❤❤Tomboy love ❤❤ – 8 20

അർജുൻ : കോംപ്ലസ് ഒന്നും അല്ല അമ്മു അങ്കിളിനെ എപ്പോഴും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാ പിന്നെ നേരത്തെ പറഞ്ഞത് ഞാൻ തിരിച്ചെടുത്തു

അമ്മു : എന്ത് തിരിച്ചെടുത്തെന്ന്

അർജുൻ : അല്ല നിന്റെ അച്ഛന്റെ പേര് പറഞ്ഞാൽ ഇപ്പോൾ കയറ്റി വിടും എന്ന് പറഞ്ഞില്ലേ അത് തിരിച്ചെടുത്തെന്ന് അങ്കിളിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ നമുക്ക് നേരത്തേ ഡോക്ടറെ കാണാമായിരുന്നു

അമ്മു : അതാണ്… എന്റെ അച്ഛൻ ആരാന്നാ അജൂന്റെ വിചാരം വലിയ പുള്ളിയാ എ ബിഗ് മാൻ

അർജുൻ : ഓഹ് ശരി വന്നാലും പോകാം

************************

7 മാസത്തിനു ശേഷം അമ്മുവും അർജുനും ഒരു സൂപ്പർ മാർക്കറ്റിൽ

അർജുൻ : എന്തെങ്കിലും എടുക്കാൻബാക്കി ഉണ്ടോ ഇനി വീട്ടിൽ ചെന്നിട്ട് അത് മറന്നു ഇത് മറന്നു എന്നൊന്നും പറയരുത്

അമ്മു : അതാ ഞാനും ആലോചിക്കുന്നേ എന്തോ മറന്നത് പോലെ

അർജുൻ : എന്റെ അമ്മു വേഗം ആലോചിക്ക് നമുക്ക് പോകണ്ടേ നിനക്ക് ഉച്ചക്കുള്ള ഗുളിക കഴിക്കണ്ടേ

അമ്മു : ഉം കിട്ടി…വേപ്പിൻ പിണ്ണാക്ക് അത് വാങ്ങണം ഇവിടെ ഉണ്ടോന്ന് നോക്കട്ടെ

അർജുൻ : നിനക്കെന്താടി…പിണ്ണാക്കൊ നീ എന്താ അതുകൊണ്ട് ചെയ്യാൻ പോകുന്നെ

അമ്മു : അജു നമ്മുടെ മുറ്റത്തെ മാവില്ലേ അതിന്റെ ചുവട്ടിൽ ഇടനാ യൂട്യൂബിൽ കണ്ടതാ

അർജുൻ : ഉം ബെസ്റ്റ് ഇതിനു മുൻപും എന്തൊക്കെയോ ചെയ്തതല്ലേ എന്നിട്ട് അത് പൂത്തോ ഇല്ലല്ലോ ഇനി ഇതിന്റെ കുറവേ ഉള്ളു ഒരുപാട് വർഷമായമാവാ അമ്മു അത് പൂക്കാനൊന്നും പോകുന്നില്ല

അമ്മു : ശെരിയാ എന്നെ പോലെ തന്നെയായിരിക്കും അതിന്റെ ഗതിയും മാസം തോറും മരുന്ന് മാറുന്നതല്ലാതെ വേറെ മാറ്റം ഒന്നുമില്ല

അർജുൻ : എന്റെ അമ്മു…

ഇത്രയും പറഞ്ഞു അർജുൻ അടുത്ത റാക്കിൽ നിന്നും പിണ്ണാക്കെടുത്ത് അമ്മുവിന്റെ കയ്യിൽ കൊടുത്തു

അർജുൻ : നീ കണ്ടോ ഇത്തവണ പൂക്കും… ഞാൻ പറഞ്ഞ ഒന്നും കാര്യമാക്കണ്ട ഞാൻ വെളിവില്ലാതെ ഓരോന്ന് പറയും…. സോറി ടി 🥺

അമ്മു : അജു എന്തിനാ വിഷമിക്കുന്നെ ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ

അർജുൻ : ഇല്ല… നിനക്ക് നന്നായി വേദനിച്ചു അല്ലേ

അമ്മു : അങ്ങനെ ഒന്നുമില്ല നീ…. ദേ അജു അങ്ങോട്ട് നോക്കിയെ അമലേട്ടനും ശ്രുതിയേച്ചിയും

പെട്ടെന്നാണ് അർജുൻ അമ്മു പറഞ്ഞിടത്തേക്ക്‌ നോക്കിയത് അവിടെ അമലും ശ്രുതിയും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുകയായിരുന്നു

അമ്മു : ശ്രുതിയേച്ചിക്ക് ഡേറ്റ് അടുത്തില്ലേ അജു… വാ നമുക്ക് പോയി സംസാരിക്കാം

അർജുൻ : വേണ്ട നമ്മളോട് മിണ്ടാത്തവരോട് നമ്മൾ എന്തിനാ മിണ്ടുന്നെ ഇത്രയും നാളായി നമ്മളെ ഒന്ന് വിളിച്ചോ ഒരു മെസ്സേജ് എങ്കിലും അയച്ചോ

അമ്മു : എന്താ അജു ഇത് ശ്രുതിയേച്ചി പാവമാ നമ്മളും അങ്ങോട്ട് വിളിച്ചില്ലല്ലോ വാ പോയി സംസാരിക്കാം ഇപ്പോൾ കുറേ നാളായില്ലേ

ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖത്തേക്ക്‌ ഒന്നുകൂടി നോക്കി

അമ്മു : അർജുൻ വാ ഞാൻ പോകുവാ

“ശ്രുതിയേച്ചി….”

അമ്മു പതിയെ അവരുടെ മുന്നിൽ എത്തി പിന്നാലെ അർജുനും

ശ്രുതി : അമ്മു… അർജുനെ

അമ്മു : എത്ര നാളായി ചേച്ചി… അമലേട്ടാ എല്ലാവർക്കും സുഖമാണോ

അമൽ : ഉം എല്ലാവരും സുഖമായി ഇരിക്കുന്നു

ശ്രുതി : എന്താ അർജുനെ ഒന്നും മിണ്ടാത്തെ

അർജുൻ : എന്ത് മിണ്ടാൻ ഇത്രയും നാളായി ആരെങ്കിലും ഞങ്ങളെ തിരിഞ്ഞു നോക്കിയോ… നിങ്ങളൊക്കെ വിളിക്കുമെന്ന് കരുതി കുറച്ചു നാൾ കഴിയുമ്പോൾ കാണാൻ വരുമെന്ന് കരുതി പക്ഷെ… നിങ്ങളൊടൊക്കെ എന്ത് തെറ്റാ ചേട്ടാ ഞാൻ ചെയ്തെ അച്ഛന്റെയും അമ്മയുടെയും കാര്യം പോട്ടെ ചേട്ടനോട്‌ ഞാൻ എന്താ ചെയ്തെ

അമൽ : ടാ അജു നിനക്ക് അച്ഛനെ അറിയാലോ… പിന്നെ നീ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ടാ…

അർജുൻ : ഞാൻ എന്ത് പ്രതികരിക്കാനാ ചേട്ടാ…

ശ്രുതി : പോട്ടെടാ അർജുനെ നിങ്ങളെ വിളിക്കണമെന്നും കാണണമെന്നുമൊക്കെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഞാൻ അത് ഏട്ടനോട് പറഞ്ഞിട്ടുമുണ്ട് ഞങ്ങളോട് ദേഷ്യമായിരിക്കും എന്ന് കരുതിയാ മെസ്സേജ് പോലും അയക്കാതിരുന്നത്

അമ്മു : അതൊക്കെ പോട്ടെ നിങ്ങൾക്ക്‌ ഞങ്ങളോടും പിണക്കമായിരിക്കുമെന്നാ ഞങ്ങൾ കരുതിയത് ഇനിയിപ്പോൾ കഴിഞ്ഞതിനെ പറ്റി ഒന്നും പറയണ്ട

Updated: January 29, 2025 — 12:38 am

Leave a Reply

Your email address will not be published. Required fields are marked *