❤❤Tomboy love ❤❤ – 5 42

സാന്ദ്ര : കൊച്ചേട്ടൻ വന്നെന്നാ തോന്നുന്നെ

അല്പനേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിലേക്ക്‌ കയറി

അർജുൻ : ഇതെന്താ എല്ലാവരും ഹാളിൽ ഒത്തു കൂടിയേക്കുന്നെ

ദേവി : ടാ നാളെ വിവേകിന്റെ വീട്ടുകാർ ഇവളെ കാണാൻ വരുന്നുണ്ടെന്ന്

അർജുൻ : നാളെയോ….

ദേവി : അതെ വിവാഹം 6 മാസത്തിനുള്ളിൽ നടത്താം എന്നാ അവർ പറയുന്നെ

അർജുൻ : ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത്രയും നാൾ അവർ വിളിക്കുകയൊന്നും ചെയ്തില്ലല്ലോ

ശേഖരൻ : ദാ ഇന്ന് വിളിച്ചിരുന്നു നാളെ വന്നോട്ടെ എന്ന് ചോദിച്ചു ഞാൻ വരാനും പറഞ്ഞു എന്തായാലും നമ്മൾ എല്ലാം പറഞ്ഞു വച്ചിട്ടുള്ളതല്ലേ

അർജുൻ : എന്നാൽ പിന്നെ അങ്ങനെയാകട്ടെ

ശ്രുതി : ടാ നീ നേരത്തെ ഇറങ്ങി എന്നാണല്ലോ അമലേട്ടൻ പറഞ്ഞത് ഇതുവരെ എവിടെയായിരുന്നു അമ്മു ഇവിടെ നിന്നെകാണാതെ ഞെരിപിരികൊള്ളുവായിരുന്നു

അർജുൻ : ഞെരിപിരിയോ എന്തിന്

അമ്മു : ഹേയ് അങ്ങനെയൊന്നുമില്ല…ചേച്ചി വെറുതെ പറയുന്നതാ

അർജുൻ : എനിക്ക് ഇവിടെ അടുത്ത് വരെ പോകാൻ ഉണ്ടായിരുന്നു അതാ നേരത്തെ ഇറങ്ങിയത് നിങ്ങൾ ഇങ്ങനെ സംസാരിച്ചുകൊണ്ട് നിക്കാതെ എന്തെങ്കിലും കഴിക്കാൻ എടുക്ക് നല്ല വിശപ്പുണ്ട്

ഇത് കേട്ട അമ്മു വേഗം കിച്ചണിലേക്ക്‌ പോയി

അല്പനേരത്തിനുള്ളിൽ തന്നെ കൈ കഴുകി ഇരുന്ന അമലിനും അർജുനും അവർ ഭക്ഷണം വിളമ്പി

കുറച്ച് സമയത്തിന് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ അർജുൻ റൂമിലേക്ക്‌ പോകാനായി ഒരുങ്ങി പെട്ടെന്നാണ് അമ്മയും സാന്ദ്രയും അവന്റെ അടുത്തേക്ക്‌ എത്തിയത്

അമ്മ : ടാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

അർജുൻ : എന്താ അമ്മേ

അപ്പോഴേക്കും റൂമിലെ ബെഡും മറ്റും വിരിച്ച ശേഷം അമ്മുവും റൂമിന് പുറത്തേക്ക് ഇറങ്ങി

അമ്മ : ടാ അമ്മുവിന്റെ കാര്യമാ

അർജുൻ : അമ്മുവിന്റെ എന്ത് കാര്യം

ഇതേ സമയം പുറത്തേക്ക് ഇറങ്ങിയ അമ്മുവിന്റെ ചെവിയിൽ അവരുടെ സംസാരം എത്തി അവൾ അവിടെ തന്നെ നിന്ന് അത് കേട്ടു

അമ്മ : ടാ നാളെ അവരൊക്കെ വരുകയല്ലേ അമ്മുവിനോട് സാരിയോ മറ്റോ ഉടുത്ത് നിൽക്കാൻ നീ ഒന്ന് പറയണം

അർജുൻ : എന്തിന്

അമ്മ : ടാ അവരൊക്കെ അവളെ ആ കോലത്തിൽ കണ്ടാൽ മോശമല്ലേ

അർജുൻ : എന്ത് മോശം അവർ വരുന്നത് ഇവളെ കാണാൻ അല്ലെ അല്ലാതെ അമ്മുവിനെ കാണാൻ അല്ലല്ലോ അവൾ എന്ത് ഇടും എന്നത് അവൾ തീരുമാനിക്കട്ടെ

അമ്മ : ടാ നീ ഞാൻ പറയുന്നത്…

സാന്ദ്ര : ചേട്ടാ അത് പിന്നെ അവരുടെ കൂടെ പ്രായമായവരൊക്കെ കാണും അപ്പോൾ ഏടത്തി നിക്കറൊക്കെ ഇട്ട് നിന്നാൽ

അർജുൻ : എടി അവൾക്ക് സാരിയൊന്നും കംഫർട്ടബിൾ അല്ല

സാന്ദ്ര : എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം ഏട്ടത്തി നാളെ വീട്ടിൽ പോയി നിക്കട്ടെ ഏട്ടത്തി അങ്കിളിനെയും ആന്റിയേയും കണ്ടിട്ട് കുറച്ചായില്ലേ

അർജുൻ : മതി സാന്ദ്രേ അവൾക്ക് കാണാൻ തോന്നുമ്പോൾ ഞാൻ അവളെ കൊണ്ട് പൊക്കൊളാം നാളെ അവൾ ഇവിടെ തന്നെ കാണും നാളെ വരുന്നവർക്ക് അവളെ അംഗീകാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ കല്യാണം നടക്കണ്ട

സാന്ദ്ര : ഞാൻ അങ്ങനെ അല്ല ചേട്ടാ

അർജുൻ : എങ്ങനെയല്ല അത് എന്റെ ഭാര്യയാ മോളെ അവൾക്ക്‌ നിന്നെ എന്ത് ഇഷ്ടമാണെന്നറിയോ അവളെ ഒഴിവാക്കിയിട്ട് ഇവിടെ ഒന്നും നടത്തണ്ട ഇനി അവൾ പോയെ പറ്റുവെങ്കിൽ ഞാൻ കൂടി പോയേക്കാം എന്നിട്ട് ചടങ്ങെല്ലാം കഴിയുമ്പോൾ തിരിച്ചു വരാം

ദേവി : എന്റെ അജു എന്തിനാടാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ഇവൾ വെറെ ഒന്നും ഉദ്ദേശിച്ചില്ലടാ പറഞ്ഞെ അവർക്ക്‌ വല്ല നീരസവും തോന്നിയാലോ എന്ന് കരുതിയാ

അർജുൻ : അങ്ങനെ തോന്നുന്നവരുമായി നമുക്ക് ബന്ധം വേണ്ട നമ്മുടെ പ്രശ്നങ്ങക്കൊക്കെ ഒരുവിധം ഒതുങ്ങിയത് കൊണ്ടല്ലേ അവർ ഇപ്പോൾ വിളിച്ചത് ഇല്ലായിരുന്നെങ്കിൽ അവർ ഇതുമായി മുന്നോട്ട് പോകുമായിരുന്നോ സത്യം പറഞ്ഞാൽ എനിക്ക് അവരുടെ കുടുംബം തന്നെ പിടിച്ചിട്ടില്ല

സാന്ദ്ര : ഏട്ടാ…. വിവേക് അങ്ങനെയൊന്നുമല്ല

അർജുൻ : പിന്നെന്താ പ്രശ്നം…

ദേവി : മതി ഇനി സംസാരം ഒന്നും വേണ്ട അവൾ ഇഷ്ടം ഉള്ളത് ഇട്ടോട്ടെ നീ പോയി കിടന്നോ നിന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *