❤❤ Tomboy love ❤❤ – 1 12

 

“ഉം കുറച്ചൊക്കെ ഓർമ്മയുണ്ട് പക്ഷെ നീ ഒരുപാട് മാറിപോയി ”

 

“യാ ഒരുപാട് വർഷമായില്ലേ പക്ഷെ ചേട്ടന് വലിയ മാറ്റമൊന്നും വന്നിട്ടില്ല ”

 

“തനിക്ക് എന്റെ പണ്ടത്തെ മുഖമൊക്കെ ഓർമ്മയുണ്ടോ ”

 

“ഓർക്കാൻ എന്തിരിക്കുന്നു ഇവിടെ ഫോട്ടോ ഉണ്ട് ”

 

“ഫോട്ടോയോ ”

 

“യെസ് ഞാൻ കാണിച്ചുതരാം ”

 

ഇത്രയും പറഞ്ഞു അമ്മു തന്റെ അലമാരയിൽ നിന്നും ഒരു ആൽബം എടുത്തു കുറച്ചു പേജുകൾ മറിച്ച ശേഷം അർജുന്റെ കയ്യിലേക്ക് നൽകി

 

“ദാ അതാരാണെന്ന് കണ്ടോ ”

 

ഫോട്ടോ നോക്കിയ അർജുൻ പതിയെ ചിരിച്ചു

 

“ഇതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നോ ”

 

“പണ്ടത്തെ ആൽബത്തിൽ ഉണ്ടായിരുന്നതാ എന്തോ കളയാൻ തോന്നിയില്ല എന്താ വേണോ ”

 

“ഒരു കോപ്പി കിട്ടിയാൽ കൊള്ളാം ”

 

“ശെരി ഞാൻ അയച്ചു തരാം ”

 

“അല്ല അമ്മു ക്രിക്കറ്റ് ഫാൻ ആണോ ”

 

“ക്രിക്കറ്റ് മാത്രമല്ല എനിക്ക് എല്ലാ സ്പോർട്സും ഇഷ്ടമാ എന്താ അങ്ങനെ ചോദിച്ചേ ”

 

അർജുൻ : ഹേയ് ഈ പോസ്റ്ററുകൾ ഒക്കെ കണ്ടപ്പോൾ… അല്ല അമ്മു ജിമ്മിലൊക്കെ പോകാറുണ്ടോ സാധാരണ പെൺകുട്ടികളെ പോലെയല്ല ബോഡിയൊക്കെ നല്ല ഫിറ്റ്‌ ആണല്ലോ

 

അമ്മു : ആദ്യമൊക്കെ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ നിന്നുള്ള വർക്ക്‌ ഔട്ടെ ഉള്ളു അതും വല്ലപ്പോഴും അമ്മയ്ക്കും അച്ഛനും ഇഷ്ടമല്ല അതാ കാരണം

 

അർജുൻ : ഇഷ്ടമല്ലേ അതെന്താ വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് നല്ല കാര്യമല്ലേ

 

അമ്മു : അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല

 

അർജുൻ : ഉം…

 

അമ്മു :അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

 

അമ്മു പതിയെ അർജുനോടായി ചോദിച്ചു

 

ആദി :എന്താ

 

അമ്മു :അത് പിന്നെ അച്ഛൻ എത്ര തരാം എന്ന് പറഞ്ഞു

 

ആദി :എന്താ എനിക്കങ്ങോട്ട്

 

അമ്മു :എന്നെ കെട്ടാൻ എന്ത് തരാം എന്ന് പറഞ്ഞെന്ന്

 

ഇത് കേട്ട് അർജുൻ വിയർക്കാൻ തുടങ്ങി

 

അമ്മു :സോറി ഞാൻ അല്പം ഓപ്പൺ മൈൻഡട് ആണ് അതുകൊണ്ട് ചോദിച്ചതാ ചേട്ടന് വിഷമമായോ

 

അർജുൻ :ഹേയ് അങ്ങനെയൊന്നുമില്ല

 

അമ്മു :ഇതിനു മുൻപും മൂന്നാലുപേർക്ക് അച്ഛൻ നല്ല ഓഫർ ഒക്കെ കൊടുത്തിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവരെല്ലാം എസ്‌കേപ്പ് ആയി ആദ്യമായാ ഫോട്ടോ കണ്ട ഒരാള് എന്നെ പെണ്ണ് കാണാൻ വരുന്നത് അതുകൊണ്ട് അച്ഛൻ ഓഫർ വല്ലതും കൂട്ടിയോ എന്നറിയാൻ ചോദിച്ചതാ

 

അർജുൻ :സത്യം പറഞ്ഞാൽ ഞാൻ ഫോട്ടോയൊന്നും കണ്ടിട്ടില്ലായിരുന്നു

 

ഇത് കേട്ട അമ്മുവിന്റെ മുഖം വേഗം വാടി എന്നാൽ പെട്ടെന്ന് തന്നെ അത് മറച്ചു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങി

 

“എനിക്കപ്പഴെ തോന്നി അച്ഛനോട്‌ ഞാൻ പറഞ്ഞിട്ടുള്ളതാ ഫോട്ടോ കാണിക്കാതെ ആരെയും ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് സോറി ചേട്ടാ ”

 

അർജുൻ :സോറി എന്തിനാ എനിക്കതിൽ പ്രശ്നമൊന്നുമില്ല ഞങ്ങൾ തന്നെയാ നേരിട്ട് കണ്ടുകൊള്ളാം എന്ന് പറഞ്ഞത് അല്ല ഈ ബോയ് കട്ടൊക്കെ എന്താ സംഭവം

 

അമ്മു : ഓഹ് അതോ എനിക്ക് ബോയ്സിന്റെ മാനറിസംസ് അല്പം കൂടുതലാണ്

 

ഇത് കേട്ട അർജുൻ ഒരു നേട്ടലോടെ അമ്മുവിനെ നോക്കി

 

അമ്മു :ഹേയ് പേടിക്കണ്ട എനിക്ക് ബോയിസിനെ തന്നെയാ താല്പര്യം മുടി വളർത്താനും സാരിഉടുക്കാനുമൊക്കെ ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ളതാ പക്ഷെ എന്തോ പറ്റുന്നില്ല വിവാഹം കഴിഞ്ഞാൽ ശെരിയാകും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത് അതിന് വേണ്ടിയാ അവര് കിടന്ന് കഷ്ടപ്പെടുന്നത് എന്നാൽ വാ സമയം ഒരുപാടായി അവരൊക്കെ അവിടെ കാത്തിരിക്കുകയായിരിക്കും ഇത്രയും പറഞ്ഞു അമ്മു റൂമിനു പുറത്തേക്കിറങ്ങി ഒപ്പം മരവിച്ച മനസ്സുമായി അർജുനും

 

അല്പസമയത്തിനു ശേഷം

 

ശേഖരൻ :എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ രാജീവെ ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ വിളിച്ചറിയിക്കാം

 

രാജീവ് :എന്നാൽ അങ്ങനെയാകട്ടെ

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവരോട് യാത്ര പറഞ്ഞു അർജുനും കുടുംബവും കാറിലേക്ക് കയറി അർജുൻ കാർ പതിയെ മുന്നോട്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *