❤❤Tomboy love ❤❤ – 8 20

അമ്മു : മുഴുവൻ തീർക്കാൻ പറഞ്ഞില്ലല്ലോ… നമുക്കിപ്പോൾ വലിയ ചിലവൊന്നും ഇല്ലല്ലോ അപ്പോൾ കുറച്ചൊക്കെ ചിലവാക്കാം

അർജുൻ : ആര് പറഞ്ഞു ഇല്ലെന്ന് എന്തെങ്കിലും അസുഖം വന്നാലോ നാളെ ഹോസ്പിറ്റലിൽ പോകണ്ടേ ഹെൽത്ത് പോയിന്റാ കഴുത്തറുക്കും പിന്നെ വീട് പെയിന്റ് ചെയ്യണം വാങ്ങിയ കടമൊക്കെ കൊടുക്കണം

ഇത് കേട്ട അമ്മു പിന്നെ ഒന്നും മിണ്ടിയില്ല

അർജുൻ : എന്താ വിഷമമയോ

അമ്മു : ഹേയ് എന്ത് വിഷമം അജു പറഞ്ഞത് സത്യമല്ലേ ഇത്രയും ചിലവുകൾ ഉള്ള കാര്യം അർജുൻ പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് എന്തെങ്കിലും വന്നുപോയാൽ ഉള്ളതൊന്നും തികയില്ല

അർജുൻ : എന്നുകരുതി നിനക്ക് എന്തെങ്കിലും വേണമെങ്കിൽ ചോദിക്കാതിരിക്കരുത് എന്തായാലും ചോദിച്ചോണം പറ്റുന്നതാണെങ്കിൽ ഞാൻ വാങ്ങി തരും നീ ഇപ്പോൾ തന്നെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം അമ്മു കുറച്ച് നാളുകൾ കൂടി നമുക്ക് തട്ടിയും മുട്ടിയുമൊക്കെ അങ്ങ് ജീവിക്കാം അത് കഴിഞ്ഞു ഇതൊക്കെ മാറും

അമ്മു : അജു കുറേ കഷ്ടപ്പെടുന്നുണ്ടല്ലേ

അർജുൻ : അങ്ങനെ ചോദിച്ചാൽ ഉണ്ട് പക്ഷെ അതിലും ഒരു രസമുണ്ട്

അമ്മു : ഒരുമാസമേ ആയുള്ളു അതിനുള്ളിൽ മുഖമൊക്കെ കരിവാളിച്ചു നന്നായി വെയില് കൊള്ളുന്നുണ്ടല്ലേ

അർജുൻ : കുറേ നാൾ ac യിൽ ഇരുന്നതല്ലേ ഇതൊക്കെ ഒരു എക്സ്പീരിയൻസാ അമ്മു

അമ്മു : ഒരു എക്സ്പീരിയൻസ് അവരോട് ഓഫീസിൽ വല്ല ജോലിയും തരാൻ പറഞ്ഞൂടെ

ഇത് കേട്ട് അർജുൻ പതിയെ ചിരിച്ചു

അമ്മു : അജു അമ്മയും അച്ഛനും വന്നപ്പോൾ അന്ന് തിരിച്ചു കൊടുത്ത സ്വർണ്ണവും കൊണ്ടു വന്നിരുന്നു

അർജുൻ : എന്നിട്ട് നീ അത് വാങ്ങിയോ

അമ്മു : ഇല്ല വേണ്ട അജൂന് ഇഷ്ടമാവില്ലെന്ന് പറഞ്ഞു അവർ അത് തിരിച്ചു കൊണ്ടുപോയി ഞാൻ പറഞ്ഞത് കൊണ്ടാ അവര് സ്വർണ്ണത്തിന്റെ കാര്യം അജൂനോട്‌ പറയാതിരുന്നെ.. ആദ്യം ഞാൻ അത് വാങ്ങിയാലോ എന്ന് കരുതിയതാ പിന്നെ വിചാരിച്ചു വേണ്ടെന്ന്

അർജുൻ : അതാണ്… ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു ചിട്ടയും നിയന്ത്രണവുമൊക്കെ ഉണ്ട് കുറച്ച് പണം കയ്യിൽ വന്നാൽ അതൊക്കെ തെറ്റും അത് വാങ്ങിയിരുന്നെങ്കിൽ കുറച്ച് നാൾ കോണ്ട് അത് മുഴുവൻ തീർന്നേനെ നമ്മൾ പോലും അറിയാതെ ഓരോ ചിലവുകൾ വരും ഇപ്പോൾ അത് അവരുടെ കയ്യിൽ ഇരിക്കുന്നത് തന്നെയാ നല്ലത്…

അമ്മു : കണ്ടോ അജൂന്റെ മനസ്സ് ഞാൻ മനസ്സിലാക്കിയത് അജു ഇങ്ങനെയേ പറയു എന്നെനിക്ക് അറിയാമായിരുന്നു അതുകൊണ്ടാ അവരോട് വേണ്ടെന്ന് പറഞ്ഞത്

അർജുൻ : ശെരി ആ ജ്യൂസ് കുടിക്ക് എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് ഇറങ്ങാം

അവർ പതിയെ ജ്യൂസ് കുടിക്കാൻ തുടങ്ങി

അല്പസമയത്തിന് ശേഷം

അർജുൻ : എന്താടി നോക്കുന്നെ ബാക്കി കൂടി കുടിക്ക്

ഇത് കേട്ട അമ്മു തന്റെ ജ്യൂസ് അർജുനടുത്തേക്ക്‌ നീക്കി വച്ചു

അർജുൻ : എന്താ വേണ്ടേ…

അമ്മു : ഇതെടുത്തിട്ട് നിന്റെ ജ്യൂസ് ഇങ്ങെടുക്ക് ബാക്കി ഞാൻ കുടിച്ചോളാം

അർജുൻ : അതെന്തിനാ നീ കുടിക്കുന്നെ എനിക്കെന്താ കുടിക്കാൻ അറിയില്ലേ

അമ്മു : ഓഹ് നല്ല തമാശ കളിക്കാതെ ഇങ്ങെടുക്ക് അജു

ഇത് കേട്ട അർജുൻ ഗ്ലാസിൽ നിന്നും പതിയെ സ്ട്രോ മാറ്റുവാൻ തുടങ്ങി

അമ്മു : വേണ്ട അതിരുന്നോട്ടെ

അർജുൻ : ഓഹ്… അങ്ങനെ ശെരി ശെരി ഇതാ കുടിച്ചോ എനിക്കിപ്പഴല്ലേ കാര്യം പിടികിട്ടിയത്

ഇത്രയും പറഞ്ഞു അർജുൻ ഗ്ലാസ്സ് അമ്മുവിനടുത്തേക്ക്‌ നീക്കി വച്ചു ശേഷം അവളുടെ ഗ്ലാസ്‌ കയ്യിലേക്കെടുത്ത്‌ ജ്യൂസ് കുടിക്കാൻ തുടങ്ങി ഒപ്പം പതിയെ അമ്മുവിനെ നോക്കാനും

അമ്മുവും ചിരിച്ചുകൊണ്ട് ജ്യൂസ് കുടിക്കാൻ തുടങ്ങി

അല്പസമയത്തിന് ശേഷം ഇരുവരും റോഡിൽ

അമ്മു : ഇനി അതുവരെ നടക്കണമല്ലോ ബൈക്ക് ഇവിടെ എവിടെയെങ്കിലും വച്ചാൽ മതിയായിരുന്നു

അർജുൻ : അതിന് സ്ഥലം വേണ്ടേ പാർക്കിംഗ് മുഴുവൻ ഫുള്ളായിരുന്നില്ലേ വാ കുറച്ചല്ലേ ഉള്ളു നടക്ക്

അർജുൻ മുന്നോട്ട് നടന്നു പെട്ടെന്ന് തന്നെ അമ്മു അർജുന്റെ തോളിൽ കയ്യിട്ട ശേഷം ഒപ്പം നടക്കാൻ തുടങ്ങി

അർജുൻ : അമ്മു തോളിൽ തൂങ്ങല്ലേ ഒന്നാതെ പൊക്കം കുറവാ

Updated: January 29, 2025 — 12:38 am

Leave a Reply

Your email address will not be published. Required fields are marked *