അർജുൻ പറഞ്ഞതെല്ലാം കേട്ട ശേഷവും അമ്മു മൗനം പാലിച്ചു
അർജുൻ : ഞാൻ പറയാനുള്ളതെല്ലാം പറഞ്ഞു ഇനി നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ ഞാൻ താഴെ തന്നെ കിടന്നോളാം പോയി കിടന്നുറങ്ങ്
ഇത്രയും പറഞ്ഞു അർജുൻ നിലത്ത് ഷീറ്റ് വിരിച്ച ശേഷം അവിടെ കിടന്നു
****************************
“അമ്മാ ഇതെന്താ നെഞ്ചിൽ കരിങ്കല്ലോ ”
അർജുൻ പതിയെ കണ്ണ് തുറന്നു അപ്പോഴാണ് തന്റെ ദേഹത്തുള്ളത് അമ്മുവിന്റെ കാലാണെന്ന് അർജുന് മനസ്സിലായത് കാലും ദേഹത്ത് കയറ്റി വച്ച് അമ്മു നല്ല സുഖ ഉറക്കത്തിലായിരുന്നു
അർജുൻ : ഇവൾ ഇന്നലെ എന്റെ അടുത്താണോ കിടന്നത് അപ്പോൾ പിണക്കം മാറിയോ
അർജുൻ പതിയെ ചിരിച്ചു
പെട്ടെന്നാണ് അമ്മു ഉറക്കചടവോടെ കണ്ണ് തുറന്നത് തുറന്നയുടൻ അവൾ കാണുന്നത് അർജുന്റെ മുഖവും അമ്മു വേഗം തന്നെ കാല് മാറ്റിയ ശേഷം അവിടെ നിന്നും എഴുനേറ്റു
അർജുൻ : ഹേയ് സാരമില്ല നീ കിടന്നോ
അമ്മു : അത്… അത് ഞാൻ അറിയാതെ താഴെ കിടന്ന് ഉറങ്ങി പോയി അതാ…
ഇത്രയും പറഞ്ഞു അമ്മു വേഗം റൂമിന് പുറത്തേ നടന്നു
അർജുൻ : അമ്മു നിക്ക്….
അല്പസമയത്തിനുള്ളിൽ അർജുൻ പല്ല് തേച്ച് ബാത്‌റൂമിൽ നിന്നും പുത്തേക്ക് ഇറങ്ങി അപ്പോഴേക്കും കയ്യിൽ ചായയുമായി അമ്മുവും റൂമിലേക്ക് എത്തി ശേഷം അവൾ അത് പതിയെ ടേബിളിൽ വച്ചു
അമ്മു : ഉം… കുടിക്ക്
അർജുൻ : ഇതാണ് എനിക്ക് മനസ്സിലാകാത്തത് നീ എന്നോട് പിണക്കമല്ലേ എന്നിട്ടും എന്നും ചായയുമായി വരുന്നു
അമ്മു : എന്താ ചായ വേണ്ടേ
അർജുൻ : അതല്ല അമ്മു…
എന്നാൽ അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു വീണ്ടും പുറത്തേക്ക് പോയി
അർജുൻ : ദൈവമേ ഞാൻ ഇന്നലെ പറഞ്ഞതോന്നും ഇവളുടെ തലയിൽ കയറിയില്ലേ
കുറച്ച് സമയത്തിനുള്ളിൽ ഭക്ഷണവും മറ്റും കഴിച്ച അർജുൻ ഓഫിസിൽ പോകുവാനായി ബൈക്കിനടുത്തേക്ക് എത്തി അപ്പോഴാണ് അമ്മു അവിടേക്ക് എത്തിയത്
അർജുൻ : എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ
അമ്മു : അത് ഇന്ന് നേരത്തെ വന്നേക്ക് ഞാൻ കാരണം കൂടുതൽ നേരം ഓഫിസിൽ ഇരിക്കണ്ട ഇപ്പോൾ തന്നെ നമ്മൾ തമ്മിൽ പ്രശ്നം ഉണ്ടെന്ന് സാന്ദ്രക്കൊക്കെ സംശയമുണ്ട്
അർജുൻ : ഓഹ് സംശയം ഉള്ളത് കൊണ്ട് ഞാൻ വരണം അല്ലെ ഇപ്പോഴും നിനക്ക് താല്പര്യമില്ല… എന്തായാലും ഞാൻ ഇല്ല നിനക്കെന്നെ ഇഷ്ടമില്ലല്ലോ
ഇത്രയും പറഞ്ഞു അർജുൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് പോയി
അമ്മു : അജു…
അന്നേ ദിവസം രാത്രി
ദേവി : അപ്പോൾ അവരോട് നാളെ തന്നെ വരാൻ പറഞ്ഞു അല്ലെ
ശേഖരൻ : ഉം അതെ വക്കാൽ പറഞ്ഞു വച്ചതല്ലേ ഉള്ളു നാളെ ചടങ്ങായിട്ട് തന്നെ നടക്കട്ടെ
ശ്രുതി : ഹോ പെണ്ണിന്റെ മുഖത്തെ നാണം കണ്ടില്ലേ
ശ്രുതി സാന്ദ്രയെ നോക്കി പറഞ്ഞു
അമ്മു : ആരാ ശ്രുതിയേച്ചി വരുന്നെ
അങ്ങോട്ടേക്കെത്തിയ അമ്മു ശ്രുതിയോടായി ചോദിച്ചു
ദേവി : ഇവൾക്ക് ഒരു വിവാഹ ആലോചന നാളെ അവര് വന്ന് കാണട്ടെ എന്ന് ചോദിച്ചു
ശ്രുതി : കാണാനോക്കെ എന്തിരിക്കുന്നു രണ്ടും മുടിഞ്ഞ പ്രേമമല്ലേ
ശ്രുതി : പ്രേമമോ
ശ്രുതി : അല്ലാതെ പിന്നെ കോളേജിൽ തുടങ്ങിയതാ ഇവിടെ പിടിച്ചപ്പോൾ വലിയ കരച്ചിലും ബഹളവുമായിരുന്നു ഒടുവിൽ രണ്ട് വീട്ടുകാരും ചേർന്ന് വിവാഹം നടത്താം എന്ന് തീരുമാനിച്ചു നാളെ ചടങ്ങിന് ഒരു ഉറപ്പിക്കൽ
സാന്ദ്ര : ഒന്ന് പോയേ വെറുതെയാ അമ്മു ഏട്ടത്തി
അപ്പോഴാണ് അമൽ വീട്ടിലേക്കു എത്തിയത്
ശ്രുതി : ഏട്ടൻ വന്നോ അതെ നാളെ വിവേകും വീട്ടുകാരും വരുന്നുണ്ട്
അമൽ : ഞാൻ അറിഞ്ഞു അച്ഛൻ വിളിച്ചിരുന്നു എപ്പോൾ വരുമെന്നാ അവർ പറഞ്ഞത്
അമ്മ : ഒരു 11 മണിയൊക്കെയാകുബോൾ എത്തും
അപ്പോഴേക്കും അമ്മു പതിയെ വാതിലിലൂടെ പുറത്തേക്ക് നോക്കി
അമ്മു : ചേട്ടാ അജു ഏട്ടൻ…
അമൽ : അവൻ നേരത്തെ ഇറങ്ങിയല്ലോ ഇതുവരെ വന്നില്ലേ
അമ്മു : നേരത്തെ ഇറങ്ങിയോ…ശ്രുതിയേച്ചി ഒന്ന് കാൾ ചെയ്ത് നോക്കുവോ
ശ്രുതി : അവൻ ഇപ്പോൾ വരും അമ്മു
ഇത് കേട്ട അമ്മു പതിയെ നഖം കടിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി
പെട്ടെന്നാണ് പുറത്ത് ബൈക്ക് വന്ന ശബ്ദം അവർ കേട്ടത്
