❤❤ Tomboy love ❤❤ 5

 

അമ്മു : ആദ്യമൊക്കെ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ നിന്നുള്ള വർക്ക്‌ ഔട്ടെ ഉള്ളു അതും വല്ലപ്പോഴും അമ്മയ്ക്കും അച്ഛനും ഇഷ്ടമല്ല അതാ കാരണം

 

അർജുൻ : ഇഷ്ടമല്ലേ അതെന്താ വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് നല്ല കാര്യമല്ലേ

 

അമ്മു : അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല

 

അർജുൻ : ഉം…

 

അമ്മു :അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

 

അമ്മു പതിയെ അർജുനോടായി ചോദിച്ചു

 

ആദി :എന്താ

 

അമ്മു :അത് പിന്നെ അച്ഛൻ എത്ര തരാം എന്ന് പറഞ്ഞു

 

ആദി :എന്താ എനിക്കങ്ങോട്ട്

 

അമ്മു :എന്നെ കെട്ടാൻ എന്ത് തരാം എന്ന് പറഞ്ഞെന്ന്

 

ഇത് കേട്ട് അർജുൻ വിയർക്കാൻ തുടങ്ങി

 

അമ്മു :സോറി ഞാൻ അല്പം ഓപ്പൺ മൈൻഡട് ആണ് അതുകൊണ്ട് ചോദിച്ചതാ ചേട്ടന് വിഷമമായോ

 

അർജുൻ :ഹേയ് അങ്ങനെയൊന്നുമില്ല

 

അമ്മു :ഇതിനു മുൻപും മൂന്നാലുപേർക്ക് അച്ഛൻ നല്ല ഓഫർ ഒക്കെ കൊടുത്തിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവരെല്ലാം എസ്‌കേപ്പ് ആയി ആദ്യമായാ ഫോട്ടോ കണ്ട ഒരാള് എന്നെ പെണ്ണ് കാണാൻ വരുന്നത് അതുകൊണ്ട് അച്ഛൻ ഓഫർ വല്ലതും കൂട്ടിയോ എന്നറിയാൻ ചോദിച്ചതാ

 

അർജുൻ :സത്യം പറഞ്ഞാൽ ഞാൻ ഫോട്ടോയൊന്നും കണ്ടിട്ടില്ലായിരുന്നു

 

ഇത് കേട്ട അമ്മുവിന്റെ മുഖം വേഗം വാടി എന്നാൽ പെട്ടെന്ന് തന്നെ അത് മറച്ചു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങി

 

“എനിക്കപ്പഴെ തോന്നി അച്ഛനോട്‌ ഞാൻ പറഞ്ഞിട്ടുള്ളതാ ഫോട്ടോ കാണിക്കാതെ ആരെയും ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് സോറി ചേട്ടാ ”

 

അർജുൻ :സോറി എന്തിനാ എനിക്കതിൽ പ്രശ്നമൊന്നുമില്ല ഞങ്ങൾ തന്നെയാ നേരിട്ട് കണ്ടുകൊള്ളാം എന്ന് പറഞ്ഞത് അല്ല ഈ ബോയ് കട്ടൊക്കെ എന്താ സംഭവം

 

അമ്മു : ഓഹ് അതോ എനിക്ക് ബോയ്സിന്റെ മാനറിസംസ് അല്പം കൂടുതലാണ്

 

ഇത് കേട്ട അർജുൻ ഒരു നേട്ടലോടെ അമ്മുവിനെ നോക്കി

 

അമ്മു :ഹേയ് പേടിക്കണ്ട എനിക്ക് ബോയിസിനെ തന്നെയാ താല്പര്യം മുടി വളർത്താനും സാരിഉടുക്കാനുമൊക്കെ ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ളതാ പക്ഷെ എന്തോ പറ്റുന്നില്ല വിവാഹം കഴിഞ്ഞാൽ ശെരിയാകും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത് അതിന് വേണ്ടിയാ അവര് കിടന്ന് കഷ്ടപ്പെടുന്നത് എന്നാൽ വാ സമയം ഒരുപാടായി അവരൊക്കെ അവിടെ കാത്തിരിക്കുകയായിരിക്കും ഇത്രയും പറഞ്ഞു അമ്മു റൂമിനു പുറത്തേക്കിറങ്ങി ഒപ്പം മരവിച്ച മനസ്സുമായി അർജുനും

 

അല്പസമയത്തിനു ശേഷം

 

ശേഖരൻ :എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ രാജീവെ ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ വിളിച്ചറിയിക്കാം

 

രാജീവ് :എന്നാൽ അങ്ങനെയാകട്ടെ

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവരോട് യാത്ര പറഞ്ഞു അർജുനും കുടുംബവും കാറിലേക്ക് കയറി അർജുൻ കാർ പതിയെ മുന്നോട്ടെടുത്തു

 

ശേഖരൻ : അർജുൻ എന്താ നിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടോ

 

എന്നാൽ അർജുൻ ഉത്തരം പറയുന്നതിന് മുൻപ് തന്നെ ശ്രുതി അതിന് ഉത്തരം നൽകി

 

ശ്രുതി : എനിക്കിഷ്ടപ്പെട്ടു നല്ല കുട്ടി കുറച്ച് ഫാഷൻ ഒക്കെ ഉണ്ടെന്നേ ഉള്ളു അർജുന് നന്നായി ചേരും

 

അർജുൻ : അച്ഛാ പൊക്കം അല്പം…

 

സാന്ദ്ര : പൊക്കം അല്പം കൂടുതൽ ആണെങ്കിൽ എന്താ ഈ കാലത്ത് പോക്കമൊക്ക ആരെങ്കിലും നോക്കുമോ എനിക്ക് അമ്മു ഏട്ടത്തിയെ നന്നായി ഇഷ്ടപ്പെട്ടു

 

ശേഖരൻ : അതിനിടയിൽ നീ അവളെ ഏട്ടത്തിയുമാക്കിയോ

 

സാന്ദ്ര : അല്ലാതെ പിന്നെ എന്റെ ഏട്ടത്തി അത് തന്നെയാ

 

അശ്വിൻ : അപ്പോൾ പിന്നെ ഇനി ഒന്നും നോക്കാൻ ഇല്ലല്ലോ എല്ലാവർക്കും സമ്മതമായ സ്ഥിതിക്ക് നമുക്ക് ഇതുമായി മുന്നോട്ട് പോകാം

 

ഇത് കേട്ട അർജുൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുത്തു

 

അന്ന് രാത്രി അമ്മുവിന്റെ വീട്ടിൽ

 

റാണി : രാജീവേട്ടാ അവരെങ്ങാൻ വിളിച്ചിരുന്നോ

 

രാജീവ് : എവിടെ വിളിക്കാൻ അവള് വന്ന് നിന്ന കോലം നീയും കണ്ടതല്ലേ എത്രയെന്ന് വെച്ചാ റാണി ഒന്നുള്ളത് ഇങ്ങനെയായിപോയല്ലോ ദൈവമേ

 

റാണി : മിണ്ടാതിരിക്ക് അവള് വരുന്നുണ്ട്

 

അമ്മു പതിയെ പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് എത്തി

 

റാണി : എന്താ മോളെ കഴിക്കാൻ വല്ലതും വേണോ

 

അമ്മു : ഹേയ് ഒന്നും വേണ്ട പിന്നെ അച്ഛാ അവര് വിളിക്കുകയോ മറ്റോ ചെയ്തോ

 

രാജീവ് : ഇല്ല മോളെ അവർക്ക് എല്ലാവരുമായിട്ടൊക്കെ ആലോചിക്കാനുള്ള സമയം വേണ്ടേ അതുകഴിഞ്ഞു വിളിക്കും

 

അമ്മു : ഇതൊന്നും നടക്കാൻ പോകുന്നില്ല അച്ഛാ ഇനി എനിക്ക് പയ്യനെ നോക്കണ്ട വെറുതെ മനുഷ്യനെ മെനകെടുത്താനായിട്ട്

 

ഇത്രയും പറഞ്ഞു അമ്മു തിരികെ നടന്നു

 

റാണി : മറ്റ് ആലോചനകൾ പോലെയല്ല ഇതിൽ അവൾക്കും നല്ല താല്പര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തെ സങ്കടം കണ്ടില്ലേ

 

രാജീവ് : എന്നിട്ടാണോ അങ്ങനെ വന്ന് നിന്നത്

 

ഇതേ സമയം അർജുൻ തന്റെ റൂമിൽ അവൻ പതിയെ ഫോൺ കയ്യിലെടുത്ത് റിയാസിനെ വിളിച്ചു

 

“ഹലോ റിയാസേ ”

 

റിയാസ് : പറ അർജുനെ പോയിട്ട് എന്തായി

 

അർജുൻ : എന്താകാൻ പോയി കണ്ടു തിരികെ വന്നു അത്ര തന്നെ

 

റിയാസ് : എന്നിട്ട് നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ

 

അർജുൻ : എന്റെ ഇഷ്ടമൊക്കെ ആര് നോക്കുന്നു ഇവിടെ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാ ഇവരെയും കുറ്റം പറയാൻ പറ്റില്ല രക്ഷപ്പെടാനുള്ള അവസാന വഴിയല്ലേ

 

റിയാസ് : അർജുനെ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് വേണ്ടടാ

 

അർജുൻ : എനിക്ക് ഇഷ്ടകുറവൊന്നും ഇല്ലടാ

 

റിയാസ് : നിന്റെ ശബ്ദം കേട്ടാൽ എനിക്കറിയാം നിനക്ക് താല്പര്യം ഇല്ലെന്ന് അവളുടെ പെരുമാറ്റം എങ്ങനെയായിരുന്നു

 

അർജുൻ : പെരുമാറ്റത്തിലൊന്നും ഒരു കുഴാപ്പവും ഇല്ലെടാ പക്ഷെ എന്റെ മനസ്സിലുള്ള ഒരു കുട്ടി ആയിരുന്നില്ല അത് ഞാൻ എന്റെ സങ്കല്പത്തിലുള്ള കുട്ടിയെ കുറിച്ച് നിന്നോട് പറഞ്ഞിട്ടില്ലേ നല്ല മുടിയൊക്കെയുള്ള അധികം വെളുപ്പല്ലാത്ത എന്നെ കാൾ അല്പം പൊക്കം കുറഞ്ഞ ഹ… ഇതിൽ ഒന്നുപോലും അവളുമായി ഒത്തു വന്നില്ലെടാ…. സാരമില്ല കുറച്ച് നാൾ കഴിയുമ്പോൾ ഞാൻ പൊറുത്തപെടുമായിരിക്കും അല്ലേ

 

റിയാസ് : അപ്പോൾ മുന്നോട്ട് പോകാൻ തന്നെയാണോ നിന്റെ തീരുമാനം

 

അർജുൻ : അതേടാ ഇതോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരട്ടെ

 

ഇതേ സമയം ഹാളിൽ ബാക്കിയുവർ

 

ദേവി : ശേഖരേട്ടാ നിങ്ങൾ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ

 

ശേഖരൻ : അതെ അതിനിപ്പോൾ എന്താ നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ എല്ലാവർക്കും സമ്മതവുമാണ്

 

ദേവി : ആർക്ക് സമ്മതമാണെന്ന് നിങ്ങൾ അവളുടെ കോലം കണ്ടില്ലേ നമുക്ക് അറിയാമായിരുന്ന അമ്മുവാണോ അത് അർജുന് ഈ വിവാഹത്തിന് തീരെ താല്പര്യമില്ല അവന്റെ മുഖം കണ്ടാൽ തന്നെ അതറിയാം

Leave a Reply

Your email address will not be published. Required fields are marked *