈക്കിന്റെ ചാവിയും എടുത്തു ഹിരൺ ബംഗ്ലാവിന്റെ വാതിൽ തുറന്നു….
കൊണ്ട് പിടിച്ച മഴ…. ഈ മഴയിൽ കണ്ണ് പോലും കാണാൻ പറ്റില്ല എന്ന് മനസിലായതോടെ അവൻ ആ ഉദ്യമം ഉപേക്ഷിച്ചു…
ഹിരണിനു വല്ലാത്ത ഒരു കുറ്റബോധം തോന്നി.. അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോൾ താൻ മറ്റുള്ളവരുടെ കാര്യങ്ങൾ എല്ലാം മറക്കാറാണ് പതിവ്…അതിപ്പോ നല്ലതും ചീത്തയും ഒക്കെ അങ്ങനെ തന്നെ….
അനീറ്റയുമായി കോട്ടയം മുതൽ ഇങ്ങു വയനാട് വരെ വന്ന സമയം അത്രയും ഉണ്ടായിട്ടും നാളെ അനീറ്റയുടെ ബർത്ത് ഡേ ആണെന്നുള്ളത് മറന്നത് ഹിരണിനു അവനോടു തന്നെ പുച്ഛം തോന്നിച്ചു…..
ഒരു ഗിഫ്‌റ്റ് പോലും വാങ്ങിയില്ല… ഇപ്പൊ പോയി വാങ്ങാം എന്ന് വിചാരിച്ചാൽ മഴ… മാത്രവുമല്ല വഴിയോ സ്ഥലമോ പോലും നിശ്ചയം ഇല്ല….
ആം ഇനി നാളെ നോക്കാം എവിടേലും പോയി എന്തേലും ഒക്കെ വാങ്ങി കൊടുക്കാം…
ഹിരൺ സ്വയം ആത്മഗതം പറഞ്ഞു… ഹാളിലെ ക്ലോക്കിൽ സമയം 11:35…..
അതിനു താഴെ ഉള്ള കർത്താവിന്റെ രൂപത്തിന് മുന്നിൽ മെഴുകു തിരി കണ്ടപ്പോൾ അവന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം തോന്നി…
ക്ലോക് സ്റ്റാൻഡ് ചെയ്തിരിക്കുന്നതിനു കീഴിലുള്ള വലിയ ഡ്രോയർ തുറന്നപ്പോ ദാ കിടക്കുന്നു വലിയ ഒരു കൂടു മെഴുകു തിരികൾ.. അതിൽ തന്നെ ഉണ്ടായിരുന്നു ലൈറ്റ്ററും…
പിന്നെ എല്ലാം വളരെ പെട്ടന്ന്… തിരികൾ എല്ലാം കയ്യിൽ കിട്ടിയ ഒരു കത്രിക ഉപയോഗിച്ച് വിവിധ വലിപ്പത്തിൽ മുറിച്ചു ചെറിയ തിരികൾ ആക്കി.. അതെല്ലാം അവൻ ഹാളിലെ ടേബിളിൽ ക്രമീകരിച്ചു…..
സമയം 11:55…..
എങ്ങനെ അനീറ്റയെ ഉണർത്തും…. ഫോൺ വിളിച്ചാലോ… എന്ത് പറയും… അല്ലെ ഡോറിൽ മുട്ടാം… അപ്പോളും പറയാൻ ഒരു കാരണം വേണ്ടേ…. ഒരു സർപ്രൈസ് കൊടുക്കണമെങ്കിൽ അതൊന്നും പറ്റില്ല…. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആവണം ഈ ബർത്ത് ഡേ വിഷ്…
അധികം ആലോചിക്കാൻ സമയവും ഇല്ല.. കിട്ടി.. അപ്പോൾ തന്നെ ഒരു മാർഗ്ഗം….
ഒന്നും നോക്കിയില്ല സകല ശക്തിയുമെടുത്തു അവൻ അലറി കരഞ്ഞു….
