❤️സഖി ❤️ – 11 15

 

അത് പറഞ്ഞുകൊണ്ട് അവൾ എന്താ ഇവിടെ നടക്കുന്നതെന്ന് പോലും മനസിലാവാതെ മുന്നേ കരഞ്ഞു തീർത്തതിന്റെ അവശേഷിപ്പായി നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന വിഷ്ണുവിന് നേരെ തിരിഞ്ഞു. എന്നിട്ട് അവനോടായി പറഞ്ഞു തുടങ്ങി.

 

” ഞാൻ ഇവരോട് പറഞ്ഞത് കേട്ടില്ലേ? ഇനി ആരുമില്ല എന്നും പറഞ്ഞു നടക്കേണ്ട കേട്ടോ. പിന്നെ എനിക്ക് അറിയാം നിനക്ക് ഇപ്പോഴും വിശ്വാസം ആയി കാണില്ല എന്ന്. നിന്റെ തീരുമാനം നീ സമയമെടുത്തു തന്നെ പറഞ്ഞാൽ മതി. എനിക്ക് എന്തോ ഇനിയും ഇത് പറയാതെ പറ്റില്ല എന്ന് തോന്നി അതാ പറഞ്ഞത് 🥹 ഐ ലവ് യു വിച്ചു ”

 

അത്രയും പറഞ്ഞുകൊണ്ട് തന്നെ അവൾ തന്റെ മുന്നിൽ നിൽക്കുന്ന വിഷ്ണുവിന്റെ കവിളത്തു ഒരു മുത്തവും നൽകി. എന്താണ് നടക്കുന്നതെന്ന് പോലും മനസിലാവാതെ നിൽക്കുന്ന വിഷ്ണുവിന്റെ ഉള്ളിൽ പണ്ട് എപ്പോഴോ അതിമോഹം ആണെന്ന് കരുതി കുഴിച്ചുമൂടിയ പ്രണയം വീണ്ടും ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

 

 

പിന്നീട് കൂടുതൽ ഒന്നും സംസാരിക്കാതെ തന്നെ അവർ ഇരുവരും പോവാനായി തിരിഞ്ഞു നടന്നു. ഇപ്പോൾ തന്നെ താൻ പറഞ്ഞതിന് മറുപടി പറയാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ അല്ല അവൻ എന്ന് അറിയാവുന്നത് കൊണ്ടാവും അവൾ അതിനെ കുറിച്ച് അവനോട് പിന്നെ ഒന്നും ചോദിച്ചിരുന്നില്ല. മീറ്റിംഗ് സങ്കടിപ്പിച്ചിരിക്കുന്ന ഹാൾ ലക്ഷ്യമാക്കി വണ്ടി നീങ്ങുമ്പോഴും മുൻപ് പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ രണ്ടുപേരുടെയും സംഭാഷണങ്ങളിലേക്ക് കടന്നു വരാതെ ഇരുവരും ശ്രദ്ധിക്കുന്നത് പോലെ. തികച്ചും ഓഫീസ് കാര്യങ്ങൾ മാത്രം എന്ത് എങ്ങനെ തുടങ്ങണം എന്നൊക്കെ മാത്രം ചർച്ച ചെയ്തുകൊണ്ടായിരുന്നു ഇരിവരുടെയും യാത്ര. പക്ഷെ രണ്ടാളുടെയും മനസ്സിൽ നേരെ മറിച്ചും. ഒരാളുടെ മനസ്സിൽ അവൻ താൻ പറഞ്ഞതിനെ എതിർക്കുവോ എന്നാണ് ചിന്തയെങ്കിൽ മറ്റേയാളുടെ മനസ്സിൽ അവൾ പറഞ്ഞതിന് മറുപടി എങ്ങനെ അവതരിപ്പിക്കണം എന്നായിരുന്നു.

 

 

************************************************

 

ഇതേ സമയം മറ്റൊരിടത്ത്…..

 

 

” ജോൺ ഇന്നാണ് ആ ചെക്കൻ എല്ലാം ഏറ്റെടുക്കുന്നത്. ആദ്യമായിട്ടാണ് നമ്മൾ ആഗ്രഹിച്ചത് കൈവിട്ട് പോവുന്നത്. എന്നിട്ടും നീ എന്താണ് ഒന്നും ചെയ്യാതെ ഇങ്ങനെ ഇരിക്കുന്നത്? ”

 

 

കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളും ഒരുവിധം എല്ലാ കുറ്റകൃത്യങ്ങൾക്കും സ്പോൺസർ മാരുമായ ജോണിനോട് ചേട്ടൻ ജോർജ് ചോദിച്ചു.

 

അയാളുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം കയ്യിലിരിക്കുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ചിറക്കി കൊണ്ട് ജോൺ പറഞ്ഞു തുടങ്ങി.

 

” ഇച്ചായന് തോന്നുന്നുണ്ടോ ഇതൊക്കെ കണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടെന്ന്? നമ്മൾ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിയിട്ടല്ലേ ഉള്ളു. ആദ്യമായിട്ടാണ് ഒരു പ്രോപ്പർട്ടി സ്വന്തമാക്കാൻ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും അത് കയ്യിൽ വന്നിട്ട് കൂടി അത് നഷ്ടമാവുന്നത്. പക്ഷെ ഇപ്പോൾ എടുത്തുചാടി ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല, ഓർമയുണ്ടല്ലോ മാർക്കോ ഇച്ചായൻ പറഞ്ഞത് നമ്മൾ നേരിട്ട് ഇറങ്ങാൻ നിൽക്കണ്ട എന്ന്. അത് കൊണ്ട് മാത്രം ആ ചെക്കന്റെ കാര്യം ഞാൻ അവധിക്ക് വെച്ചേക്കുവാ ”

 

ജോൺ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയ ജോർജ് തന്റെയുള്ളിലുള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് തന്നെ അയാളോട് വീണ്ടും പറഞ്ഞു.

 

 

” നീ പറയുന്നതൊക്കെ ശെരി തന്നെയാണ് പക്ഷെ ഇനിയും നമ്മൾ നേരിട്ട് ഉറങ്ങാതെ എങ്ങനെ? ജയദേവൻ ആയിരുന്നു ആകെയുള്ള ഒരു വഴി പക്ഷെ ഇപ്പോൾ അവനും അകത്തായി ഇനി വേറെ എന്താ ഒരു വഴിയുള്ളത്? ”

 

 

” ഇച്ചായാ അത് തന്നെയാണ് ഞാനും പറഞ്ഞത് നമ്മൾ നേരിട്ട് ഉറങ്ങിയിരുന്നു എങ്കിൽ ഇന്ന് ജയദേവന് പകരം ഞാനോ ഇച്ചായനോ ആവേണ്ടിയിരുന്നു അകത്തു കിടക്കുന്നത് അന്ന് അവനെ ഇറക്കി കളിച്ചത് കൊണ്ട് മാത്രമല്ലെ നമ്മളുടെ കാര്യം പുറത്ത് വരാതിരുന്നത്. പിന്നെ ഇനി നമ്മൾ നേരിട്ട് ഇറങ്ങേണ്ടി വരും പക്ഷെ ഇപ്പോഴല്ല ആ ചെക്കൻ എന്താ ചെയ്യാൻ പോവുന്നെ എന്ന് ഒന്ന് നോക്കട്ടെ. മിക്കവാറും ഇന്ന് തന്നെ അവൻ വന്നവഴിയേ ഓടിക്കോളും 😂 അവന്റെ എല്ലാ സ്ഥാപനങ്ങളിലും ഉള്ള യൂണിയൻ നേതാക്കന്മാരും അവന്റെ സ്റ്റാഫുകളിൽ ചിലരും നമ്മുടെ ആൾക്കാർ അല്ലെ. ഞാൻ അറിഞ്ഞിടത്തോളം അവൻ ഒരു അല്പപ്രാണി കീടം ആണ് സൊ അവരുടെ ടോർച്ചർ താങ്ങാൻ പറ്റാതെ തന്നെ അവൻ വന്ന വഴിയേ ഓടും. അത് കഴിഞ്ഞാൽ പതിയെ നമ്മൾ അവനെ അങ്ങ് കുഴിച്ചു മൂടും ആർക്കും ഒരു സംശയവും ഇല്ലാതെ തന്നെ 😈”

Leave a Reply

Your email address will not be published. Required fields are marked *