♥️അവിരാമം♥️ – 7 14അടിപൊളി 

പണ്ട് കോളേജിൽ നാടകത്തിൽ ഭ്രാന്തൻ ആയി അഭിനയിച്ചതിന്റെ ഗുണം.. അന്നും ഡയലോഗ് ഒന്നും ഇല്ല അലർച്ച മാത്രം അതും രണ്ടു മാസത്തെ പ്രാക്ടീസ്.. ഉപകാരം ആയി എന്ന് തന്നെ പറയാം….

ഹിരണിന്റെ അലർച്ചയിൽ അവൾ ഞെട്ടി പിടഞ്ഞു എഴുന്നേൽക്കുന്നത് അവൻ വാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കി….

സംഭവം ഏറ്റു…. ഇനി അവളെ ഹാളിൽ എത്തിക്കണം… ഒന്ന് കൂടി അലറി…

ദാ പേടിച്ചരണ്ട മുഖവുമായി അവൾ വരുന്നു… അവൾ ഹാളിൽ എത്തുന്നതിനു മുന്നേ ഹിരൺ സോഫയിൽ ഇരുത്തം പിടിച്ചിരുന്നു…

ലൈറ്റെർ കത്തിക്കുമ്പോൾ ഹിരൺ ചിരി പിടിച്ചു നിർത്താൻ നന്നേ പ്രയാസപ്പെട്ടു… ഒരു ദേഷ്യ ഭാവം അവൻ എങ്ങനെയൊക്കെയോ മുഖത്തു വരുത്തി….

മുന്നോട്ടു ആഞ്ഞു കൊണ്ട് തിരികൾ തെളിക്കുന്ന സമയം അവൻ അറിയാതെ തന്നെ പുഞ്ചിരി തൂകി പോയി……

ഇടം കണ്ണിൽ അനീറ്റയെ നോക്കുമ്പോൾ അവളുടെ മുഖത്തു ഭയമോ അതോ അത്ഭുതമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഭാവം.. എന്തായാലും അവളുടെ കയ്യിൽ നിന്നും ഒരെണ്ണം കിട്ടും എന്നുള്ളത് ഹിരണിനും ഉറപ്പായിരുന്നു….. നേരെ വന്നു ഒരടി അത് എന്തായാലും കിട്ടും…. പക്ഷെ അതിനു മുന്നേ ഒന്ന് വിഷ് ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു…

ഹിരണിന്റെ മനസ്സറിഞ്ഞു എന്ന പോലെ ഹാളിലെ കൂറ്റൻ ക്ലോക് അലാറം അടിച്ചു…

ഡിംഗ് ഡോങ്….

അമ്മേ എന്ന് അലറി അവൾ വെട്ടി തിരിഞ്ഞു…

ആ സമയം മതിയായിരുന്നു അവനു അവളുടെ കണ്ണിൽ പെടാതെ അടുത്ത ഒളി സ്ഥലം എത്താൻ……

ഡിംഗ്… ഡോങ്… ഡിംഗ്.. ഡോങ്… ഡിംഗ് ഡോങ്…..

നിർത്താതെ ആ ക്ലോക് അലാറം മുഴക്കി..

ക്ലോക്കിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞ അനീറ്റ നെഞ്ച് തടവികൊണ്ട് ശ്വാസ ഗതി സാധാരണ നിലയിലേക്ക് മാറ്റി….

തിരിഞ്ഞു നോക്കിയപ്പോൾ സോഫയിൽ ഹിരൺ ഇല്ല….

ടേബിളിൽ അനേകം മെഴുകു തിരികൾ എരിയുന്നു……

ഹിരൺ….. ഹിരൺ….. എന്താ ഇത്… എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ….

ഹിരൺ…..

അവൾ ചുറ്റും കാണോടിച്ചു വിളിച്ചു….

പക്ഷെ എങ്ങും മൗനം മാത്രം….

വിറയാർന്ന കാലുകൾ ശ്രെപെട്ടു മുന്നോട്ട് ചലിപ്പിച്ചു അവൾ ടേബിളിന് അരികിലേക്ക് നീങ്ങി…

അടുക്കും തോറും ആ തിരി വെട്ടം അവൾക്കു മുന്നിൽ വെളിവായി….

…….25………..

അനീറ്റയുടെ ചുണ്ടുകൾ മന്ത്രിച്ചു….

അപ്പോഴും ക്ലോക്കിൽ അലാറം മണി മുഴങ്ങി കൊണ്ടേയിരുന്നു….

എട്ട് .. ഒൻപത് … പത്ത്… ഹിരൺ ഓരോ മണി നാദവും മനസ്സിൽ എണ്ണികൊണ്ടേയിരുന്നു…

പതിനൊന്നാമത്തെ മണി മുഴങ്ങിയതും ഹിരൺ പിന്നിലൂടെ അനീറ്റയുടെ അടുത്തേക്ക് കൊടുംകാറ്റു പോലെ പാഞ്ഞു…

പേടിച്ചു വിറച്ചു നിൽക്കുന്ന അവളെ അവൻ പിന്നിൽ നിന്നും വട്ടം പിടിച്ചു തന്നിലേക്ക് ചേർത്തു….

അമ്മേ. ഹ്ഹ……….

കാറി കൂവി അവൾ തല വെട്ടിച്ചു…. പിന്നിൽ പുഞ്ചിരിയുമായി തന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹിരൺ……

ഡിംഗ് ഡോങ്……

ക്ലോക് അതിന്റെ കടമ പൂർത്തീകരിച്ചു…. പന്ത്രണ്ടാമത്തെ മണി മുഴങ്ങി……

ആ മണി നാദത്തിന്റെ അലകൾ കേട്ടടങ്ങും മുൻപ് ഹിരണിന്റെ ചുണ്ടുകൾ അനീറ്റയുടെ കാതോരം മന്ത്രിച്ചു…..

ഹാപ്പി ബർത്ത്ഡേ മൈ ഡിയർ……. 💕💕💕💕💕

അപ്പോളും അനീറ്റ ആ നടുക്കത്തിൽ നിന്നും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല…

അവളുടെ ശരീരത്തിന്റെ വിറയൽ കെട്ടടങ്ങുന്നവരെ അവൾ ഹിരണിന്റെ കണ്ണിൽ തന്നെ നോക്കി നിന്നു….

ഭയപ്പാടിൽ താളം തെറ്റിയ അവളുടെ ശ്വാസഗതിക്കനുസരിച്ചു അവളുടെ വിരിഞ്ഞ മാറിടം ഉയർന്നു താണു….

ശരീരം ആകെ പടർന്ന വിയർപ്പു കണങ്ങൾ അവളുടെ ഡ്രസിനെ പലയിടങ്ങളിലായി ഈറനണിയിച്ചു…..

ഹിരണിന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റിയ അവൾ ടേബിളിൽ എറിയുന്ന തിരികളിലേക്ക് നോക്കി…

25…..

അതെ ഇന്ന് തന്റെ ഇരുപത്തി അഞ്ചമത്തെ ജന്മദിനം…… ആ ഒരു നിമിഷം താൻ തന്റെ പ്രാണനായ ഹിരണിന്റെ കരങ്ങളിലും… നന്നേ ഭയന്നു എങ്കിലും തനിക്കു ഇങ്ങനെ ഒരു ബര്ത്ഡേ വിഷസ് കിട്ടിയതിൽ അവൾ അതിയായി സന്തോഷിച്ചു…

വീണ്ടും അവൾ ഹിരണിന്റെ കണ്ണുകളിലേക്ക് നോക്കി….

കയ്യിൽ ഇരുന്ന ഡയറി മിൽക്ക് പൊട്ടിച്ചു അവൻ അവളുടെ വായിലേക്ക് പകർന്നു….

(ഡയറി മിൽക്ക് ഉച്ച ഊണ് കഴിഞ്ഞു ബാക്കി പൈസ ഇല്ലാത്തതിനാൽ കടകാരൻ പറ്റിച്ചതാട്ടോ.. ഇപ്പൊള ഓർത്തത് 😊)

Updated: April 27, 2025 — 8:43 pm

Leave a Reply

Your email address will not be published. Required fields are marked *