ഇത് കേട്ട അർജുൻ അല്പസമയത്തിനുള്ളിൽ തന്നെ കൈകഴുകിയ ശേഷം അവിടേക്കെത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു
അമ്മ : മോനെ നാളത്തെ കാര്യം
അർജുൻ :നാളെ എന്ത് കാര്യം എല്ലാം തീരുമാനിച്ചതു പോലെ തന്നെ നമ്മൾ അവിടെ പോയി പെണ്ണുകാണുന്നു
അമ്മ :അതല്ലടാ നമുക്ക് ഒന്നുകൂടി ആലോചിറ്റിട്ട്
അർജുൻ :എന്ത് ആലോചിക്കാൻ
ശേഖരൻ :ദേവി നീ വെറുതെ അതും ഇതും പറഞ്ഞു അവന്റെ മനസ്സ് മാറ്റല്ലേ എല്ലാം കൊണ്ടും ഇത് നമുക്ക് ചേർന്ന ബന്ധം തന്നെയാ
അമൽ : അതെ അമ്മ അവനെ വെറുതെ കുഴപ്പിക്കാതിരുന്നെ
ശേഖരൻ :പിന്നല്ലാതെ രാജീവിനെയും കുടുംബത്തെയും നമുക്ക് അറിയാത്തതാണോ
അമ്മ :അതല്ല ഏട്ടാ പെൺകുട്ടിയുടെ ഒരു ഫോട്ടോ പോലും അവർ നമുക്ക് തന്നില്ലല്ലോ
ശ്രുതി : ഈ അവസാന നിമിഷം ഫോട്ടോ ഒക്കെ ചോദിച്ചാൽ അവർ വല്ലതും കരുതില്ലേ
ശേഖരൻ :എന്തിനാ ഫോട്ടോ നാളെ നേരിട്ട് കാണാൻ പോകുകയല്ലേ പിന്നെ അമ്മു ഇവിടെ വന്നു നിന്നിട്ടുള്ളതല്ലേ നീയും ഇവനുമെല്ലാം അവളെ കണ്ടിട്ടുമുണ്ട് കുറച്ചുകാലം കോണ്ടാക്ട് ഒന്നുമില്ലായിരുന്നെന്ന് കരുതി പണ്ടത്തെ നമുടെ സൗഹൃദം മറക്കാൻ പാടുണ്ടോ ഇവനെക്കൊണ്ട് അവളെ കെട്ടിക്കാമെന്നു പണ്ട് നമ്മൾ പല തവണ പറഞ്ഞിട്ടുള്ളതല്ലേ
അമ്മ :അതൊക്കെ എത്ര വർഷം മുൻപുള്ള കാര്യങ്ങളാ പിന്നെ അവളിവിടെ വന്നു നിന്നത് ആറിലോ ഏഴിലോ എന്തോ പഠിക്കുമ്പോൾ ആയിരുന്നില്ലേ ഇപ്പോൾ അവൾക്ക് പ്രായം എത്രയായികാണും ഒന്നുമില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും തന്നുകൂടായിരുന്നോ
ശേഖരൻ :എന്നാൽ ശെരി ഞാൻ അവരോട് വരുന്നില്ല എന്ന് പറയാം പോരെ
അർജുൻ :എന്താ അമ്മേ ഇത് ഞാൻ ആദ്യം പെൺകുട്ടിയെ ഒന്ന് കണ്ടോട്ടെ എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം അതല്ലേ നല്ലത്
ശേഖരൻ :ഫോട്ടോയാണ് പ്രശ്നമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ രാജീവിനെ വിളിച്ചു ഒന്ന് അയച്ചു തരാൻ പറയാം അവൻ ആദ്യമേ ഫോട്ടോ തരാൻ പോയതാ ഞാനാ അവനോട് നേരിട്ട് കണ്ടാൽ മതി എന്ന് പറഞ്ഞത് ഇനി ഫോട്ടോ കണ്ടാലെ നിങ്ങൾക്കോക്കെ സമാധാനമാകു എങ്കിൽ ഞാൻ ഇപ്പോൾ തന്നെ വിളിക്കാം
അർജുൻ :അമ്മേ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്കിടല്ലേ അച്ഛൻ പറഞ്ഞതു പോലെ കുട്ടിയെ ഞാൻ നാളെ നേരിട്ട് കണ്ടോളാം ഇനി ഇതിനെ പറ്റി ഒരു ചർച്ച വേണ്ട
ഇത്രയും പറഞ്ഞു അർജുൻ അവിടെ നിന്ന് എഴുനേറ്റു റൂമിലേക്ക് നടന്നു
ശേഖരൻ : നിനക്കെന്താ ദേവി ഒരു വിധമാ ഞാൻ അവനെ പറഞ്ഞു കാര്യങ്ങൾ ഇതുവരെ എത്തിച്ചത് നീയായിട്ട് അത് ഇല്ലാതാക്കുവാൻ നോക്കുവാണോ
ദേവി : എന്തയാലും നമ്മൾ അവനെ തൂക്കി വിക്കാൻ പോകുവല്ലേ വെറുതെ എങ്കിലും അവന്റെ സമ്മതം ഒന്ന് ചോദിച്ചു കളയാം എന്ന് തോന്നി അതിലിപ്പോൾ എന്താ തെറ്റ്
ശേഖരൻ : മതി നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇത് നടത്തണ്ട പോരെ
അമൽ : അച്ഛൻ എന്താ ഈ പറയുന്നെ അപ്പോൾ നമ്മുടെ കമ്പനിയുടെ കാര്യമോ
ശേഖരൻ : എനിക്കറിയില്ല നിന്റെ അമ്മയോട് തന്നെ ചോദിക്ക്
സാന്ദ്ര : എന്താ അമ്മേ ഇത് നമ്മൾ കടത്തിലാണെന്ന കാര്യം വിവേകിന്റെ വീട്ടുകാരും അറിഞ്ഞിട്ടുണ്ട് പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ ഒക്കെ തീരുമെന്നാ ഞാൻ അവനോട് പറഞ്ഞിരിക്കുന്നത് അവരെങ്ങാൻ വിവാഹം ഒഴിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല
ശ്രുതി : പിന്നെ അമലേട്ടൻ കമ്പനി ആവശ്യത്തിനായി എന്റെ ഏട്ടന്റെ കയ്യിൽ നിന്നും 5 ലക്ഷം വാങ്ങിയിരുന്നു അത് ചേട്ടൻതിരിച്ചു ചോദിക്കുന്നുണ്ട്
ദേവി : ശെരി ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല പോരെ എല്ലാം വരുന്നത് പോലെ വരട്ടെ
ഇതേ സമയം തന്റെ റൂമിലേക്കെത്തിയ അർജുൻ ബെഡിലേക്ക് കിടന്ന് പതിയെ കണ്ണുകൾ അടച്ചു പെട്ടെന്നു തന്നെ അവന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപുള്ള അമ്മുവിന്റെ മുഖം തെളിഞ്ഞു വന്നു
“ഇപ്പോൾ അവളുടെ മുഖം ഓർമ്മ വരാൻ എന്തായിരിക്കും കാരണം അമ്മു അവൾ കുഞ്ഞിലെ നല്ല സുന്ദരിയായിരുന്നു ഇപ്പോൾ അവൾ എങ്ങനെയായിരിക്കും ഇരിക്കുക ഇനിയിപ്പോൾ സുന്ദരിയല്ലെങ്കിലും ഞാൻ കേട്ടതുപോലെ സ്വഭാവം മോശമാകാതിരുന്നാൽ മതിയായിരുന്നു ”
