❤❤Tomboy love ❤❤ – 8 20

അർജുൻ : ഡോക്ടർ ഈ പറഞ്ഞകാര്യങ്ങളൊന്നും ഇപ്പോൾ അമ്മുവിനോട്‌ പറയരുത് അവൾക്ക് ചിലപ്പോൾ ഇതൊക്കെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല ഇതൊരു റിക്വസ്റ്റ് ആയി കാണണം

ശ്രീ വിദ്യ : എനിക്കറിയാം അതുകൊണ്ട് തന്നെയാ അർജുനോട് മാത്രമായി ഞാൻ ഇത് പറഞ്ഞത്

അപ്പോഴേക്കും നേഴ്സ് അമ്മുവുമായി അവിടേക്ക്‌ തിരികെ എത്തിയിരുന്നു ശേഷം റിപ്പോർട്ടുകൾ ഡോക്ടർക്ക്‌ കൈമാറി

ശ്രീ വിദ്യ : അപ്പോൾ ഞാൻ കുറച്ച് മെഡിസിൻസ് എഴുതാം അത് താഴെ ഫർമസിയിൽ നിന്നും കലക്ട് ചെയ്തോളു ഒരു മൂന്ന് മാസം ഈ മെഡിസിൻസ് ഉപയോഗിക്കണം ഒരു കാരണ വശാലും മെഡിസിൻസ് മുടക്കരുത് പിന്നെ ഓരോ മാസം കൂടുമ്പോൾ ഇവിടെ വന്നു പ്രോപ്പർ ചെക്ക്‌ അപ്പ് നടത്തണം അമ്മുവിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ

അമ്മു : ശെരി ഡോക്ടർ

ശ്രീ വിദ്യ : എന്നാൽ പൊക്കൊളു ഇനി അടുത്ത മാസം വന്നാൽ മതിയാകും

അർജുൻ : ഒക്കെ ഡോക്ടർ ഇത്രയും പറഞ്ഞു അർജുൻ ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്പ്ഷൻ കയ്യിൽ വാങ്ങിയ ശേഷം അമ്മുവിനോടൊപ്പം പുറത്തേക്ക് ഇറങ്ങി

അമ്മു : ദൈവമേ ഇതെത്ര മെഡിസിനാ ഈ എഴുതിയിരിക്കുന്നെ ഇത്രയും ഞാൻ കഴിക്കണോ

അർജുൻ : പിന്നെ വേണ്ടേ തുടക്കം ആയത് കൊണ്ടാ പിന്നീട് കുറച്ചോളും എന്തയാലും മൂന്നു മാസത്തേക്ക്‌ വാങ്ങാനുള്ള കാശ് ഇപ്പോൾ കയ്യിൽ കാണില്ല തത്കാലം നമുക്ക് ഒരു മാസത്തേക്ക്‌ മേടിക്കാം

അമ്മു : അത് മതി എല്ലാം കൂടി വാങ്ങിയിട്ട് ഇപ്പോൾ എന്തിനാ

ഇത്രയും പറഞ്ഞു അവർ ഫർമസിയിലേക്ക്‌ എത്തി

അർജുൻ : ഇതിൽ എഴുതിയിരിക്കുന്ന മരുന്നുകൾ വേണം മൂന്നു മാസത്തേക്ക്‌ എഴുയിട്ടുണ്ട് ടോട്ടൽ എത്ര യാകും എന്ന് പറയാമോ എന്നിട്ട് എടുത്താൽ മതിയാകും

“നിൽക്ക് സാർ നോക്കട്ടെ…. മൂന്നു മാസത്തേക്ക്‌ എല്ലാം കൂടി ഒരു 6 ലാക്സ് അടുപ്പിച്ചാകും സാർ ”

അമ്മു : 6 ലക്ഷമോ…

അർജുൻ പതിയെ അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കി

അർജുൻ : ആ പ്രിസ്‌ക്രിപ്ഷൻ ഒന്ന് തരാമോ ഇപ്പോൾ കയ്യിൽ ഇത്രയും കാശില്ല ഞാൻ വൈകുന്നേരം വന്നു വാങ്ങാം

ഇത്രയും പറഞ്ഞ ശേഷം അർജുൻ അമ്മുവിനെ ഒന്ന് കൂടി നോക്കി

“അമ്മു ഒരു മാസത്തേക്ക്‌ 2 ലക്ഷമാകും ഇപ്പോൾ അത്രയും ഇല്ല ഞാൻ കാശ് അറേൻജ് ചെയ്ത ശേഷം വൈകുന്നേരം വന്നു വാങ്ങാം എന്താ ”

ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

“സാർ സിസ്റ്റത്തിലെ ഡാറ്റ പ്രകാരം നിങ്ങക്ക്‌ ഇവിടെ ഗോൾഡൻ സർവീസ് ഉണ്ട് അതായത് മെഡിസിനും മറ്റുമൊന്നും കാശ് അടക്കേണ്ടതില്ല എല്ലാം ആൾറെഡി പെയ്ടാണ് ”

ഇത് കേട്ട അർജുൻ പതിയെ ഫർമസിസ്റ്റിനെ ഒന്ന് നോക്കി

അർജുൻ : ഞങ്ങൾ ഒന്നും പേ ചെയ്തിട്ടില്ല നിങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്തു നോക്കാമോ

“അങ്ങനെ വരാൻ വഴിയില്ലല്ലോ ശെരി ഒന്നുകൂടി നോക്കട്ടെ… ഈ മിസ്റ്റർ രാജീവ് നിങ്ങളുടെ ആരെങ്കിലുമാണോ ”

അമ്മു : എന്റെ അച്ഛനാ

“അപ്പോൾ അതാണ് കാര്യം അദ്ദേഹത്തിന് ഈ ഹോസ്പിറ്റലിൽ ഒരു ഷെയർ ഉണ്ട് ഷെയർ ഹോൾടേഴ്സിന്റെ ഫാമിലിക്ക്‌ ട്രീറ്റ്മെന്റും മെഡിസിൻസുമൊക്കെ ഫ്രീയാണ്‌ ”

ഇത്രയും പറഞ്ഞ ശേഷം അയാൾ മെഡിസിൻസ് പാക്ക് ചെയ്ത് അവിടെ വച്ചു

“ഇതാ സാർ കൊണ്ട് പൊക്കോളു ”

ഇത് കേട്ട അർജുൻ മെഡിസിൻസ് കയ്യിലെടുത്ത ശേഷം മുന്നോട്ട് നടന്നു

അമ്മു : അജു…

അർജുൻ : എന്താ അമ്മു

അമ്മു : അജൂന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്കറിയാം അച്ഛൻ പൈസ പേ ചെയ്തതിലുള്ള വിഷമം അല്ലേ അങ്ങനെ ഒന്നും ചിന്തിക്കേണ്ട അജു… അച്ഛൻ ബോർഡ് മെമ്പർ ആയത് കൊണ്ട് കിട്ടിയ ആനുകൂല്യം അല്ലേ അതിൽ നാണക്കേട് ഒന്നും വിചാരിക്കണ്ട ഇത് നമ്മുടെ….

അർജുൻ : ഒരു നാണക്കേടും ഇല്ല അമ്മു നിന്റെ കാര്യത്തിൽ ഞാൻ ഒരു നാണക്കേടും നോക്കുകയുമില്ല കുറച്ച് നേരം മുൻപ് 2 ലക്ഷം എങ്ങനെ ഉണ്ടാക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണിൽ ഇരുട്ട് കയറുവായിരുന്നു.. ഒരു വഴിയും ഇല്ലെങ്കിൽ അങ്കിളിനോട്‌ തന്നെ കാശ് ചോദിക്കാം എന്നായിരുന്നു ഞാൻ ചിന്തിച്ചത്

അമ്മു : ശെരിക്കും അജു അങ്ങനെ ചിന്തിച്ചോ

അർജുൻ : ഉം സത്യം

അമ്മു : അങ്ങനെ തന്നെ വേണം അജു നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ വേറെ ആരാ സഹായിക്കാൻ ഉള്ളത് അത് എന്റെ മാത്രം അച്ഛനല്ല അജൂന്റെ കൂടെയാ പിന്നെ അജൂനെ അച്ഛന് വലിയ ഇഷ്‌ടവുമാ അതുകൊണ്ട് അച്ഛന്റെ മുന്നിൽ അനാവശ്യ കോംപ്ലക്സ് ഒന്നും വേണ്ട

Updated: January 29, 2025 — 12:38 am

Leave a Reply

Your email address will not be published. Required fields are marked *