❤❤ Tomboy love ❤❤ – 1 12

 

ഇത്തരം ചിന്തകളുമായി അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു

 

പിറ്റേ ദിവസം

 

“അച്ഛാ ഇത് തന്നെയാണോ വീട് ”

 

കാറിനുള്ളിൽ ഇരുന്നുകൊണ്ട് മുൻപിലെ വീട് ചൂണ്ടി അർജുൻ അച്ഛനോടായി ചോദിച്ചു

 

രാജീവ് :അവർ പറഞ്ഞതു വച്ച് ഇത് തന്നെയാണ്‌ വീട് പക്ഷെ ആരെയും കാണുനില്ലല്ലോ

 

സാന്ദ്ര : ഓഹ് വലിയ വീടാണല്ലോ രാജീവ് അങ്കിൾ ഇത്രക്ക് റിച്ചാണോ ഏട്ടന്റെ ഒരു ഭാഗ്യം നോക്കണേ

 

അമ്മ :മിണ്ടാതിരിക്ക് സാന്ദ്ര നീ വാ അർജുൻ

 

അവർ പതിയെ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്കു കയറി

 

പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വന്നത്

 

അത് രാജീവും ഭാര്യ റാണിയുമായിരുന്നു

 

രാജീവ് :ശേഖരേട്ടാ നിങ്ങൾ ഇത്ര നേരത്തേ എത്തിയോ വന്നാട്ടെ അകത്തേക്കിരിക്കാം

 

രാജീവ് വേഗം തന്നെ അവരെ വീട്ടിനുള്ളിലേക്ക് ക്ഷെണിച്ച് ഹാളിലെ സോഫയിലേക്കിരുത്തി

 

രാജീവ് :റാണി പോയി അവളോട് വരാൻ പറയ്

 

രാജീവ് തന്റെ ഭാര്യയോടായി പറഞ്ഞു ഇത് കേട്ട റാണി പതിയെ ഉള്ളിലേക്കു പോയി

 

രാജീവ് :എന്താ അർജുൻ ഒന്നും മിണ്ടാതിരിക്കുന്നത്

 

അർജുൻ :ഹേയ് ഒന്നുമില്ല അങ്കിൾ നമ്മൾ കണ്ടിട്ട് ഒരുപാട് നാളായില്ലേ അതിന്റെ ഒരു

 

രാജീവ് :ഓഹ് മനസ്സിലായി അല്ല അർജുൻ പഠിച്ചതൊക്കെ uk യിലായിരുന്നു അല്ലേ

 

അർജുൻ :അതെ അങ്കിൾ

 

രാജീവ് :റാണി അവളെവിടെ

 

രാജവ് ഒന്നുകൂടി ഉക്കെ വിളിച്ചു ചോദിച്ചു

 

“ദാ എത്തി ”

 

അകത്തു നിന്നും റാണി വിളിച്ചു പറഞ്ഞു

 

അർജുൻ പതിയെ വിയർക്കാൻ തുടങ്ങി

 

പെട്ടെന്ന് തന്നെ കയ്യിൽ ജ്യൂസുമായി അമ്മു അങ്ങോട്ടെക്കെത്തി അമ്മുവിനെ കണ്ട അർജുൻ ഒരു നിമിഷം ഒന്നു നെട്ടി t ഷർട്ടും ഹാഫ് പാന്റും മായിരുന്നു അവൾ ധരിച്ചിരുന്നത് കൂടാതെ മുടി ബോയ് കട്ട്‌ ചെയ്തിരിക്കുന്നു മുന്നിലെ മുടിയിലാകട്ടെ ചുമപ്പ് നിറം അടിച്ചിരിക്കുന്നു കാതിൽ കമ്മലിനു പകരം ചെറിയ സ്റ്റഡ്ഡുകളായിരുന്നു കുത്തിയിരുന്നത് കയ്യിൽ എന്തൊക്കെയോ ചരടുകൾ കെട്ടിയിരിക്കുന്നു ഇതിനെല്ലാം ഉപരിയായി അവൾക്ക് തന്നെക്കാൾ അല്പം പൊക്കം കൂടുതൽ ഉണ്ടെന്ന് അർജുൻ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാക്കി അമ്മു പതിയെ അർജുന്റെ അടുത്തേക്ക് എത്തിയ ശേഷം ജ്യൂസ് അവനു നേരെ നീട്ടി എന്നാൽ അർജുൻ അപ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു

 

“ടാ അത് വാങ്ങ് “ശേഖരന്റെ ശബ്ദം കേട്ടാണ്

അവൻ സ്വാബോധത്തിലേക്ക് മടങ്ങി വന്നത് അവൻ പതിയെ ജ്യൂസ് കയ്യിലേക്ക് വാങ്ങി അമ്മു പതിയെ അവനെ നോക്കി പുഞ്ചിരിച്ച ശേഷം ബാക്കിയുള്ളവർക്കും ജ്യൂസ് നൽകി

 

അല്പസമയത്തിനു ശേഷം

 

രാജീവ് :അപ്പോൾ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ അല്ലേ

 

രാജീവ് ശേഖരനോടും ദേവിയോടുമായി പറഞ്ഞു

 

ശേഖരൻ :അതെ അവർ ആദ്യം സംസാരിക്കട്ടെ

 

രാജീവ് :അർജുൻ അമ്മു നിങ്ങൾ അകത്തുപോയി എന്താന്നു വെച്ചാൽ സംസാരിച്ചിട്ടുവാ

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിനോടൊപ്പം മുന്നോട്ടേക്കു നടന്നു അവൾ പതിയെ ഒരു റൂമിലേക്കു കയറി ഒപ്പം അർജുനും

 

റൂമിലേക്കെത്തിയ അർജുൻ ആ റൂമിനു ചുറ്റും പതിയെ കണ്ണോടിച്ചു ചുമരിലെല്ലാം തന്നെ ക്രിക്കറ്റുകാരുടെയും മറ്റും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നു

 

“ഹലോ ”

 

അമ്മു റൂം നോക്കി നിന്ന അർജുനെ വിളിച്ചു

 

അമ്മുവിന്റെ ശബ്ദം കേട്ട അർജുൻ പെട്ടന്ന് അവളെ നോക്കി

 

“അർജുൻ.. ഓഹ് സോറി അർജുൻ ചേട്ടൻ ഞാൻ എല്ലാവരെയും പേര് വിളിച്ചാ ശീലം അതാ..”

 

“അത് സാരമില്ല ഇത് തന്റെ റൂമാണോ ”

 

“യെസ് എന്താ കൊള്ളാമോ ”

 

“ഓഹ് ഗുഡ് നന്നായിട്ടുണ്ട് ”

 

“ജ്യൂസ് എങ്ങനെയുണ്ടായിരുന്നു ”

 

“കൊള്ളാം താൻ ഉണ്ടാക്കിയതാണോ ”

 

“ഹേയ് അമ്മ ഉണ്ടാക്കിയതാ അല്ല ചേട്ടന് പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമ്മയുണ്ടോ ഞാൻ നിങ്ങളുടെ വീട്ടിലൊക്കെ വന്നു നിന്നിട്ടുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *