❤❤Tomboy love ❤❤ – 5 42

അർജുൻ : അമ്മു അവസാനമായിട്ട് ഞാൻ ചോദിക്കുവാ എന്നോട് ക്ഷമിക്കുമോ

അമ്മു : ഇല്ല എന്താ മതിയോ

ഇത് കേട്ട അർജുൻ ദേഷ്യത്തോടെ നിലത്ത് ഷീറ്റ് വിരിച്ചു ശേഷം അവിടെ കിടന്നു

അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മുവും കണ്ണുകൾ അടച്ചു

പിറ്റേദിവസം അടുത്തുള്ള ബീച്ചിൽ

അർജുൻ : എന്താ അങ്കിൾ കാണണമെന്ന് പറഞ്ഞത്

രാജീവ് : അത് പിന്നെ അർജുൻ അമ്മു കുറച്ചായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഇടക്ക് എപ്പോഴോ എടുത്തെങ്കിലും അധികം ഒന്നും സംസാരിച്ചതുമില്ല എനിക്ക് എന്തോ പ്രശ്നം പോലെ തോന്നി, മോനെ നിങ്ങൾ തമ്മിൽ എന്തെങ്കിലും

അർജുൻ : അങ്കിളിന്റെ ഊഹം ശെരിയാ ഞാനും അമ്മുവും തമ്മിൽ ചെറിയൊരു പിണക്കത്തിലാ

രാജീവ് : പിണക്കമോ അവൾ എന്തെങ്കിലും കുറ്റം കാണിച്ചോ

അർജുൻ : ഹേയ് ഇല്ല അങ്കിളിന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസയുടെ കാര്യം അവൾ അറിഞ്ഞു

രാജീവ് : ദൈവമേ ഞാൻ പറഞ്ഞതല്ലേ മോനെ അവൾ അറിയരുതെന്ന് എന്നിട്ട്…

അർജുൻ : എന്നിട്ട് എന്താ അവളിപ്പോൾ എന്നോട് മിണ്ടുന്നില്ല അങ്കിൾ അവൾ വാശിക്കാരിയാ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

രാജീവ് : മോൻ വിഷമിക്കണ്ട ഞാനും റാണിയും ഇന്ന് തന്നെ അവിടേക്ക്‌ വരാം എന്നിട്ട് അവളോട് സംസാരിക്കാം

അർജുൻ : അത് വേണ്ട അങ്കിൾ അത് അവളെ കൂടുതൽ ദേഷ്യപ്പെടുത്താനെ സഹായിക്കു… അമ്മു അമ്പിനും വില്ലിനും അടുക്കാത്ത മട്ടാണ് നമ്മൾ എല്ലാം ചേർന്ന് അവളെ ചീറ്റ് ചെയ്തു എന്ന ധാരണയിലാ അവൾ പക്ഷെ അങ്കിള് വിഷമിക്കണ്ട ഇന്ന് മുതൽ ഞാൻ അവളോട് ഇടിച്ചു കയറി മിണ്ടാൻ പോകുവാ ഒരാഴ്ചക്കുള്ളിൽ ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക്‌ വരാം എന്താ പോരെ

രാജീവ് : അത് മതി മോനെ അവൾ ഒരു തരത്തിലും അടുക്കുന്നില്ലെങ്കിൽ എന്നെ ഒന്ന് കാൾ ചെയ്താൽ മതി

അർജുൻ : ശെരി അങ്കിൾ പിന്നെ ഈ കാര്യം ആന്റിയോട് പറയണ്ട വെറുതെ വിഷമിക്കും

രാജീവ് : ശെരി മോനെ

******************

അന്ന് രാത്രി അർജുൻ റൂമിലേക്ക്‌ എത്തി അമ്മു അപ്പോൾ പതിവ് പോലെ അവനെ ശ്രദ്ധിക്കാതെ ഫോണിൽ കളിക്കുകയായിരുന്നു അർജുൻ വേഗം തന്നെ തന്റെ ബാഗ് ഊരി വച്ച ശേഷം ബെഡിൽ അമ്മുവിന്റെ അടുത്തായി വന്ന് കിടന്നു എന്നാൽ അമ്മു പെട്ടെന്ന് തന്നെ ബെഡിൽ എഴുനേറ്റിരുന്നു

അമ്മു : അർജുൻ എന്താ ഈ കാണിക്കുന്നെ

അർജുൻ : എന്ത് കാണിച്ചെന്ന്

അമ്മു : എന്തിനാ എന്റെ അടുത്ത് വന്ന് കിടന്നേ

അർജുൻ : എനിക്ക് ഇഷ്ടമുണ്ടായിട്ട്

അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല

അർജുൻ : എന്റെ ബെഡ് എന്റെ റൂമ് എനിക്ക് ഇഷ്‌ടമുള്ളിടത്ത് ഞാൻ കിടക്കും

അമ്മു : അർജുൻ വെറുതെ കളിക്കരുത് 👈

അർജുൻ : ഭർത്താവിന് നേരെ കൈ ചൂണ്ടുന്നോ

ഇത്രയും പറഞ്ഞു അർജുൻ അമ്മു ചൂണ്ടിയ കൈയിൽ പിടിച്ചു പതിയെ താഴ്ത്തി

അമ്മു : ഇങ്ങനെയൊക്കെ കാണിച്ചാൽ എന്റെ ദേഷ്യം കൂടത്തെ ഉള്ളു 😡

അർജുൻ : അയ്യൊ ഞാൻ പേടിച്ചു പോയി കേട്ടോ

അമ്മു : അർജുൻ മര്യാദക്ക്‌ താഴെ പൊക്കൊ ഇല്ലെങ്കിൽ ഞാൻ ചവിട്ടി താഴെയിടും

അർജുൻ : എങ്കിൽ അതൊന്ന് കാണണമല്ലോ നീ ചവിട്ട്

ഇത് കേട്ട അമ്മു ദേഷ്യത്തോടെ പല്ലിറുമി

അർജുൻ : ഇപ്പോൾ വല്ലതും പൊട്ടുമോ അല്ല അഗ്നിപർവതം പോലെ ഇരുന്ന് പുകയുന്നത് കണ്ട് ചോദിച്ചതാ

അമ്മു : ടാ…

അർജുൻ : എടാ പോടാ വിളിയൊന്നും വേണ്ട മനസ്സിലായോ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മുടിയിൽ തൊട്ടു

അർജുൻ : കളർ ഒക്കെ പോയി തുടങ്ങിയല്ലോ അടുത്ത തവണ നമുക്ക് പച്ച അടിക്കാം നന്നായിരിക്കും 🤣🤣

അമ്മു :😡

അർജുൻ : എന്താടി നോക്കുന്നെ വെള്ളപാറ്റെ

അമ്മു : താഴെ ഇറങ്ങടാ പട്ടി

ഇത്രയും പറഞ്ഞു അമ്മു അർജുനെ താഴേക്ക്‌ തള്ളുവാൻ തുടങ്ങി അർജുൻ പ്രതിരോധിക്കുവാനും

അമ്മു : ആ..പോടാ….

അർജുൻ : ദേ അമ്മു ബലം പിടിക്കരുത് അമ്മു വേണ്ട ഞാൻ ഇപ്പോൾ വീഴും…..അമ്മു….

അടുത്ത നിമിഷം അമ്മു അർജുനെ കട്ടിലിൽ നിന്ന് താഴെ തള്ളിയിട്ടു

അമ്മു : അവിടെ കിടക്ക്

“അഹ്… അഹ് ”

താഴെ വീണ അർജുൻ പതിയെ നിലത്തിരുന്ന് ചുമക്കാൻ തുടങ്ങി

“അഹ്… അഹ്…”

അമ്മു : വലിയ അഭിനയമൊന്നും വേണ്ട

Leave a Reply

Your email address will not be published. Required fields are marked *