❤❤Tomboy love ❤❤ – 5 42

ഇത്രയും പറഞ്ഞു ദേവി സാന്ദ്രയുമായി അവിടെ നിന്ന് പോയി അർജുൻ പതിയെ പടിക്കെട്ടുകൾ കയറാൻ തുടങ്ങി ഇത് കണ്ട അമ്മു വേഗം തന്നെ റൂമിലേക്ക്‌ കയറി കതകടച്ചു റൂമിന് മുന്നിൽ എത്തിയ അർജുൻ പതിയെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ ശേഷം ഡോർ അടച്ചു

അർജുൻ : നീ കിടന്നി….

അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു അർജുനടുത്തേക്ക്‌ ഓടിയെത്തിയ ശേഷം അവനെ കെട്ടിപിടിച്ചു

അർജുൻ : എന്താ അമ്മു എന്താ

ശേഷം അവൾ പതിയെ അർജുനെ മുഖം ഉയർത്തി നോക്കി ഒപ്പം അവന്റെ മുഖം മുഴുവൻ മുത്തം കൊണ്ട് മൂടാൻ തുടങ്ങി

അർജുൻ : അമ്മു… നീ….. നിനക്ക്‌ എന്താടി പറ്റിയെ

അമ്മു : സോറി അജു… റിയലി സോറി

അർജുൻ : സോറിയോ എന്തിന്

അമ്മു : ഞാൻ നിന്നോട് കാണിച്ചതിനൊക്കെ

അർജുൻ : നീ എന്ത് കാണിച്ചെന്നാ പിണക്കത്തിന്റെ കാര്യമാണോ…ചെറിയ പിണക്കമൊക്കെ സ്വഭാവികമല്ലെ പിന്നെ വെറുതെ ഒന്നുമല്ലല്ലോ നിനക്ക് നിന്റേതായ കാരണങ്ങളും ഉണ്ട്

അമ്മു : അജൂന് എന്നെ ഇഷ്ടമല്ലെന്നാ ഞാൻ കരുതിയെ

അർജുൻ : ഇതാണ് എനിക്ക് പിടിക്കാത്തത് ഈ വർത്തമാനം ഇനി നീ എന്നോട് പറയരുത്

അമ്മു : ഇല്ല ഐ പ്രോമിസ്

അർജുൻ : അല്ല പെട്ടെന്നെന്താ മനസ്സ് മാറാൻ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ കേട്ടാണോ

അമ്മു : ഇന്നലെ പറഞ്ഞതൊക്കെ കേട്ടപ്പോൾ കുറച്ച് മാറി ഇന്ന് പറഞ്ഞത് കേട്ടപ്പോൾ മുഴുവനും

അർജുൻ : ഇന്ന് അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

അമ്മു : അജു അമ്മയോടും സാന്ദ്രയോടും സംസാരിക്കുന്നത് ഞാൻ കേട്ടു

അർജുൻ : നീ അവിടെ ഉണ്ടായിരുന്നോ… അമ്മു നീ അതൊന്നും മനസ്സിൽ വെക്കല്ലേ അവർ ഒന്നും മനസ്സിൽ വച്ച് പറഞ്ഞതല്ല നിനക്ക് സാന്ദ്രയെ അറിയാലോ എന്താ പറയുന്നത് എന്നൊന്നും ചിന്തിക്കില്ല

അമ്മു : എനിക്ക് അറിയാം അജു അവൾ എന്റെയും കൂടി അനിയത്തിയല്ലെ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ ഞാനും മോശമല്ലല്ലോ

അർജുൻ : അത് ശെരിയാ കഴിഞ്ഞ കുറച്ച് ദിവസമായി എന്നെ എന്തൊക്കെയാ പറഞ്ഞെ

അമ്മു : സോറി അജു… ഞാൻ അങ്ങനെയാ ദേഷ്യം വന്നാൽ കണ്ണ് കാണില്ല എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ടാ പെട്ടെന്ന് എല്ലാം കൂടി കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി

അർജുൻ : മതി മതി… ഇനി അതൊന്നും ഓർക്കണ്ട എല്ലാം മറന്നേക്ക്‌… പിന്നെ അങ്കിളിനെ വിളിച്ച് നാളത്തെ കാര്യം പറഞ്ഞോ

അമ്മു : ഉം അമ്മയെ വിളിച്ചു

അർജുൻ : അവർ നാളെ ഉണ്ടാകുമല്ലോ അല്ലെ

അമ്മു : ഇല്ല അജു അവർ സ്ഥലത്തില്ല വകയിലെ ഒരമ്മാവന്റെ വീട്ടിലാ ചെറിയൊരു ട്രിപ്പ്

അർജുൻ : ഓഹ് ഒക്കെ അത് സാരമില്ല വലിയ പരുപാടി ഒന്നുമില്ലല്ലോ

അമ്മു : അജു എന്നോട് പിണക്കം ഒന്നുമില്ലല്ലോ അല്ലെ

അർജുൻ : അതൊന്നുമില്ല പക്ഷെ സോറി മാത്രം പറ്റില്ല ഇത്രയും ദിവസം എന്നെ പട്ടിണി കിടത്തിയതിന് പ്രായശ്ചിത്തം ചെയ്യണം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ തന്നോട് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കവിളിൽ മുത്തമിട്ടു

അർജുൻ : ഞാൻ ഇവിടെയല്ലെ അടിച്ചത് നന്നായി വേദനിച്ചോ

അമ്മു : വേദനയുണ്ടായിരുന്നു ശരീരത്തിനല്ല മനസ്സിന് അർജുന് അറിയോ എന്റെ അച്ഛൻ പോലും എന്നെ ഇതുവരെ തല്ലിയിട്ടില്ല

അർജുൻ : അതുകൊണ്ടാ നീ ഇങ്ങനെ വഷളായി പോയത്

അമ്മു : ഉം.. മ്… അജൂ

അർജുൻ : കൊഞ്ചണ്ടാ സത്യമാ പറഞ്ഞത്

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ ചുണ്ടിൽ മുത്തി ശേഷം പതിയെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത്‌ അമ്മുവിന്റെ കയ്യിൽ കൊടുത്തു

അമ്മു : എനിക്ക് വേണ്ടി വാങ്ങിയതാണോ

അർജുൻ : അല്ല നിന്റെ…. എന്റെ അമ്മു ഞാൻ വേറെ ആർക്ക് വേണ്ടി വാങ്ങാനാ

അമ്മു : അല്ല നമ്മൾ തമ്മിൽ പിണക്കമായിരുന്നില്ലേ

അർജുൻ : നിന്റെ പിണക്കം മാറിയെന്ന് ഇന്ന് രാവിലെ തന്നെ എനിക്ക് മനസ്സിലായി പിന്നെ എനിക്ക് നിന്നോട് പിണക്കം ഉണ്ടായിരുന്നില്ലല്ലോ

അമ്മു : എനിക്ക് ഇത് ഇഷ്ടമാണെന്ന് എങ്ങനെ മനസ്സിലായി

അർജുൻ : ഓഹ് അപ്പോൾ ഇഷ്ടം തന്നെയാണല്ലെ ഭാഗ്യം….പണ്ട് കോളേജിൽ പഠിക്കുമ്പോൾ പിള്ളേര് ഗേൾഫ്രണ്ട്സിന് വാങ്ങികൊടുക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് അതിന് പറ്റിയിട്ടിട്ടില്ല ആ കുറവ് ഇന്ന് തീർക്കാം എന്ന് കരുതി വാങ്ങിയതാ

Leave a Reply

Your email address will not be published. Required fields are marked *