Dr. ശ്രീ വിദ്യ : അല്ല ഇതാരാ അമ്മുവോ എന്നെ ഓർമ്മയുണ്ടോ
അമ്മുവിനെ കണ്ടപാടെ ഡോക്ടർ ചോദിച്ചു
ശ്രീവിദ്യ : എവിടുന്ന് രണ്ട് വർഷമായില്ലെ അല്ലേ
അമ്മു : ഓർമ്മയുണ്ട് മാഡം രണ്ട് മാസം ഞാൻ ഇവിടെ ആയിരുന്നില്ലേ
ശ്രീ വിദ്യ : ശെരി നിങ്ങൾ ഇരിക്ക് ഇത് ഹസ്സ്ബന്റ് ആണല്ലേ
അർജുൻ : അതെ വിവാഹം ഈ അടുത്തായിരുന്നു
ശ്രീ വിദ്യ : യെസ് എനിക്കറിയാം പേര് അർജുൻ എന്നല്ലേ മിസ്റ്റർ രാജീവ് പറഞ്ഞിരുന്നു അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം
അമ്മു : അതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്
ശ്രീ വിദ്യ : എന്താ അമ്മു ചോദിച്ചോളു
അമ്മു : ഡോക്ടറിനോട് കള്ളം പറയരുത് എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഡോക്ടറിന് രോഗിയോട് കള്ളം പറയാം അല്ലേ
ശ്രീ വിദ്യ : അമ്മു എന്താ ഉദ്ദേശിക്കുന്നെ
അമ്മു : രണ്ട് വർഷം മുൻപ് എന്റെ ചികിത്സയുടെ കാര്യങ്ങൾ എന്നോട് മറച്ചു വച്ചതെന്തിനാ ഹോർമോൺ പ്രോബ്ലം മാത്രമേ ഉള്ളു എന്നല്ലേ എന്നോട് പറഞ്ഞിരുന്നത്
ശ്രീ വിദ്യ : അത് പിന്നെ അമ്മു തന്റെ അച്ഛൻ നിർബന്ധിച്ചപ്പോൾ
അമ്മു : എന്നാലും അത് ശെരിയാണോ രോഗവിവരം രോഗിയോട് മറച്ചു വെക്കുന്നത് തെറ്റല്ലേ
അർജുൻ : അമ്മു…
ശ്രീ വിദ്യ : സാരമില്ല അർജുൻ അമ്മുപഞ്ഞത് ഉള്ള കാര്യം തന്നെയാ രോഗിയോട് രോഗവിവരം മറച്ചുവെക്കുന്നത് തെറ്റ് തന്നെയാണ് മിസ്റ്റർ രാജീവ് ഒരുപാട് നിർബന്ധിച്ചപ്പോൾ ചെയ്തു പോയതാണ് ഐ ആം റിയലി സോറി അമ്മു എന്താ പോരെ സത്യം പറഞ്ഞാൽ രോഗി അറിഞ്ഞുകൊണ്ടുള്ള ചികിത്സയാണ് ഏറ്റവും എഫക്റ്റീവ് ഇപ്പോൾ അമ്മു കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് നമുക്ക് കുറച്ചുകൂടി മികച്ച ചികിത്സ നടത്താം
അർജുൻ :അന്ന് എന്തൊക്കെ ചികിത്സകളായിരുന്നു നടത്തിയിരുന്നത്
ശ്രീ വിദ്യ : അധികമൊന്നുമില്ല… പിന്നെ ഇത്തരം സാഹചര്യങ്ങളിൽ വിവാഹത്തിന് ശേഷമുല്ല ട്രീറ്റ്‌മെന്റാണ് കൂടുതൽ നല്ലത് അത് ഞാൻ അന്ന് തന്നെ അമ്മുവിന്റെ പാരന്റ്സിനോട് പറഞ്ഞിരുന്നതാണ് അപ്പോൾ നമുക്ക് ഇന്ന് മുതൽ വീണ്ടും ട്രീറ്റ്മെന്റ് തുടങ്ങാം
അമ്മു : ഇവിടെ അഡ്മിറ്റ് ആകേണ്ട ആവശ്യം വല്ലതും ഉണ്ടാകുമോ
ശ്രീ വിദ്യ : ഇപ്പോൾ അതൊന്നും വേണ്ട ആദ്യം അമ്മു ചെയ്യേണ്ടത് ഈ നേഴ്സിനോടൊപ്പം ചെന്ന് വയറിന്റെ ഒരു സ്കാൻ ചെയ്യുകയാണ് അത് നോക്കിയിട്ട് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം സിസ്റ്റർ അമ്മുവിനെ സ്കാനിംഗ് റൂം വരെ കൊണ്ടുപോകു
ഇത് കേട്ട അർജുൻ അമ്മുവിനോടൊപ്പം പോകുവാനായി ഒരുങ്ങി
ശ്രീ വിദ്യ : അർജുൻ ഇവിടെ ഇരിക്കു അവിടെ ജൻസ് അലോവ്ട് അല്ല അവർ പോയിട്ട് വരും
അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മു നേഴ്സിനോടൊപ്പം അവിടെ നിന്നും പോയി
ശ്രീ വിദ്യ : അർജുന് അറിയാലോ അമ്മു അല്പം സെൻസിറ്റീവ് ആയ ഒരു ക്യാരക്‌ടർ ആണ് അതുകൊണ്ടാണ് അന്ന് എല്ലാം മറച്ചു വച്ച് ചികിത്സ നടത്തിയത് നമ്മുടെ മുന്നിൽ വേറെ മാർഗം ഉണ്ടായിരുന്നില്ല
അർജുൻ : അറിയാം ഡോക്ടർ
ശ്രീ വിദ്യ : ആക്സിഡന്റിന് ശേഷം അമ്മുവിന് പുറമേ വലിയ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ ഗർഭപാത്രത്തിൽ നല്ല ക്ഷതം ഏറ്റിരുന്നു അത് നേരെയാക്കുവാനുള്ള ചികിത്സകളാണ് അന്ന് നടത്തിയത് പക്ഷെ വലിയ മാറ്റം ഉണ്ടായി എന്നൊന്നും പറയാൻ സാധിക്കില്ല പിന്നെ വേദനയൊക്കെ കുറഞ്ഞതോടെ അമ്മുവിന് ഡിസ്ചാർജ് വേണമെന്നുമായി അതുകൊണ്ടാ അന്ന് ചികിത്സ അവസാനിപ്പിച്ചത്…. ഇനിയിപ്പോൾ വളച്ചുകെട്ടില്ലാതെ അർജുനോട് ആദ്യം തന്നെ ഒരു കാര്യം പറയാം അമ്മുവിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ വെക്കരുത്
അർജുൻ : ഡോക്ടർ…
“വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല അതൊരു റിയാലിറ്റിയാണ് ഇത്തരം കേസുകളിൽ പ്രെഗ്നൻസി എന്നത് വളരെ റെയറായി മാത്രം സംഭവിക്കുന്ന ഒന്നാണ് പക്ഷെ ചില കേസുകളിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുമുണ്ട് അതുകൊണ്ട് നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാം ”
ഇത് കേട്ട അർജുൻ കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം ഡോക്ടറോട് സംസാരിക്കാൻ തുടങ്ങി
