❤❤Tomboy love ❤❤ – 5 42

“അഹ്… അഹ് ”

എന്നാൽ അർജുൻ വീണ്ടും ചുമ തുടർന്നു ഒപ്പം നെഞ്ച് തടവാനും തുടങ്ങി

അമ്മു പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് താഴെ ഇറങ്ങി

അമ്മു : എന്താ ങ്ങേ..😟

അർജുൻ പതിയെ കട്ടിലിൽ ചാരി ഇരുന്ന ശേഷം വീണ്ടും നെഞ്ച് തടകി ഒപ്പം ശ്വാസം വേഗത്തിൽ വിടുവാനും തുടങ്ങി

അമ്മു : അജു…എന്താ ങ്ങേ അജു

അമ്മു വേഗം അർജുന്റെ അടുത്തിരുന്ന് അവന്റെ നെഞ്ചിൽ തടകി

അമ്മു : അജു…. അമ്മേ

അജു : വേണ്ട ആരെയും വിളിക്കണ്ട എനിക്ക് ഒന്നുമില്ല…

അമ്മു : അജു എന്താ ശ്വാസം കിട്ടുന്നില്ലേ

അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു

അർജുൻ : അപ്പോൾ ഇപ്പൊഴും എന്നോട് സ്‌നേഹമുണ്ട് ഞാൻ അതൊന്ന് ടെസ്റ്റ്‌ ചെയ്തതാ

ഇത്രയും പറഞ്ഞു അർജുൻ കൂൾ ആയി എഴുനേറ്റ് ബെഡിൽ കിടന്നു

ഇത് കണ്ട അമ്മു ദേഷ്യത്തോടെ അർജുനെ നോക്കിയ ശേഷം കണ്ണുകൾ തുടച്ചു

അർജുൻ : എന്താ പേടിച്ചു പോയോ

അമ്മു : പേടിയല്ല…. നിനക്ക് ഇങ്ങനെ ചീറ്റ് ചെയ്യാൻ മാത്രമല്ലേ അറിയു ചീറ്റർ

അർജുൻ : ഞാൻ എന്ത് ചീറ്റ് ചെയ്തെന്നാ നീ ഈ പറയുന്നെ താഴ്ന്ന് തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് കേട്ടോ നിന്റെ അച്ഛൻ ഒരു 40, 50 ലക്ഷം തന്നു കാണും അതിനെക്കാൾ തന്ന് എന്നെ കെട്ടാൻ വേറെ പെൺപിള്ളേര് ക്യൂ നിക്കുമായിരുന്നു എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ

അമ്മു : ഏവള് ക്യൂ നിക്കുമെന്നാ ഈ പറയുന്നെ കണ്ടാലും മതി കുള്ളൻ

അർജുൻ : എടി നീ…. വെറുതെ എന്നെ ബോഡി ഷെയിം ചെയ്താൽ ഉണ്ടല്ലോ

അമ്മു : അപ്പോൾ എന്നെ എന്തും പറയാം അല്ലേ… നാണം ഉണ്ടെങ്കിൽ സ്ത്രീ ധനം വാങ്ങുമായിരുന്നോ എന്നിട്ട് നിന്ന് ഡയലോഗ് അടിക്കുന്നു

അർജുൻ : ഞാൻ ഒന്നും ചോദിച്ചിട്ടില്ല നിന്റെ അച്ഛൻ ഇങ്ങോട്ട് തന്നതാ ഞാൻ അത് തിരിച്ചു കൊടുക്കുകയും ചെയ്യും

അമ്മു : കൊടുക്കും കൊടുക്കും…. അല്ല വാങ്ങിച്ചത് പോട്ടെ അതിന് ശേഷം എന്ത് അഭിനയമായിരുന്നു ഒന്നും അറിയാത്ത പാവത്തെ പോലെ മാതൃകാ പുരുഷൻ

ഹും…

അർജുൻ : നിന്റെ അച്ഛൻ തന്നെയാ നിന്നോട് പറയണ്ട എന്ന് പറഞ്ഞത് അല്ല ഇപ്പോൾ നീ എന്തിനാ എന്നോട് തല്ലിടുന്നത് നിന്നെ ഞാൻ കെട്ടിയതാണോ നിന്റെ പ്രശ്നം നീ തന്നെയല്ലേ ഞാൻ കെട്ടാൻ വേണ്ടി കുറേ പ്രാർത്ഥിച്ചു എന്ന് പറഞ്ഞത്

അമ്മു : അതെ അത് നീ എന്റെ പഴയ അർജുൻ ആണെന്ന് കരുതിയാ പക്ഷെ അങ്ങനെയല്ലെന്ന് എനിക്ക് മനസ്സിലായി

അർജുൻ : പഴയ അർജുൻ പുതിയ അർജുൻ നിനക്ക് എന്തിന്റെ കേടാടി

അർജുൻ അമ്മുവിന്റെ അടുത്തായി ഇറങ്ങി ഇരുന്നു

അർജുൻ : കാലം കഴിയുമ്പോൾ എല്ലാവരും മാറും പിന്നെ നീ എന്റെ മേൽ ചാർത്തി തന്ന ഏറ്റവും വലിയ കുറ്റം പഴയതോന്നും ഓർമ്മയില്ല എന്നതല്ലേ അതൊക്കെ എത്ര വർഷം മുൻപുള്ളതാ അമ്മു എനിക്ക് നിന്നെ പോലെ വലിയ ഓർമ്മ ശക്തിയൊന്നുമില്ല അതുകൊണ്ട് ചിലപ്പോൾ മറക്കും അതിനിങ്ങനെ… പിന്നെ എല്ലാം ഓർമ്മയുണ്ട് എന്ന് പറഞ്ഞത് അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ

അമ്മു : പോട്ടെ എനിക്ക്‌ ഇതൊന്നും വിഷയമല്ല എന്നെ ഓർമ്മ വേണ്ട അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങിയതും പോട്ടെ പക്ഷെ എന്നെ ഇഷ്ടമല്ലാതെയല്ലെ അർജുൻ വിവാഹം ചെയ്തത് ഞാൻ അപ്പോൾ ആരായി പറയ് അർജുന്റെ സങ്കല്പത്തിൽ ഉള്ള എന്തെങ്കിലും എന്നിൽ ഉണ്ടോ എന്നിട്ടും സ്വന്തം വ്യക്തിത്വം പണയം വച്ച് എന്നെ വിവാഹം ചെയ്തു എന്തിന് വേണ്ടി കാശ് കിട്ടാൻ അല്ലേ അപ്പോൾ എനിക്ക് എന്ത് വിലയാ ഉള്ളത്

ഇത്രയും പറഞ്ഞു അമ്മു പതിയെ കണ്ണ് തുടച്ചു

അർജുൻ : നീ ഇപ്പോൾ പറഞ്ഞതൊക്കെ ശെരിയാ എന്റെ മനസ്സിൽ ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുപോലെ ഒന്നുമല്ലായിരുന്നു നീ എനിക്ക് വിവാഹത്തിന് അത്ര താല്പര്യവുമില്ലായിരുന്നു പക്ഷെ നമ്മുടെ വിവാഹം കഴിഞ്ഞതോടെ അതൊക്കെ മാറി ദാ ഈ നിമിഷം വരെ നിന്നെ ഞാൻ അത്മാർത്ഥമായാണ് സ്നേഹിച്ചത് അതിൽ ഒരു തരി പോലും കള്ളമില്ല അല്ലെങ്കിൽ തന്നെ ഈ സങ്കല്പത്തിലൊക്കെ എന്തിരിക്കുന്നു നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ അതിലൊന്നും ഒരു കാര്യവും ഉണ്ടാകില്ല അല്ലെങ്കിൽ നീ നിന്റെ നെഞ്ചിൽ തൊട്ട് പറ എന്റെ സ്നേഹമെല്ലാം അഭിനയമായിരുന്നെന്ന് നിനക്ക് അങ്ങനെയാണോ തോന്നിയത്….. അമ്മു അന്ന് നിന്നെ ഞാൻ അറിയാതെ തല്ലിപോയതാ അതോർത്ത്‌ ഞാൻ ഇപ്പോഴും വേദനിക്കുന്നുണ്ട് അത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ് അതിന് പകരമായി നീ വേണമെങ്കിൽ എന്നെ തിരിച്ച് തല്ലിക്കൊ ഞാൻ ഒന്നും പറയില്ല പക്ഷെ അതിന് ശേഷം എല്ലാം പഴയത് പോലെ ആകണം എനിക്ക് നിന്നോട് ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *