❤❤Tomboy love ❤❤ – 8 20

അമ്മു : ഹോ ഇപ്പോഴെങ്കിലും പൊക്കം കുറവാണെന്ന് സമ്മതിച്ചല്ലോ എനിക്ക് സന്തോഷമായി

അർജുൻ : ദേ അമ്മു നല്ലത് വാങ്ങും കേട്ടോ

അമ്മു : എന്താ അജു ഈഗോ അടിച്ചോ

അർജുൻ : നിന്നെ ഉണ്ടല്ലോ… നീ കയ്യെടുത്തേ അമ്മു

അമ്മു : ഓഹ് ശെരി ദാ എടുത്തു പോരെ

ഇത്രയും പറഞ്ഞു അമ്മു മുന്നിൽ നടന്നു എന്നാൽ പെട്ടെന്ന് തന്നെ അർജുൻ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് നടക്കുവാൻ തുടങ്ങി

അർജുൻ : ഇപ്പോൾ ഒക്കെയാണ്‌ നിനക്ക് അല്പം പൊക്കം കുറഞ്ഞാലും കുഴപ്പമില്ല 😁

അമ്മു : ഓഹ് നന്നായിട്ടുണ്ട് ഈഗോയിസ്റ്റ് അജു 😏

അല്പസമയത്തിനുള്ളിൽ തന്നെ അർജുനും അമ്മുവും വീട്ടിലേക്ക്‌ തിരിച്ചെത്തി

അർജുൻ : എങ്ങനെ ഉണ്ടായിരുന്നു അമ്മു ഔട്ടിങ്ങ് ഇഷ്‌ടപ്പെട്ടോ

അമ്മു : പിന്നല്ലാതെ സൂപ്പർ ആയിരുന്നു

അർജുൻ : ഇനി ഈ അടുത്തൊന്നും പുറത്ത് പോണം എന്ന് പറഞ്ഞേക്കരുത് ഒരു മാസം രണ്ട് ട്രിപ്പ് അത്രേ ഉള്ളു ഒന്ന് ഇപ്പോൾ കഴിഞ്ഞു ഇനി ഒന്ന് മാസാവസാനം

അമ്മു : ഹോ…എല്ലാം പ്ലാൻ ചെയ്തു വെച്ചേക്കുവാണല്ലോ എന്തായാലും വാ കിടക്കാം എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്

അർജുൻ : ശെരി വാ

ഇരുവരും റൂമിലേക്ക്‌ ചെന്ന് ബെഡിൽ കിടന്നു

സമയം കടന്നു പോയി അപ്പോഴും അമ്മു ഉറങ്ങാതെ അർജുനെ നോക്കി കിടക്കുവായിരുന്നു

അർജുൻ : എന്താ ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട് ഉറങ്ങുന്നില്ലേ

അമ്മു പെട്ടെന്ന് തന്നെ അർജുനോട് കൂടുതൽ ചേർന്ന് കിടന്നു

അമ്മു : അജു… ഇപ്പോൾ രണ്ട് മൂന്നു ദിവസമായി 🙄

അർജുൻ : ഓഹ് അപ്പോൾ അതാണ് കാര്യം എന്റെ അമ്മു ഞാൻ നല്ല തളർന്നിരിക്കുകയാ നീ കിടന്ന് ഉറങ്ങിക്കെ നമുക്ക് നാളെ…

അമ്മു : ഉമ്മ്….

അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു അർജുനെ കെട്ടിപുണർന്നു ശേഷം അവന്റെ മുഖത്തെത്തെല്ലാം പതിയെ മുത്താൻ തുടങ്ങി

അർജുൻ : ( ഇവള് സമ്മതിക്കില്ലല്ലോ ദൈവമേ )

അമ്മു പതിയെ അർജുന്റെ ബനിയനുള്ളിൽ കൂടി കൈകടത്തി നെഞ്ചിലും മറ്റും തടവാൻ തുടങ്ങി

അർജുൻ :😳…….

അടുത്ത നിമിഷം അമ്മു അർജുന്റെ നെഞ്ചിൽ ശക്തിയായി പിച്ചി

അർജുൻ : ഊ… എന്താടി കാണിക്കുന്നെ

അമ്മു : കണക്കായി പോയി ഞാൻ ഏത്ര നേരമായി മൂടാക്കാൻ ശ്രമിക്കുവാ എന്നിട്ട് ഒരു റിയാക്ഷനും ഇല്ല….ഇനി അജൂന് മുട്ടുമ്പോൾ എന്റെ അടുത്തേക്ക്‌ വാ ഞാൻ കാണിച്ചു തരാം

ഇത്രയും അമ്മു തിരിഞ്ഞു കിടന്നു

അർജുൻ : അമ്മു മോളെ ദേ നോക്കിയെ

അമ്മു :പോ… പോ…

അർജുൻ : ഇങ്ങോട്ട് നോക്കെടി

അമ്മു : എന്ത് നോക്കാൻ താല്പര്യമില്ലാതെ എനിക്ക് വേണ്ടി അജു ഒന്നും ചെയ്യണ്ട 😡

അർജുൻ : എന്റെ പൊന്നോ അതിനിടയിൽ പിണങ്ങിയോ… ആര് പറഞ്ഞു താല്പര്യമില്ലെന്ന് നല്ല താല്പര്യമുണ്ട് കാണണോ

അമ്മു : വേണ്ട… കാണണോന്നില്ല

അർജുൻ : ഇല്ല കണ്ടേ പറ്റു

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ കെട്ടിപിടിച്ചു

*********************

പിറ്റേന്ന് രാവിലെ

“ഒന്ന് വേഗം വാ അമ്മു സമയംഒരുപാടായി ”

അർജുൻ വീടിനു പുറത്ത് നിന്ന് അമ്മുവിനെ വിളിച്ചു

അമ്മു : ദാ എത്തി… എന്തിനാ അജു ഇങ്ങനെ ധൃതിപ്പെടുന്നെ നമ്മൾ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടല്ലോ

അർജുൻ : നമ്മളെ പോലെ ഒരുപാട് പേർ എടുത്തുട്ടുണ്ടാകും ഇനിയും വൈകിയാൽ അവിടെ ചെന്ന് കാത്ത് കെട്ടികിടക്കേണ്ടിവരും ഈ ഡോക്ടർ ശ്രീ വിദ്യ നല്ല തിരക്കുള്ള ഡോക്ടർ ആണെന്നാ കേട്ടത്

അമ്മു : ശെരി ശെരി വാ പോകാം

ഇത്രയും പറഞ്ഞു അമ്മു വീട് പൂട്ടിയ ശേഷം ബൈക്കിൽ കയറി

അല്പസമയത്തിന് ശേഷം ഇരുവരും ഹോസ്പിറ്റലിൽ dr. ശ്രീ വിദ്യയുടെറൂമിന് മുന്നിൽ

റൂമിന് മുന്നിലുള്ള തിരക്ക് കണ്ട അർജുൻ അമ്മുവിനെ ഒന്ന് നോക്കി ഇത് കണ്ട അമ്മു പതിയെ നാവ് കടിച്ചു

അർജുൻ : സന്തോഷമായല്ലോ അല്ലേ

അമ്മു : ഇത്രയും ആള് കാണുമെന്നു ഞാൻ കരുതിയോ നമുക്ക് എന്റെ അച്ഛന്റെ പേര് പറഞ്ഞു നോക്കിയാലോ

അർജുൻ : ഉംബെസ്റ്റ് ഓടി ചെല്ല് അച്ഛന്റെ പേര് പറഞ്ഞാൽ ഉടനെ അവർ കയറ്റി വിടും

ഇത്രയും പറഞ്ഞു അർജുൻ ഒരു ടോക്കൺ എടുത്ത ശേഷം അമ്മുവിനോടൊപ്പം അവിടെയുള്ള ചെയറിൽ ഇരുന്നു കുറച്ച് സമയം കാത്തിരുന്ന ശേഷം അർജുന്റെയും അമ്മുവിന്റെയും ഊഴം എത്തി അവർ പതിയെ ഡോക്ടറിന്റെ ക്യാബിനിലുള്ളിലേക്ക്‌ കയറി

Updated: January 29, 2025 — 12:38 am

Leave a Reply

Your email address will not be published. Required fields are marked *